ന്യൂഡൽഹി: വാട്സാപ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഓൺ‌ലൈനിൽ ഹാക്കിങ്, ഫിഷിങ്, സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസി. എംപി4 ഫോർമാറ്റിലുള്ള ഫയൽ വഴി പ്രചരിക്കാവുന്ന മാൾവയറിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അടിയന്തരമായി വാട്സാപ് അപ്ഗ്രേഡ് ചെയ്യാൻ കേന്ദ്ര ഏജൻസി നിർദേശം നൽകിയിരിക്കുന്നത്.

Also Read: വാട്സാപിൽ നിങ്ങളുടെ സ്വകാര്യത എത്രത്തോളം സുരക്ഷിതമാണ്?

“ലക്ഷ്യംവയ്ക്കുന്ന സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ അതിന് ശ്രമിക്കുന്ന ഹാക്കറിന് എവിടെ ഇരുന്നും ഡേറ്റ ചോർത്താനും ഡിവൈസുകൾ പ്രവർത്തിപ്പിക്കാനും കഴിയും,” കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം-ഇന്ത്യ (സിഇആർടി-ഇൻ) ന്റെ മുന്നറിയിപ്പ്.

Also Read: ‘ഇതെന്ത് പണിയാ വാട്സാപ്പേ?’; അപ്ഡേഷനിൽ പണികിട്ടി ഉപയോക്താക്കൾ

മാധ്യമപ്രവർത്തകരും സാമൂഹ്യപ്രവർത്തകരുമായ 1400 ഓളം ഇന്ത്യക്കാരുടെ വിവരങ്ങളും സന്ദേശങ്ങളും ഇസ്രയേലി വൈറസ് പെഗസസ് ചോർത്തിയെന്ന വിവരം പുറത്തുവന്നതോടെ വാട്സാപ് വലിയ വിമർശനമാണ് നേരിടുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യത്തിലാണ് മെസേജിങ് പ്ലാറ്റ്‌ഫോമിൽ ഫെയ്സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രവർത്തിക്കുന്നത്. അതായത്, എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അതയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാകൂ.

Also Read: എയർടെല്ലിനും വോഡഫോണിനും ശേഷം നിരക്ക് വർധനവിന് ജിയോയും

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ആശങ്കയാണ് വാട്സാപിന്റെ സുരക്ഷ സംബന്ധിച്ച് ഉയർന്ന് വന്നത്.

സൂക്ഷിക്കുക…

പെഗാസസ് മോഡൽ സ്പൈവെയർ ആക്രമണം വീണ്ടും ഉണ്ടായേക്കാമെന്ന് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ലഭിച്ചിരുന്നു. നിങ്ങൾക്ക് അജ്ഞാത നമ്പറിൽ നിന്ന് വാട്സാപ്പിൽ ഒരു എം‌പി 4 വിഡിയോ ഫയൽ ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം.

ഫോണുകളിൽ സ്പൈവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് വാട്സാപ്പിന്റെ ബഗ് ഉപയോഗിക്കുന്ന ഒരു പുതിയ തരം ഹാക്കിങ് രീതിയാണിത്. ‘ഉയർന്ന തീവ്ര’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വിഷയം കൈകാര്യം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook