scorecardresearch

WhatsApp’s ‘Delete for everyone’ feature: വാട്സ്ആപ്പിലെ "ഡിലീറ്റ് ഫോർ എവരിവൺ" എപ്പോഴും ഫലപ്രദമാവുമോ? പരാജയപ്പെടുന്നതെപ്പോൾ? അറിയേണ്ടതെല്ലാം

ആർക്കെങ്കിലും സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധാലുവായിരിക്കണം കൂടാതെ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറിനെ പൂർണ്ണമായും ആശ്രയിക്കരുത്

ആർക്കെങ്കിലും സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധാലുവായിരിക്കണം കൂടാതെ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറിനെ പൂർണ്ണമായും ആശ്രയിക്കരുത്

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
whatsapp, whatsapp upcoming features, whatsapp search on web, whatsapp storage control, whatsapp in-app web browser, whatsapp disappearing messages, whatsapp multi-device support

WhatsApp’s ‘Delete for everyone’ feature: Everything you need to know on how it works:  വാട്ട്‌സ്ആപ്പ് മെസഞ്ചറിൽ ‘ഡിലീറ്റ് ഫോർ എവരിവൺ’ (‘Delete for everyone’ ) അഥവാ എന്ന ഓപ്ഷൻ വന്നിട്ട് കുറച്ചു കാലമായിട്ടുണ്ട്. വാട്സ്ആപ്പ് ഉപഭോക്താക്കൾക്കുള്ള ഏറ്റവും ഉപകാരപ്രദമായ ഫീച്ചറുകളിൽ ഒന്നാണിത്.

Advertisment

ഒരു ഗ്രൂപ്പിലേക്കോ വ്യക്തിഗത ചാറ്റിലേക്കോ ആകസ്മികമായി തെറ്റായ സന്ദേശം അയച്ചിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരിൽ നിന്നും അദൃശ്യമാക്കി മാറ്റി ഡിലീറ്റ് ചെയ്യാൻ ഈ ഫീച്ചർ ഉപയോഗിക്കാം. തെറ്റായ മെസേജ് മറ്റ് വ്യക്തികൾക്കോ ഗ്രൂപ്പിലേക്ക് അയച്ചത് കാരണം വരുന്ന നാണക്കേട് ഒഴിവാക്കാൻ ഇത് സഹായകരകമാണ്.

Read More: വാട്സാപ്പിൽ ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ച് കമ്പനി

എന്നിരുന്നാലും, വാട്ട്‌സ്ആപ്പിന്റെ ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചർ പ്രവർത്തിക്കാത്ത സമയങ്ങളുണ്ട്, എന്താണ് തെറ്റ് സംഭവിച്ചതെന്ന് ആളുകൾക്ക് മനസ്സിലാക്കാനാവാതെ വരും അപ്പോൾ. ഈ ഫീച്ചറിനെക്കുറിച്ചും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും പരിശോധിക്കാം.

WhatsApp ‘Delete for everyone’ feature: What is it?- എന്താണ് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചർ?

Advertisment

പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു വ്യക്തിക്കോ ഗ്രൂപ്പ് ചാറ്റിലേക്കോ നിങ്ങൾ ആകസ്മികമായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ഇത് ഒരു മികച്ച സവിശേഷതയാണെങ്കിലും, നിങ്ങൾ ഒരു നിർദ്ദിഷ്ട സന്ദേശം ഇല്ലാതാക്കുമ്പോൾ വാട്ട്‌സ്ആപ്പ് ഒരു ലേബലും പ്രദർശിപ്പിക്കുന്നു: “This message was deleted.” (ഈ സന്ദേശം ഇല്ലാതാക്കി) എന്ന ലേബൽ. നിങ്ങൾ ഒരു സന്ദേശം ഇല്ലാതാക്കിയെന്ന് മറുവശത്തുള്ള വ്യക്തിക്ക് മനസ്സിലാകും. ഈ ഫീച്ചർ ഉപയോഗിച്ച് ഒരാൾക്ക് ഫോട്ടോകളും വീഡിയോകളും സന്ദേശങ്ങളും ഇല്ലാതാക്കാൻ കഴിയും.

Is there a way to read deleted WhatsApp messages?- ഇല്ലാതാക്കിയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വായിക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

അതെ, രണ്ട് വഴികളുണ്ട്. ഇല്ലാതാക്കിയ സന്ദേശങ്ങൾ കാണിക്കുന്ന കുറച്ച് തേഡ് പാർട്ടി അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. എന്നിരുന്നാലും, ഈ അപ്ലിക്കേഷനുകൾ‌ക്ക് അംഗീകാരമില്ലാത്തതിനാൽ‌ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിന്റെ സ്വകാര്യതയെ ബാധിക്കാൻ‌ സാധ്യതയുള്ളതിനാൽ‌ അവ ഉപയോഗിക്കാൻ ശ്രമിക്കരുത്. കൂടാതെ, വാട്ട്‌സ്ആപ്പിലെ ഒരു പഴുതും ഇത്തരത്തിൽ ഇല്ലാതാക്കിയ സന്ദേശം വായിക്കാൻ അവസരം നൽകുന്നു. നോട്ടിഫിക്കേഷൻ പാനലിൽ ആ സന്ദേശത്തിന്റെ നോട്ടിഫിക്കേഷൻ നീക്കം ചെയ്തിട്ടില്ലെങ്കിൽ നോട്ടിഫിക്കേഷൻ പാനലിൽ പോയി ആ നീക്കം ചെയ്ത സന്ദേശം വായിക്കാനാവും.

Read More: Airtel vs Jio vs Vi vs BSNL: Best prepaid plans under Rs 500- 500 രൂപയിൽ കുറഞ്ഞ മികച്ച ഡാറ്റാ പ്ലാനുകൾ

How to delete WhatsApp messages for everyone in the chat?- ചാറ്റിലുള്ള എല്ലാവർക്കുമായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ എങ്ങനെ ഇല്ലാതാക്കാം?

സ്റ്റെപ്പ് 1: വാട്ട്‌സ്ആപ്പ് തുറക്കുക, നിങ്ങൾ ഇല്ലാതാക്കാൻ പോവുന്ന സന്ദേശം അടങ്ങിയ ചാറ്റ് തുറക്കുക.

സ്റ്റെപ്പ് 2: സന്ദേശം ടാപ്പുചെയ്ത് പിടിച്ച് ചാറ്റിന്റെ മുകളിലെ ബാറിൽ സ്ഥാപിച്ചിരിക്കുന്ന ഡസ്റ്റ്ബിൻ (വെയിസ്റ്റ് ബാസ്കറ്റ്) ഐക്കണിൽ അമർത്തുക. നിങ്ങൾ അതിൽ ടാപ്പുചെയ്‌തുകഴിഞ്ഞാൽ, എനിക്കായി ഇല്ലാതാക്കുക, എല്ലാവർക്കും ഇല്ലാതാക്കുക, റദ്ദാക്കുക (Delete for Me, Delete for Everyone, Cancel) എന്നിങ്ങനെ മൂന്ന് ഓപ്‌ഷനുകൾ നിങ്ങൾക്ക് ലഭിക്കും.

സ്റ്റെപ്പ് 3: എല്ലാവർക്കുമായി ഇല്ലാതാക്കുക ടാപ്പുചെയ്യുക, സന്ദേശം ഇല്ലാതാക്കപ്പെടും.

When does ‘Delete for everyone’ not work?- എപ്പോഴാണ് ‘ഡിലീറ്റ് ഫോർ’ പ്രവർത്തിക്കാത്തത്?

നിങ്ങളും നിങ്ങൾ ആർക്കോണോ സന്ദേശം അയച്ചത് ആ വ്യക്തിയും ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് പതിപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂ എന്ന് കമ്പനി പറയുന്നു. അതിനാൽ, ‘എല്ലാവർക്കുമായി ഇല്ലാതാക്കുക’ എന്ന ഓപ്ഷൻ കാണുന്നില്ലെങ്കിലോ അത് പ്രവർത്തിക്കുന്നില്ലെങ്കിലോ, നിങ്ങൾ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് പരിശോധിക്കണം. പുതിയ പതിപ്പ് അല്ലെങ്കിൽ അത് ആപ്പ് സ്റ്റാർ വഴി അപ്ഡേറ്റ് ചെയ്യണ്.

Read More: WhatsApp payments: വാട്‌സ്ആപ്പ് വഴി പണം അയക്കാം; എങ്ങനെ എന്നറിയാം

കൂടാതെ, സന്ദേശം അയച്ച് ഒരു മണിക്കൂർ വരെ മാത്രമാണ് ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ പ്രവർത്തിക്കുക. ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ ഒരു സന്ദേശം ഇല്ലാതാക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ‘ഡിലീറ്റ് ഫോർ എവരിവൺ ’ ഓപ്ഷൻ ലഭിക്കില്ല. അതിന് ശേഷ് നിങ്ങൾക്ക് ‘ഡിലീറ്റ് ഫോർ മീ’ ഓപ്ഷൻ മാത്രമേ ലഭിക്കു.

അതെസമയം നിങ്ങൾ ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ വഴി അയച്ച സന്ദേശം നിങ്ങൾ സന്ദേശം അയച്ച വ്യക്തിയുടെ വാട്സ്ആപ്പിൽ നിന്ന് ഇല്ലാതാക്കപ്പെടാതിരുന്നാൽ, അതായത് ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ പരാജയപ്പെട്ടാൽ നിങ്ങൾക്ക് അത് സംബന്ധിച്ച് നോട്ടിഫിക്കേഷൻ ഒന്നും ലഭിക്കില്ല.

Read More: Jio vs Airtel vs Vi: Best 2GB daily data Plans- ജിയോ, എയർടെൽ, വോഡഫോൺ: 2ജിബി പ്രതിദിന ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ അറിയാം

“ഡിലീറ്റ് ഫോർ എവരിവണൻ ഓപ്ഷ്ൻ വിജയിച്ചില്ലെങ്കിൽ നിങ്ങളെ അറിയിക്കില്ല.” വാട്ട്‌സ്ആപ്പ് പറയുന്നു. ഒരു സന്ദേശം ഇല്ലാതാക്കുന്നതിൽ അപ്ലിക്കേഷൻ പരാജയപ്പെട്ടാൽ, നിങ്ങളെ അറിയിക്കില്ലെന്ന് കമ്പനി പറയുന്നു. നിങ്ങൾ ഡിലീറ്റ് ഫോർ ഓൾ ഓപ്ഷൻ ഉപയോഗിക്കുകയും നിങ്ങളുടെ ഫോണിൽ ആ മെസേജ് ഇല്ലാതാക്കപ്പെട്ടതായി കാണിക്കുകയും ചെയ്താലും സ്വീകർത്താക്കളുടെ ഫോണിൽ ആ മെസേജ് കണ്ടേക്കാമെന്ന് ഇതർത്ഥമാക്കുന്നു. അതിനാൽ, ആർക്കെങ്കിലും സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധാലുവായിരിക്കണം കൂടാതെ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറിനെ പൂർണ്ണമായും ആശ്രയിക്കരുത്.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: