scorecardresearch

ആപ്പിൽതന്നെ കോൺടാക്റ്റ് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

കോൺടാക്റ്റുകൾ ആഡ് ചെയ്യാനായി വാട്സ്ആപ്പിന് ഷോർട് കട്ടുകൾ ഉണ്ടായിരുന്നില്ല

കോൺടാക്റ്റുകൾ ആഡ് ചെയ്യാനായി വാട്സ്ആപ്പിന് ഷോർട് കട്ടുകൾ ഉണ്ടായിരുന്നില്ല

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
whatsapp| whatsapp edit contacts| whatsapp latest feature| whatsapp beta, whatsapp add contactsw|hatsapp beta latest features

WhatsApp

200 കോടിയിലധികം ഉപയോക്താക്കളുള്ള, ഇൻസ്റ്റന്റ് സന്ദേശം അയയ്ക്കാനുള്ള പ്ലാറ്റ്‌ഫോമുകളിലൊന്നാണു വാട്സ്ആപ്പ്. ഏറ്റവും കൂടുതൽ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആപ്പുകളിൽ ഒന്നാണിത്. ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിലെ ബീറ്റ പതിപ്പിൽ വാട്സ്ആപ്പിൽ ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചു. അത് ആപ്പിൽനിന്നു പുറത്തുപോകാതെ തന്നെ കോൺടാക്റ്റുകൾ ആഡ് ചെയ്യാനോ എഡിറ്റുചെയ്യാനോ ഉപയോക്താക്കൾക്ക് അവസരം നൽകുന്നു.

Advertisment

കോൺടാക്റ്റുകൾ ആഡ് ചെയ്യാനായി വാട്സ്ആപ്പിന് ഇതുവരെ ഇത്തരം ഷോർട് കട്ട് ഉണ്ടായിരുന്നില്ല. ഫോണിന്റെ ഡിഫോൾട്ട് ആപ്പ് വഴിയാണ് കോൺടാക്റ്റുകളെ ആഡ് ചെയ്തിരുന്നതും എഡിറ്റ് ചെയ്തിരുന്നതും. എന്നാൽ ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിൽ, ആപ്പിൽനിന്നു പുറത്തു പോകാതെതന്നെ ഉപയോക്താക്കൾക്ക് അവരുടെ ലിസ്റ്റിലേക്ക് പുതിയ കോൺടാക്റ്റുകളെ വേഗത്തിൽ ചേർക്കാനാൻ​കഴിയും.

നിങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിലെ വാട്ട്‌സ്ആപ്പ് ബീറ്റ പ്രോഗ്രാമിൽ എൻറോൾ ചെയ്‌തിട്ടുണ്ടെങ്കിൽ വാട്സ്ആപ്പിൽ ഈ ഫീച്ചർ ലഭ്യമാണോ എന്ന് അറിയാൻ വാട്സ്ആപ്പിലെ കോൺടാക്റ്റ് ലിസ്റ്റ് തുറന്ന് ന്യു കോൺടാക്റ്റിൽ തുറക്കുക. ഫീച്ചർ ലഭ്യമാണെങ്കിൽ, ആപ്പിനുള്ളിലെ ഒരു പുതിയ സ്ക്രീനിലേക്ക് പോവുകയും, അവിടെ ഫസ്റ്റ് നെയിം, ലാസ്റ്റ് നെയിം, കോൺടാക്റ്റ് നമ്പർ, സ്റ്റോറേജ് എന്നിവ പോലുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യും.

പുതിയ കോൺടാക്റ്റുകൾ ആഡ് ചെയ്യുന്നതിന് മാത്രമല്ല. ഫോണിൽ ഉള്ള കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യുന്നതിനും പുതിയ ഫീച്ചർ സഹായിക്കുന്നു. നേരത്തെ വാട്സ്ആപ്പിൽ കോൺടാക്റ്റ് ആഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ കോൺടാക്റ്റ് ആപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എത്തുമായിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഫീച്ചർ വളരെ ഉപകാരപ്രദമാണ്. നിലവിൽ ഈ ഫീച്ചർ വാട്സ്ആപ്പിന്റെ ബീറ്റ വേർഷനിലാണ് ലഭ്യമാകുന്നത്. ഡെവലപ്പർമാർ ഇവ ബീറ്റ ടെസ്റ്ററുകളിലേക്ക് പുറത്തിറക്കുന്നതായി തോന്നുന്നു. അതിനാൽ, നിങ്ങളുടെ വാട്സ്ആപ്പിൽ ഇവ ഇല്ലെങ്കിൽ അത് ലഭ്യമാകാൻ കുറച്ച് സമയമെടുത്തെക്കാം.

Advertisment
Technology Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: