/indian-express-malayalam/media/media_files/uploads/2019/08/whatsapp.jpg)
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് അതിന്റെ ഒഴുക്കിനനുസരിച്ചുള്ള മാറ്റങ്ങൾ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് വാട്സാപ്പ് പോലെ ഏറെ ജനപ്രിയവും ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാകുമ്പോൾ. ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന കമ്പനി തന്നെയാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്. ഓരോ അപ്ഡേഷനിലും ജനോപകാരപ്രദമായ നിരവധി ഫീച്ചറുകൾ പുതിയതായി അവതരിപ്പിക്കാൻ കമ്പനി ശ്രമിക്കാറുണ്ട്.
Also Read: വാട്‌സാപ് പ്രൈവസിയെ കുറിച്ച് നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഏറ്റവും ഒടുവിൽ ഫിംഗർപ്രിന്റ് സെൻസറാണ് കമ്പനി വാട്സാപ്പിൽ എത്തിച്ചത്. ഇതിനു പിന്നാലെ ഡാർക്ക് തീം അവതരിപ്പിക്കുന്നതിന് മുമ്പ് ബാറ്ററി സേവർ സെറ്റിങ്സ് ഓപ്‌ഷനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വാട്സാപ്പ് ബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
Also Read: അടിയന്തരമായി വാട്സാപ് അപ്ഗ്രേഡ് ചെയ്യുക; മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി
ഓട്ടോമാറ്റിക്കായി തന്നെ നിങ്ങളുടെ ഫോണിലെ ചാർജ് മനസിലാക്കി ഡാർക്ക് മോഡ് ഓണാകുകയും ഓഫാകുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചർ. ഫോണിലെ ബാറ്ററി കുറയുന്ന സമയത്ത് വാട്സാപ്പിൽ ഡാർക്ക് തീം എനേബിൾ ആകും. തീം എന്ന പേരിൽ തന്നെ പുതിയ ഓപ്‌ഷനുകൾ കൊണ്ടുവരാനാണ് വാട്സാപ്പിന്റെ ശ്രമം. എന്നാൽ ഈ പുതിയ അപ്ഡേഷനുകൾ ആൻഡ്രോയിഡ് 9 പൈ കൂടാതെ മറ്റു ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ മാത്രമാണ് ലഭ്യമാകുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.