/indian-express-malayalam/media/media_files/uploads/2019/03/airtel-vodafone.jpg)
വോഡഫോൺ, എയർടെൽ 169 രൂപയുടെ റീചാർജ് പ്ലാനുകൾ പരിഷ്കരിച്ചു. നേരത്തെ ഇരു കമ്പനികളും ഒരു മാസം 1 ജിബി ഡാറ്റയാണ് നൽകിയിരുന്നത്. പ്ലാൻ പരിഷ്കരിച്ചതിലൂടെ ദിവസവും 1 ജിബി ലഭിക്കും. വോഡഫോൺ, എയർടെൽ ഔദ്യോഗിക വെബ്സൈറ്റുകളിലും ആപ്പുകളിലും പുതുക്കിയ പ്ലാൻ ലഭിക്കും.
Read: ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ ലഭിക്കുന്നത് ഇന്ത്യയിലെന്ന് പഠനം
വോഡഫോൺ 169 രൂപ പ്രീപെയ്ഡ് പ്ലാൻ
വോഡഫോൺ ഈ പ്ലാനിൽ ദിവസവും 1 ജിബി 4ജി/3 ജി ഡാറ്റയാണ് 28 ദിവസത്തെ കാലാവധിയിൽ നൽകുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസും ലഭിക്കും. ഇതിനൊപ്പം സൗജന്യമായി വോഡഫോൺ പ്ലേ ആപ്പും ഉപയോഗിക്കാം.
Read: എയർടെൽ vs ജിയോ vs വോഡഫോൺ: പ്രതിദിനം 2 ജിബി ഡറ്റാ പ്ലാൻ
എയർടെൽ 169 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 169 രൂപയുടെ പുതുക്കിയ പ്ലാനിൽ ദിവസവും 1 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് കാലാവധി. ഇതിനു പുറമേ ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ലഭിക്കും. സൗജന്യമായി എയർടെൽ ടിവിയും വിങ്ക് ആപ്പും ഉപയോഗപ്പെടുത്താം.
Read: എയർടെൽ vs ജിയോ vs വോഡഫോൺ:ഒരു മാസത്തേയ്ക്ക് പ്രതിദിനം 3 ജിബി പ്ലാൻ
റിലയൻസ് ജിയോയുടെ 149 രൂപ പ്ലാനിൽ ദിവസവും 1.5 ജിബിയുടെ 4 ജി ഡാറ്റയാണ് കിട്ടുക. ഇതിനു പുറമേ അൺലിമിറ്റഡ് നാഷണൽ കോളിങ്ങും ദിനവും 100 എസ്എംഎസും ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.