scorecardresearch

വാട്‌സാപ് പ്രൈവസിയെ കുറിച്ച് നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസേജിങ് സർവീസുകളിൽ ഏറ്റവും സുരക്ഷിതമായ പ്ലാറ്റ്ഫോമാണ് വാട്സാപ്. ഇതിന് അടിസ്ഥാനവും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ തന്നെ

മെസേജിങ് സർവീസുകളിൽ ഏറ്റവും സുരക്ഷിതമായ പ്ലാറ്റ്ഫോമാണ് വാട്സാപ്. ഇതിന് അടിസ്ഥാനവും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ തന്നെ

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
WhatsApp, WhatsApp new feature, ie malayalam

മാധ്യമ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരുമായ 1400 ഓളം ഇന്ത്യക്കാരുടെ വിവരങ്ങളും സന്ദേശങ്ങളും ഇസ്രയേലി വൈറസ് പെഗസസ് ചോർത്തിയെന്ന വിവരം പുറത്തുവന്നതോടെ വാട്സാപ് വലിയ വിമർശനമാണ് നേരിടുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യത്തിലാണ് മെസേജിങ് പ്ലാറ്റ്‌ഫോമിൽ ഫെയ്സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രവർത്തിക്കുന്നത്. അതായത്, എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അതയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാകൂ.

Advertisment

മെസേജിങ് സർവീസുകളിൽ ഏറ്റവും സുരക്ഷിതമായ പ്ലാറ്റ്‌ഫോമാണ് വാട്സാപ്. ഇതിന് അടിസ്ഥാനവും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ തന്നെ. ഇതിൽ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, കോളുകൾ എന്നിവ മൂന്നാമതൊരാൾക്ക് കാണാൻ സാധിക്കില്ല. ഇതിന് പുറമെ ആളുകളെ ബ്ലോക്ക് ചെയ്യുന്നതിനും പ്രൊഫൈൽ ഫൊട്ടോ, സ്റ്റാറ്റസ് എന്നിവ ഹൈഡ് ചെയ്യുന്നതും ഉൾപ്പടെയുള്ള നിരവധി പ്രൈവസി ഓപ്ഷനുകൾ വാട്സാപിലുണ്ട്.

publive-image

WhatsApp end-to-end encryption: വാട്സാപ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ലഭ്യമായിട്ടുള്ള വളരെ ചുരുക്കം മെസേജിങ് സർവീസുകളിൽ ഒന്നാണ് വാട്സാപ്. എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അതയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാകൂയെന്നത് സ്വകാര്യതയുടെ ഏറ്റവും പരമ പ്രധാനമായ കാര്യമാണ്. പ്രത്യേകിച്ച് സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, കോളുകൾ അങ്ങനെയെല്ലാം എൻക്രിപ്റ്റ് ചെയ്യപ്പെടുന്നുവെന്നത് എടുത്തുപറയണം. ഇത് ഡിഫോൾട്ട് ഓപ്ഷൻ ആയതിനാൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഓഫ് ചെയ്യാനും സാധിക്കില്ല.

Turn on Screen Lock for WhatsApp: വാട്സാപ് സ്‌ക്രീൻ ലോക്ക്

Advertisment

വാട്സാപിൽ സ്ക്രീൻ ലോക്കിന് പ്രത്യേകം ഓപ്ഷനുണ്ട്. സെറ്റിങ്സിൽ അക്കൗണ്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പ്രൈവസി സെറ്റിങ്സിൽ എത്തും. അതിൽ ഏറ്റവും ഒടുവിലായി കാണുന്നതാണ് നിങ്ങളുടെ വാട്സാപ് ലോക്ക് ചെയ്യുന്നതിനുള്ള ഓപ്ഷൻ. ആൻഡ്രോയ്‌ഡിൽ ഫിംഗർ പ്രിന്റും ഐഫോണിൽ ഫെയ്‌സ് ഐഡിയുമാണ് നിലവിൽ ലഭിക്കുക.

Also Read:'ഇനി അത് പറ്റില്ല'; പുതിയ പരിഷ്കരണവുമായി വാട്സാപ്

വാട്സാപ് സ്ക്രീൻ ലോക്ക് ഓൺ ചെയ്യുന്നതിന്: Settings > Account > Privacy > Fingerprint Lock/Face ID

Choose who can add you to Groups: ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാൻ അനുവാദം

വാട്സാപിന്റെ പുതിയ അപ്ഡേഷനിൽ ഇനി ആർക്കൊക്കെ തന്നെ പുതിയ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാൻ സാധിക്കുമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. അനാവശ്യ സന്ദേശങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പുകളുടെ ഭാഗമാകുന്നതിൽനിന്ന് ഒഴിവാകാനും ഓരോ ഉപയോക്താവിനും സാധിക്കുന്നതാണ് പുതിയ ഫീച്ചർ.

publive-image

പുതിയ ഫീച്ചർ ഉപയോഗിക്കാൻ വാട്സാപ് സെറ്റിങ്സിലെ അക്കൗണ്ടിൽ ക്ലിക്ക് ചെയ്താൽ പ്രൈവസി ഓപ്ഷൻ കാണാം. അതിൽ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ എവരിവൺ (എല്ലാവരും), മൈ കോൺടാക്റ്റ്സ് (എന്റെ കോൺടാക്റ്റ്സ് ലിസ്റ്റിലുള്ളവർ), മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് ( എന്റെ കോൺടാക്റ്റ്സിലുള്ളവർ ഒഴിച്ച്) എന്നീ ഓപ്ഷനുകൾ വരികയും ഉപയോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കുകയും ചെയ്യും.

സ്റ്റെപ്: Settings > Account > Privacy > Groups, where they will be asked to choose between three options: “Everyone,” “My Contacts,” or “My Contacts Except.”

Choose who can see your Profile picture/Status: പ്രൊഫൈൽ പിക്ചറും സ്റ്റാറ്റസും ആർക്കൊക്കെ കാണാം

തങ്ങളുടെ പ്രൊഫൈൽ പിക്ചറും സ്റ്റാറ്റസും ആർക്കൊക്കെ കാണാം എന്നും ഉപയോക്താവിന് തന്നെ തീരുമാനിക്കാം. പ്രൊഫൈൽ പിക്ചറിന്റെ കാര്യത്തിൽ മൂന്ന് ഓപ്ഷനുകളാണ് ഉപയോക്താവിനുള്ളത്. “Everyone (എല്ലാവർക്കും കാണാം)”, “My Contacts (എന്റെ കോൺടാക്റ്റ്സിലുള്ളവർക്ക് കാണാം)” and “Nobody (ആർക്കും കാണാൻ പറ്റില്ല)”. ഇതിനായി സെറ്റിങ്സിൽ ചെന്ന ശേഷം അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക. അവിടെ പ്രൈവസി ഓപ്ഷനിൽ പ്രൊഫൈൽ ഫോട്ടോ ക്ലിക്ക് ചെയ്താൽ ഈ മൂന്ന് ഓപ്ഷനും കാണാം. ഇതിൽനിന്നു ഉപയോക്തവിന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

സ്റ്റെപ്: Settings > Account > Privacy >Profile Photo, where you can choose from “Everyone”, “My Contacts” and “Nobody”.

സ്റ്റാറ്റസുകളുടെ കാര്യത്തിലും മൂന്ന് ഓപ്ഷനുകളാണ് ഉപയോക്താവിനുള്ളത്. “My Contacts (എന്റെ കോൺടാക്റ്റ്സിലുള്ളവർക്ക്)”, “My Contacts Except… (എന്റെ കോൺടാക്റ്റ്സിലുള്ള ഇവർ ഒഴികെയുള്ളവർക്ക്)” or “Only Share With… (എന്റെ കോൺടാക്റ്റ്സിലുള്ള ഇവർക്ക് മാത്രം)”. സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് തന്നെ ആവശ്യമായ ഓപ്ഷൻ സെലക്ട് ചെയ്യണം.

Block people: ആളുകളെ ബ്ലോക്ക് ചെയ്യാം

വാട്സാപ് ഉപയോക്താവിന് മറ്റൊരാളെ ബ്ലോക്ക് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നു. ഒരു യൂസറിനെ ബ്ലോക്ക് ചെയ്താൽ അയാൾക്ക് പിന്നെ നിങ്ങൾക്ക് സന്ദേശങ്ങൾ അയക്കാനോ നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചർ സ്റ്റാറ്റ്സ് എന്നിവ കാണുവാനോ സാധിക്കില്ല.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: