scorecardresearch

Vivo T1 Pro 5G, Vivo T1 44W: വിവോ ടി1 പ്രോ 5ജി ഇന്ത്യൻ വിപണിയിലേക്ക്; വിലയും സവിശേഷതകളും അറിയാം

വിവോ വിപണിയിലെത്തിക്കുന്ന പുത്തൻ സ്മാർട്ഫോണിന്റെ വില, ക്യാമറ, സവിശേഷതകൾ തുടങ്ങിയവ അറിയാം

വിവോ വിപണിയിലെത്തിക്കുന്ന പുത്തൻ സ്മാർട്ഫോണിന്റെ വില, ക്യാമറ, സവിശേഷതകൾ തുടങ്ങിയവ അറിയാം

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vivo T1 Pro 5G ,mobile phones

വിവോയുടെ പുത്തൻ സ്മാർട്ഫോണുകളായ വിവോ ടി1 പ്രോ 5ജിയും ടി1 44W ഇന്ത്യൻ വിപണിയിലേക്ക്. വിവോ ടി1 പ്രോ 5ജി സ്നാപ്ഡ്രാഗൺ 778ജി 5ജി ചിപ്സെറ്റുമായും ടി1 44W സ്നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റോഡ് കൂടിയുമാണ് വരുന്നത്. ഫ്ലിപ്കാർട്ട്, വിവോ ഇ-സ്റ്റോർ സ്റ്റോറുകൾ എന്നിവയിലൂടെ ഫോണുകൾ വാങ്ങാനാകും.

Advertisment

ആൻഡ്രോയിഡ് 12 ഫൺടച്ച് ഓഎസ് 12ൽ വരുന്ന രണ്ടു ഫോണുകളിലും ഇൻഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്. ഫോണുകളുടെ കൂടുതൽ സവിശേഷതകൾ അറിയാം.

Vivo T1 Pro 5G: വില, ക്യാമറ, സവിശേഷതകൾ, മറ്റു വിവരങ്ങൾ

വിവോ ടി1 പ്രോ 5ജിക്ക് സ്നാപ്ഡ്രാഗൺ 778ജി 5ജി പ്രോസസറാണ് കരുത്ത് നൽകുന്നത്. വിവോയുടെ 8 ലെയർ ലിക്വിഡ് കൂളിംഗ് ടെക്നോളോജിയോടെയാണ് ഫോൺ വരുന്നത്. 66 വാട്ട് ഫ്ലാഷ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 47000 എംഎഎച്ച് ബാറ്ററി ഫോണിന് നൽകിയിരിക്കുന്നു.

1300 നിറ്റ് വരെ ഉയർന്ന ബ്രൈറ്റ്നസ് നൽകുന്ന 100 ശതമാനം വീതിയുള്ള ഡിസിഐ-പി3 കളർ ഗാമറ്റിനെ പിന്തുണയ്ക്കുന്ന 6.44 ഇഞ്ച് അമോഎൽഇഡി ഡിസ്‌പ്ലേയോടെയാണ് സ്മാർട്ട്‌ഫോൺ വരുന്നത്. എച്ച്ഡിആർ10+ സെർട്ടിഫിക്കേഷൻ വരുന്ന ഫോണിൽ നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനായി ഒരു 'എസ്ജിഎസ് ഐ കെയർ ഡിസ്പ്ലേ' ഫീച്ചർ നൽകിയിട്ടുണ്ട്.

Advertisment

64 എംപി പ്രൈമറി ക്യാമറ, 117 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ (എഫ്‌ഒവി) ഉള്ള 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ മറ്റു പ്രധാന സവിശേഷത. മുൻ ക്യാമറ 16എംപിയാണ്. 4K വീഡിയോ റോക്കോർഡിങ്ങും ഇതിൽ വരുന്നു. സ്പീക്കറുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കുന്ന “സ്മാർട്ട് പവർ ആംപ്ലിഫയർ” എന്ന സാങ്കേതികവിദ്യയുള്ള സ്പീക്കറും ഫോണിൽ വരുന്നുണ്ട്.

വിവോ ടി1 പ്രോ 5ജി മേയ് അഞ്ച് മുതൽ പ്രീ-ബുക്ക് ചെയ്യാനാകും, മേയ് ഏഴിന് രാവിലെ 12 മണിക്കാണ് ആദ്യ വിൽപന. ടർബോ ബ്ലാക്ക്, ടർബോ സിയാൻ എന്നി നിറങ്ങളിലാണ് ഫോൺ വരുന്നത്. ഫോണിന്റെ 6ജിബി+128ജിബി വേരിയന്റിന് 23,999 രൂപയും 8ജിബി+128ജിബി വേരിയന്റിന് 24,999 രൂപയുമാണ് വില.

Vivo T1 44W: വില, ക്യാമറ, സവിശേഷതകൾ, മറ്റു വിവരങ്ങൾ

വിവോ ടി1 44W-ന് 6എൻഎം ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റാണ് കരുത്ത് നൽകുന്നത്. 408 പിപിഐ പിക്‌സൽ സാന്ദ്രതയും 180 ഹേർട്സ് ടച്ച് സാംപ്ലിംഗ് നിരക്കും ഉള്ള ഡിസിഐ-പി3 കളർ ഗാമറ്റ് വാഗ്ദാനം ചെയ്യുന്ന 6.44-ഇഞ്ച് ഫുൾഎച്ച്ഡി+ അമോഎൽഇഡി ഡിസ്‌പ്ലേയോടെയാണ് ഫോൺ വരുന്നത്. 5000 എംഎഎച്ച് ബാറ്ററിയോട് കൂടിയ 44വാട്ട് ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയാണ് ഇതിന്റെ സവിശേഷത.

50 എംപി പ്രൈമറി സെൻസർ, 2 എംപി മാക്രോ ക്യാമറ, 2എംപി ബൊക്കെ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിൽ വരുന്നത്. സൂപ്പർ നൈറ്റ് മോഡ്, ഫൺ ഷോട്ട്, എഐ ഫേസ് ബ്യൂട്ടി തുടങ്ങിയ ഷൂട്ടിംഗ് മോഡുകളുമായാണ് ഫോൺ വരുന്നത്.

വിവോ ടി1 44W മേയ് 8 മുതൽ വിൽപ്പനയ്‌ക്കെത്തും. കൂടാതെ മിഡ്‌നൈറ്റ് ഗാലക്‌സി, സ്റ്റാറി സ്കൈ, ഐസ് ഡോൺ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ വരുന്നത്. ടി1 44W 4ജിബി+128ജിബി വേരിയന്റിന് 14,499 രൂപയും 6ജിബി+128ജിബി വേരിയന്റിന് 15,999 രൂപയും 8ജിബി+128ജിബി വേരിയന്റിന് 17,999 രൂപയുമാണ് വില.

Also Read: Best smartphones under Rs 25,000- വൺപ്ലസ് മുതൽ സാംസങ് വരെ: 25,000 രൂപയിൽ കുറവുള്ള സ്മാർട്ട് ഫോണുകൾ

Vivo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: