/indian-express-malayalam/media/media_files/uploads/2021/07/WhatsApp-IE-1.jpg)
പൂനെ: ഏത് പുതിയൊരു സ്ഥലത്ത് ചെന്നാലും പൊതുവെ ആളുകള്‍ അന്വേഷിക്കുന്നത് അടുത്തുള്ള ഏറ്റവും മികച്ച ഭക്ഷണശാലകളെ പറ്റിയായിരിക്കും. പലരും ഇതിനായി ഗൂഗിളിനെയാണ് സമീപിക്കുന്നത്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. അടുത്തുള്ള റെസ്റ്റോറന്റുകള്‍, പലചരക്കു കടകള്‍, തുണിക്കടകള്‍ എന്നിവയെല്ലാം വാട്സ്ആപ്പിലൂടെ തന്നെ അറിയാം.
വാബീറ്റഇന്‍ഫോയാണ് വാട്സ്ആപ്പ് ഇത്തരമൊരു സവിശേഷത അവതരിപ്പിക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും സേവനം ലഭ്യമാകും. വാട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പലചരക്ക് കടകൾ അല്ലെങ്കിൽ തുണിക്കടകൾ അടുത്തുള്ള ഏതെങ്കിലും ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ സെര്‍ച്ച് ചെയ്യാന്‍ കഴിയും.
"നിങ്ങൾ വാട്സ്ആപ്പില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്യുമ്പോള്‍, 'Businesses Nearby' എന്ന ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങൾ ഒരു പ്രത്യാക വിഭാഗം തിരഞ്ഞെടുക്കുമ്പോൾ, നിങ്ങള്‍ക്ക് ആവശ്യമായവയെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ലഭ്യമാകും," വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സവിശേഷ എന്ന് മുതല്‍ ലഭ്യമാകുമെന്നതില്‍ ഔദ്യോഗിക വിവരമില്ല.
ഈ മാസം ആദ്യം വോയിസ് മെസേജുകള്‍ അയക്കുന്നതിന് മുന്‍പ് ഉപയോക്താവിന് കേള്‍ക്കാനും പരിശോധിക്കാനും കഴിയുന്ന സവിശേഷത വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. സേവ് ചെയ്യപ്പെടാത്ത നമ്പരുകള്‍ക്ക് ലാസ്റ്റ് സീന്‍ കാണാന്‍ സാധിക്കുന്ന സവിശേഷത കമ്പനി ഒഴിവാക്കുകയും ചെയ്തു. ലാസ്റ്റ് സീനുകള്‍ ഉപയോക്താവിന് തന്നെ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് ഇത് കണ്ടെത്താന്‍ കഴിയുമായിരുന്നു.
Also Read: ഗൂഗിൾ പേ, പേടിഎം: കോണ്ടാക്ടിൽ ഉള്ളവരുമായി എങ്ങനെ ബില്ലുകളും ചെലവുകളും വിഭജിക്കാം?; അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.