scorecardresearch

വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഫീച്ചറിൽ മാറ്റം വന്നേക്കും; നാലിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താം

ലോക്ക്ഡൗൺ സമയത്ത് ഗ്രൂപ്പ് വീഡിയോ കോളിങ്ങിന് പ്രചാരം കൂടിയിട്ടുണ്ട്

ലോക്ക്ഡൗൺ സമയത്ത് ഗ്രൂപ്പ് വീഡിയോ കോളിങ്ങിന് പ്രചാരം കൂടിയിട്ടുണ്ട്

author-image
WebDesk
New Update
WhatsApp, WhatsApp Group chat, WhatsApp Group invite, WhatsApp Group chat restrictions, WhatsApp Group settings, WhatsApp Group chat, WhatsAp Group feature, WhatsApp Group invite, WhatsApp Group chat privacy

ന്യൂഡൽഹി: വാട്സ്ആപ്പ് ഗ്രൂപ്പ് വിഡിയോ, വോയ്സ് കോളിങ്ങ് സൗകര്യം നിലവിൽ പരമാവധി നാലുപേരെ മാത്രം ഉൾക്കൊള്ളുന്ന തരത്തിലാണ്. എന്നാൽ കൂടുതൽ ആളുകളെ ഗ്രൂപ്പ് കോളുകളിൽ ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ വാട്സ്ആപ്പ് ഫീച്ചറുകളിൽ മാറ്റം വരാനൊരുങ്ങുന്നതായി വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ചു ചർച്ചചെയ്യുന്ന ബ്ലോഗായ ഡബ്യുഎ ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് ആളുകൾ വീടുകൾക്കകത്തേക്ക് ഒതുങ്ങിയതോടെ ഗ്രൂപ്പ് വീഡിയോ കോളിങ്ങിന് പ്രചാരം കൂടിയിരുന്നു. ലോക്ക്ഡൗണിൽ സുഹൃത്തുക്കളും ബന്ധുക്കളുമായി ഒത്തുചേരാൻ വാട്സ്ആപ്പ് അടക്കമുള്ള മെസേജിങ്ങ് സേവനങ്ങളുടെ ഗ്രൂപ്പ് കോളിങ്ങ് സംവിധാനം ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു ഗ്രൂപ്പ് കോളിൽ ഉൾപ്പെടുത്താവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ വാട്സ്ആപ്പ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

Advertisment

Also Read: 'സൂം' ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം: വ്യക്തിപരമെങ്കിൽ സുരക്ഷാ നിർദേശം പാലിക്കണം

വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോൾ കൂടുതലായും ഉപയോഗിക്കുന്നത്. സൂം, ഗൂഗിൾ ഹാങ്ങൗട്ട്സ്, സ്കെെപ്പ്, സിസ്കോ വെബ് എക്സ് തുടങ്ങിയ സോഫ്റ്റ് വെയറുകളാണ് ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വീഡിയോ കോളുകൾക്കും മീറ്റിങ്ങുകൾക്കുമായി ഉപയോഗിക്കുന്നത്. വാട്സ് ആപ്പിന് പുറമെ ഫേസ്ബുക്ക് മെസഞ്ചർ, ഗൂഗിൾ ഡ്യുവോ, ആപ്പിൾ ഫേസ് ടെെം തുടങ്ങിയ സോഫ്റ്റ് വെയറുകളും ആമസോൺ അലെക്സ ഉപകരണങ്ങളും വ്യക്തിപരമായ വീഡിയോ ചാറ്റുകൾക്കായി ഉപയോഗിക്കുന്നു.

Advertisment

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള, സ്വകാര്യ ആവശ്യങ്ങൾക്കായുള്ള വീഡിയോ കോളിങ്ങ് സേവനം വാട്സ്ആപ്പിന്റേതാണ്. ജനപ്രിയമായിരിക്കുമ്പോഴും നാലുപേർ മാത്രം എന്ന പരിധി വാട്സ്ആപ്പ് ഗ്രൂപ്പ്  വീഡിയോ കോളിങ്ങ് ഉപയോഗിക്കുന്നവരിൽ നീരസമുണ്ടാക്കുന്നുണ്ട്. ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെങ്കിലും വാട്സാപ്പ് വീഡിയോ കോളിലെ അംഗങ്ങളുടെ പരിധി ഉയർത്തുമെന്ന കാര്യം ഉറപ്പാണെന്ന് ഡബ്ല്യുഎ ബിറ്റ ഇൻഫോയുടെ റിപോർട്ടിൽ പറയുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ ഫീച്ചറോട് കൂടിയ വാട്സ്ആപ്പ് അപ്ഡേറ്റ് ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാവും.

Also Read: 40W ന്റെ വയർലെസ് ചാർജിങ്ങും സ്നാപ്ഡ്രാഗൻ 865 പ്രൊസസറും; ഒപ്പോ ഏസ് 2 വിന്റെ സവിശേഷതകൾ

"വോയ്സ്, വീഡിയോ കോളുകളിൽ ഉൾപ്പെടുത്താവുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് തയ്യാറെടുക്കുകയാണ്! ഇതിനുള്ള തീരുമാനം നേരത്തേ തന്നെ കെെക്കൊണ്ടു. നിങ്ങളടക്കം നാലുപേരുൾപ്പെടുന്ന ഗ്രൂപ്പ് കോളുകൾ ഇപ്പോൾ വാട്സ്ആപ്പിൽ നിങ്ങൾക്ക് ചെയ്യാനാവും. പക്ഷേ, മിക്കവാറും കോവിഡുമായി ബന്ധപ്പെട്ട അവസ്ഥകൾ പരിഗണിച്ച്, ഗ്രൂപ്പ് കോളുകളിൽ പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. നാലിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ ആ പരിധി വർധിപ്പിക്കാൻ അവർ തീരുമാനിച്ചു,"- ഡബ്ല്യുഎ ബിറ്റ ഇൻഫോയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

എന്നാൽ വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന പതിപ്പുകളിൽ എത്ര പേരെയാണ് വോയ്സ് കോളിൽ ഉൾപ്പെടുത്താനാവുക എന്ന കാര്യം ബ്ലോഗിൽ കൃത്യമായി പറയുന്നില്ല. ആറിനും 12നും ഇടയിൽ ആളുകൾക്കാവും ഗ്രൂപ്പ് കോളുകളിൽ പങ്കെടുക്കാനാവുക എന്ന തരത്തിലുള്ള സൂചന മാത്രമാണ് ഡബ്ല്യുഎ ബിറ്റ ഇൻഫോ പങ്കുവയ്ക്കുന്നത്. മിക്കവാറും ആറുപേർ ചിലപ്പോൾ എട്ടോ പത്തോ പന്ത്രണ്ടോ പേർ എന്നാണ് ബ്ലോഗ് പോസ്റ്റിൽ പറയുന്നത്.

Android Ios Whatsapp Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: