/indian-express-malayalam/media/media_files/uploads/2020/02/TOTOK.jpg)
ചുരുങ്ങിയ നാളുകൾ കൊണ്ട് യുഎഇയിലെ ഇന്ത്യക്കാർക്കിടയിൽ ഏറെ തരംഗമായി മാറിയ ആപ്പാണ് ടോടോക്. ടെലഫോൺ നെറ്റ്‌വർക്കുകളും കോളിങ് ആപ്പുകളുമെല്ലാം നാട്ടിലേക്ക് വിളിക്കാൻ വൻതുക ഈടാക്കുമ്പോൾ തീർത്തും സൗജന്യമായി സേവനം നൽകിയിരുന്ന ടോടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഫെബ്രുവരി 14നാണ് ഗൂഗിൾ ടോടോക് ആപ്പ് നീക്കം ചെയ്തിരിക്കുന്നത്. എന്നാൽ നിലവിൽ ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് സേവനം തുടർന്നും ലഭ്യമാകും. കഴിഞ്ഞ ഡിസംബറിലും പ്ലേ സ്റ്റോറിൽ നിന്നും ടോടോക് നീക്കം ചെയ്തിരുന്നു. എന്നാൽ ജനുവരിയിൽ വീണ്ടും ആപ്പ് കൊണ്ടുവരികയായിരുന്നു.
Read Also: ഫ്ലിപ്കാർട്ട് മൊബൈൽ ബൊണാൻസ സെയ്ൽ: വൻ വിലക്കുറവിൽ സ്മാർട്ഫോണുകൾ
യുഎഇയിൽ മാത്രമല്ല, മിഡിൽ ഈസ്റ്റിലും യുഎസിലുമെല്ലാം പ്രചാരത്തിലുള്ള ആപ്പിന് ദശലക്ഷകണക്കിന് ഉപയോക്താക്കളാണുള്ളത്. തികച്ചും സൗജന്യമായി ലഭ്യമായിരുന്ന ടോടോക് മികച്ച വീഡിയോ, വോയിസ് ക്വാളിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകിയിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.