scorecardresearch

കാത്തിരിപ്പിന് വിരാമം; വാട്സാപ്പ് വീഡിയോ കോളിൽ ഇനി കൂടുതൽ ആളുകളുമായി സംവദിക്കാം

വീഡിയോ കോളിങ് പ്ലാറ്റ്ഫോമിൽ മറ്റുവള്ളവർക്ക് ഒരു വലിയ വെല്ലുവിളിയാകാൻ വാട്സാപ്പിന് ഇതിലൂടെ സാധിക്കും

വീഡിയോ കോളിങ് പ്ലാറ്റ്ഫോമിൽ മറ്റുവള്ളവർക്ക് ഒരു വലിയ വെല്ലുവിളിയാകാൻ വാട്സാപ്പിന് ഇതിലൂടെ സാധിക്കും

author-image
Tech Desk
New Update
കാത്തിരിപ്പിന് വിരാമം; വാട്സാപ്പ് വീഡിയോ കോളിൽ ഇനി കൂടുതൽ ആളുകളുമായി സംവദിക്കാം

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സാപ്പ്. ആഗോളതലത്തിൽ 2 ബില്യൻ ആളുകൾ വാട്സാപ്പ് ഉപയോഗിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ട് ഇത്രത്തോളം ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകുകയെന്ന വലിയ ദൗത്യം വാട്സാപ്പിന് മുന്നിലുണ്ട്. ഇതിനായി ഓരോ ആഴ്ചയിലും പുതിയ അപ്ഡേഷനുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്താൻ കമ്പനി അതീവ ശ്രദ്ധാലുക്കളാണ്.

Advertisment

ഈ ലോക്ക്ഡൗൺ കാലത്തും ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകുന്ന തരത്തിൽ ഒരുപിടി ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന വാർത്തകൾ നേരത്തെ തന്നെ സജീവമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാട്സാപ്പ് വീഡിയോ/ഗ്രൂപ്പ് കോളുകളിൽ ഒരേ സമയം പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കുക എന്നതായിരുന്നു. നിലവിൽ നാല് പേർക്ക് മാത്രമാണ് ഒരേസമയം വാട്സാപ്പിലൂടെ സംവദിക്കാൻ സാധിക്കുന്നത്.

ഇത് ഇരട്ടിയാക്കിയിരിക്കുകയാണ് കമ്പനി. വരും ദിവസങ്ങളിൽ ഏറ്റവും പുതിയ അപ്ഡേഷനിൽ ഈ ഫീച്ചറുണ്ടാകുമെന്ന് കമ്പനി ഉറപ്പ് തരുന്നു. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഉടൻ തന്നെ അപ്ഡേഷൻ ലഭ്യമാകുമെന്ന് വാട്സാപ്പ് തലവൻ വിൽ ക്യാച്ച്കാർട്ട് അറിയിച്ചു.

Read Also: ഡാർക്ക് വെബിൽ വിറ്റത് 267 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ; എങ്ങനെ പ്രൊഫൈൽ സുരക്ഷിതമാക്കാം?

Advertisment

കഴിഞ്ഞ കുറച്ച് നാളുകളായി വാട്സാപ്പിന്റെ പരിഗണനയിലുള്ള കാര്യമായിരുന്നെങ്കിലും കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഇതിന്റെ ആവശ്യകത വർധിച്ചത്. ജോലി ആവശ്യങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനുമെല്ലാം ആളുകൾ സൂം, സ്കൈപ് മുതലായ ആപ്ലിക്കേഷനുകളാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. സൂം ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. 300 മില്യൺ ഉപയോക്താക്കളായതായി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരന്നു.

വീഡിയോ കോളിങ് പ്ലാറ്റ്ഫോമിൽ മറ്റുവള്ളവർക്ക് ഒരു വലിയ വെല്ലുവിളിയാകാൻ വാട്സാപ്പിന് ഇതിലൂടെ സാധിക്കും. അതിന് കാരണവും വലിയൊരു ശൃഖല ഉണ്ടെന്നതാണ്. അതോടൊപ്പം ഇൻഡ്-ടൂ-എൻഡ് എൻക്രിപ്റ്റഡാണ് വാട്സാപ്പിലെ വീഡിയോ കോളായാലും വോയ്സ് കോളായാലും. അയയ്ക്കുന്ന ആൾക്കും സ്വീകർത്താവിനും മാത്രമേ അത് ലഭ്യമാകുകയുള്ളൂ.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: