ഗൂഗിൾ പേ, പേടിഎം: കോണ്ടാക്ടിൽ ഉള്ളവരുമായി എങ്ങനെ ബില്ലുകളും ചെലവുകളും വിഭജിക്കാം?; അറിയാം

സുഹൃത്തുക്കളുമായി റസ്റ്റോറന്റ് ബില്ലോ മറ്റെന്തെങ്കിലും ചെലവുകളോ വിഭജിക്കേണ്ടി വരുന്ന ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഈ പുതിയ ഫീച്ചർ

ഗൂഗിൾ പേയിലേക്കും പേടിഎമ്മിലേക്കും ഒരു പുതിയ ഉപയോഗപ്രദമായ ഫീച്ചർ എത്തിയിരിക്കുകയാണ്. സുഹൃത്തുക്കളുമായി റസ്റ്റോറന്റ് ബില്ലോ മറ്റെന്തെങ്കിലും ചെലവുകളോ വിഭജിക്കേണ്ടി വരുന്ന ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് പുതിയ ഫീച്ചർ.

ഒരുമിച്ചു ഭക്ഷണം കഴിച്ചു കഴിഞ്ഞ് ബിൽ തുക ഓരോരുത്തരും ഒരേപോലെ ഇടാൻ തീരുമാനിക്കുമ്പോൾ കാൽക്കുലേറ്റർ എടുത്ത് കൂട്ടേണ്ട സാഹചര്യം ഒഴിവാക്കാൻ ഈ ഫീച്ചർ നിങ്ങളെ സഹായിക്കും. എങ്ങനെയാണ് ഇത് ഉപയോഗിക്കുക എന്ന് നോക്കാം.

How to split the bill on Google Pay – ഗൂഗിൾ പേയിൽ ബിൽ തുക എങ്ങനെ വിഭജിക്കാം

ഗൂഗിൾ പേ തുറന്ന് പ്രധാന പേജിലെ “ന്യൂ പേയ്‌മെന്റ്” (New Payment) ബട്ടണിൽ ടാപ്പ് ചെയ്യുക. തുടർന്നു വരുന്ന സ്ക്രീനിലെ, ‘ട്രാൻസ്ഫർ മണി’ (‘Transfer Money) ടാബിന് താഴെ കാണുന്ന “ന്യൂ ഗ്രൂപ്പ്” (New group) ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ബിൽ വിഭജിച്ചു നൽകുന്നതിനായി ഗ്രൂപ്പിലേക്ക് മറ്റു കോൺടാക്റ്റുകൾ ചേർക്കാൻ കഴിയുന്ന ഒരു പുതിയ സ്ക്രീൻ തുറന്നു വരും. നിങ്ങളുടെ ഗൂഗിൾ പേ കോൺടാക്റ്റുകൾ ചുവടെ കാണാനാകും. അതിൽ നിങ്ങൾ ബിൽ പങ്കുവെക്കാനുള്ള കോൺടാക്റ്റുകളിൽ ടാപ്പ് ചെയ്യുക.

അടുത്ത സ്ക്രീനിൽ ഗ്രൂപ്പിന് ഒരു പേര് നൽകി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാൻ കഴിയും. ഗ്രൂപ്പ് ഉണ്ടാക്കിക്കഴിഞ്ഞാൽ, അതിനു താഴെ ‘സ്പ്ലിറ്റ് എ എക്സ്പെൻസ്’ (Split an expense) ബട്ടൺ കാണാനും കഴിയും.

അതിൽ സുഹൃത്തുക്കൾക്കിടയിൽ വിഭജിക്കാനുള്ള ഒരു തുക നൽകാനാകും, തുക തുല്യമായി വിഭജിക്കുകയോ ഒരു നിശ്ചിത ആൾ നൽകേണ്ട തുക പ്രേത്യേകമായോ അതിൽ രേഖപ്പെടുത്താം. ഇനി പണം നൽകേണ്ടാത്ത ആൾ ഉണ്ടെങ്കിൽ അവരെ അൺടിക്ക് ചെയ്ത ഒഴിവാക്കാനും ആകും.

ഇത്രയും സജ്ജീകരിച്ചുകഴിഞ്ഞാൽ, പേയ്‌മെന്റ് അഭ്യർത്ഥന നൽകാം, ‘സെൻറ് റിക്വസ്റ്റ്’ (Send Request) ബട്ടണിൽ ടാപ്പുചെയ്യുക. ഗ്രൂപ്പിന്റെ പ്രധാന സ്‌ക്രീനിൽ നിന്ന് സുഹൃത്തുക്കൾ എല്ലാവരും പേയ്‌മെന്റ് നൽകിയോ എന്നതും പിന്നീട് പരിശോധിക്കാനാവും.

How to split the bill on Paytm – പേടിഎമിൽ ബിൽ തുക എങ്ങനെ വിഭജിക്കാം

പേടിഎമിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ, ആപ്പ് തുറന്ന് വലത്തേക്ക് സ്വൈപ്പ് ചെയ്ത് കൊൺവെർസേഷൻ പേജിലേക്ക് (conversations page) പോകുക. ചുവടെ കാണുന്ന രണ്ട് ഓപ്‌ഷനുകളിൽ ‘സ്പ്ലിറ്റ് ബിൽ’ (Split Bill) ഓപ്ഷൻ എടുക്കുക.

അതിൽ ഒരു പുതിയ പേജ് നൽകാനുള്ള ഓപ്ഷനിൽ ടാപ്പുചെയ്യുക, അവിടെ നിങ്ങൾക്ക് വിഭജിക്കേണ്ട ബിൽ തുക നൽകാനും കോൺടാക്റ്റുകൾ തിരഞ്ഞെടുക്കാനും കഴിയും.

തുടർന്നുള്ള പേജിൽ നിങ്ങൾക്ക് വേണമെങ്കിൽ ‘ഓട്ടോ-സ്പ്ലിറ്റ് ഈക്വലി’ (Auto-split equally) ഓപ്‌ഷൻ ടിക്ക് ചെയ്യാം അല്ലെങ്കിൽ ഓരോ അംഗവും എത്ര തുക നൽകുമെന്ന് സ്വമേധയാ ട്വീക്ക് ചെയ്യാം, അതിനുശേഷം നിങ്ങൾക്ക് റിക്വസ്റ്റ് അയയ്ക്കാം. പിന്നീട് പ്രധാന പേജിൽ നിന്നും ആരൊക്കെ തുക നൽകി, നൽകാനുണ്ട് എന്നെല്ലാം അറിയാനാകും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Google pay paytm how to split bills and expenses with your contacts

The moderation of comments is automated and not cleared manually by malayalam.indianexpress.com