Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

Jio vs Airtel vs Vi: Best 2GB daily data Plans- ജിയോ, എയർടെൽ, വോഡഫോൺ: 2ജിബി പ്രതിദിന ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ അറിയാം

84 ദിവസം വരെ വാലിഡിറ്റിയുള്ളവയാണ് ഈ പ്ലാനുകൾ

jio, jio plans, jio recharge plans, jvodafone, vodafone plans, vodafone recharge plans, jio prepiad recharge plans, jio prepaid plans, jio prepaid offers, jio prepaid mobile plans, reliance jio plans, reliance jio prepaid plans, airtel, airtel plans, airtel recharge plans, airtel prepiad recharge plans, airtel prepaid plans, airtel prepaid offers, airtel prepaid mobile plans, vodafone prepiad recharge plans, vodafone prepaid plans, vodafone prepaid offers, vodafone prepaid mobile plans, Technology, ടെക്നോളജി, Tech news, ടെക് ന്യൂസ്, Malayalam Tech News, മലയാളം ടെക് ന്യൂസ്, IE malayalam, ഐഇ മലയാളം, Indian Express, ഇന്ത്യൻ എക്സപ്രസ്, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today

Jio vs Airtel vs Vi: Best prepaid recharge plans with 2GB daily data and more: പ്രതിദിനം രണ്ട് ജിബി ഡാറ്റ നൽകുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവവാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങളുമായി വരുന്നു. നിങ്ങൾക്ക് മികച്ച പ്ലാൻ സ്വന്തമാക്കുന്നത് എളുപ്പമാക്കുന്നതിന് നിലവിലെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കി. ചുവടെ ലിസ്റ്റുചെയ്‌തിരിക്കുന്ന പ്ലാനുകളുടെ വില 600 രൂപയിൽ താഴെയാണ്. 84 ദിവസം വരെ വാലിഡിറ്റിയുള്ളവയാണ് ഈ പ്ലാനുകൾ.

Reliance Jio: Best 2GB daily data prepaid plans- റിലയൻസ് ജിയോ

നിങ്ങൾ ഒരു റിലയൻസ് ജിയോ ഉപയോക്താവാണെങ്കിൽ, നിങ്ങൾക്ക് 444 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ചാർജ് ചെയ്യാം. ജിയോ ഇതര നമ്പറുകളിലേക്ക് 2,000 മിനിറ്റും ജിയോ നെറ്റ്‌വർക്കിലേക്ക് പരിധിയില്ലാത്ത കോളുകളും ഇത് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ദിവസേന 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. 56 ദിവസത്തെ വിലിഡിറ്റിയിലാണ് ഇത് വരുന്നത്. ഏകദേശം 2 മാസം. ഡാറ്റ പര്യാപ്തമല്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ജിയോയുടെ ആഡ് ഓൺ പാക്കും റീചാർജ് ചെയ്യാം. 151 രൂപയുടെ ഈ ഡാറ്റാ ആഡ് ഓൺ പ്ലാനിൽ നിങ്ങൾക്ക് ഒരു മാസത്തേക്ക് മൊത്തം 30 ജിബി ഡാറ്റ ലഭിക്കും.

Read More: ജി മെയിലിൽ എങ്ങനെ ടു ഫാക്ടർ ഒതന്റിക്കേഷൻ ആക്ടിവേറ്റ് ചെയ്യാം?

റിലയൻസ് ജിയോയ്ക്ക് 599 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉണ്ട്. 84 ദിവസമാണ് (ഏകദേശം 3 മാസം) വാലിഡിറ്റി. നിങ്ങൾക്ക് അധിക ഡാറ്റ പ്ലാൻ വാങ്ങാതെ 2 ജിബി പ്രതിദിന ഡാറ്റ മൂന്ന് മാസത്തേക്ക് ഉപയോഗിക്കണമെനങ്കിൽ ഈ പ്ലാൻ ഉപയോഗിക്കാവുന്നത്ണ്. പ്രതിദിനം 2 ജിബി ഡാറ്റ, ജിയോ നമ്പറുകളിലേക്ക് പരിധിയില്ലാത്ത കോളുകൾ, ജിയോ അല്ലാത്ത നെറ്റ്‌‌വർക്കുകളിലേക്ക് 3,000 മിനിറ്റ് എന്നിവ ഇതിൽ ലഭിക്കുന്നു.

Vi: Idea: Vodafone: Best 2GB daily data recharge plans-വോഡഫോൺ

വോഡഫോണിന്റെ 595 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽഷ 59 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ജിയോ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി, കമ്പനി നിങ്ങൾക്ക് വാരാന്ത്യ ഡാറ്റ റോൾഓവർ സംവിധാനം നൽകുന്നു. ഇത് വഴി ഒരു വോഡഫോൺ ഉപയോക്താവിന് ഉപയോഗിക്കാത്ത അടുത്ത വാരാന്ത്യം വരെ സംഭരിക്കാൻ സാധിക്കും. 1 വർഷത്തെ സീ5 പ്രീമിയം ആക്സസ്, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100എസ്എംഎസ് എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നു. കമ്പനിയുടെ വി മൂവീസ് ആൻഡ് ടിവി സർവീസിലേക്കുള്ള ആക്സസും നിങ്ങൾക്ക് ലഭിക്കും.

Read More: WhatsApp payments: വാട്‌സ്ആപ്പ് വഴി പണം അയക്കാം; എങ്ങനെ എന്നറിയാം

പ്രതിദിനം രണ്ട് ജിബി ഡാറ്റ നൽകുന്ന നല്ല ഒരു ബജറ്റ് പ്ലാൻ ശരിക്കും വോഡഫോണിന് ഇല്ല. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത പ്രാദേശിക, ദേശീയ കോളുകൾ നൽകുന്ന 129 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉണ്ട്. ഇതിൽ 2 ജിബി പ്രതിദിന ഡാറ്റയും 300 എസ്എംഎസും ഉൾപ്പെടുന്നു. ഈ ദിവസങ്ങളിൽ ആളുകൾ വാട്ട്‌സ്ആപ്പിലൂടെ ആശയവിനിമയം നടത്തുകയും എസ്എംഎസ്സിനെ കുറച്ച് മാത്രം ആശ്രയിക്കുകയും ചെയ്യുകയാണ്. ഇതിനാൽ 300 എസ്എംഎസ് എല്ലാവർക്കും ആവശ്യമായി വരില്ല. ഈ പായ്ക്കിന് 24 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.

Airtel: Best 2GB daily data recharge plans-എയർടെൽ

എയർടെലിൽ 449 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. ഇത് 56 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. ഒപ്പം ട്രൂലി അൺലിമിറ്റഡ് കോളുകളും. പ്രതിദിനം 100 എസ്എംഎസും എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും പ്ലാനിൽ ഉൾപ്പെടുന്നു.

എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനിൽ നാന്നൂറിലധികം തത്സമയ ടിവി ചാനലുകൾ, പരിധിയില്ലാത്ത സിനിമകൾ, ടിവി ഷോകൾ എന്നിവ ലഭ്യമാവുന്നു. വിങ്ക് മ്യൂസിക്കിൽ അൺലിമിറ്റഡ് ഡൗൺലോഡുകളും ഹെലോട്യൂണിലേക്ക് സൗജന്യ ആക്സസും ലഭിക്കും. ഫാസ്ടാഗിൽ 150 രൂപ ക്യാഷ്ബാക്കും എയർടെൽ വാഗ്ദാനം ചെയ്യുന്നു.

Read More: ജനുവരി മുതൽ ഫാസ്‌ടാഗ് നിർബന്ധം; എങ്ങനെ ലഭിക്കും, ഉപയോഗിക്കുന്നതെങ്ങനെ?

349 രൂപ പ്ലാനിലും നിങ്ങൾക്ക് ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കും. അതിനൊപ്പം ഇതിൽ 28 ദിവസത്തേക്കുള്ള ആമസോൺ പ്രൈം അംഗത്വവും ഉൾപ്പെടുന്നു. നിങ്ങൾ ഇതുവരെ ആമസോൺ പ്രൈം ഉപയോഗിച്ചിട്ടില്ലെങ്കിൽ, ആദ്യം സൗജന്യ പതിപ്പ് പരീക്ഷിക്കുക, തുടർന്ന് ഈ പ്ലാൻ വാങ്ങുക. ഇതുവഴി നിങ്ങൾക്ക് 2 മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.

Read More: നെറ്റ്ഫ്ലിക്സ് സൗജന്യമായി ആസ്വദിക്കണോ? സ്ട്രീംഫെസ്റ്റിൽ നിങ്ങൾക്ക് ലഭ്യമാക്കാം നെറ്റ്ഫ്ലിക്സ് സൗജന്യമായി

2 ജിബി ഡാറ്റയുള്ള വിലകുറഞ്ഞ എയർടെൽ പ്രീപെയ്ഡ് പ്ലാനാണ് നിങ്ങൾ തിരയുന്നതെങ്കിൽ, 179 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ചാർജ് ചെയ്യാം. ഇത് ട്രൂലി അൺലിമിറ്റഡ് കോൾ ബെനിഫിറ്റും 300 എസ്എംഎസും ലഭ്യമാക്കുന്നു. എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷൻ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ ആക്സസ്, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് എന്നിവയാണ് ഈ പ്ലാനിന്റെ അധിക നേട്ടങ്ങൾ.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Best prepaid recharge plans with 2gb daily data jio vodafone airtel vi idea

Next Story
നെറ്റ്ഫ്ലിക്സ് സൗജന്യമായി ആസ്വദിക്കണോ? സ്ട്രീംഫെസ്റ്റിൽ നിങ്ങൾക്ക് ലഭ്യമാക്കാം നെറ്റ്ഫ്ലിക്സ് സൗജന്യമായിnetflix, നെറ്റ്ഫ്ളിക്സ്, netflix plans, നെറ്റ്ഫ്ളിക്സ് പ്ലാനുകൾ, netflix plans price, netflix plans in india, netflix plans in india 2019, netflix subscription plans, netflix subscription plans in india, netflix subscription plans price in india, netflix monthly subscription plans, netflix news, netflix plans news,​ ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം,​ IE Malayalam, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com