ഇ-കോമേഴ്സ് രംഗത്തെ വമ്പന്മാരായ ഫ്ലിപ്കാർട്ടിന്റെ മൊബൈൽ ബൊണാൻസ സെയ്ൽ ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഫെബ്രുവരി 21 വരെ നീളുന്ന സ്പെഷ്യൽ സെയ്‌ലിൽ പ്രമുഖ കമ്പനികളുടെ സ്മാർട്ഫോണുകൾ ഡിസ്ക്കൗണ്ട് നിരക്കിൽ സ്വന്തമാക്കാൻ സാധിക്കും. ഡിസ്ക്കൗണ്ടിന് പുറമെ എക്സ്‌ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും മൊബൈൽ ബൊണാൻസ സെയ്‌ലിന്റെ ഭാഗമാണ്.

മേൽപറഞ്ഞ ഓഫറുകളോടൊപ്പം ബാങ്കുകളുടെ സ്‌പെഷ്യൽ ഓഫറും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് – ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫോണുകൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്ര് ഡിസ്ക്കൗണ്ടാണ് ലഭിക്കുക.

ഗൂഗിൾ പിക്സൽ 3a

ഗൂഗിൾ പിക്സൽ 3a 12000 രൂപയുടെ ഇളവിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. കമ്പനി 39,999 രൂപയ്ക്ക് അവതരിപ്പിച്ച ഫോണിന്റെ വില മൊബൈൽ ബൊണാൻസ സെയ്‌ലിൽ 27,999 രൂപയാണ്.

റിയൽമീ XT

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനഹൃദയങ്ങളിൽ ഇടം നേടിയ ബ്രാൻഡായ റിയൽമീയുടെ XT മോഡൽ 14,999 രൂപയ്ക്ക് മൊബൈൽ ബൊണാൻസ സെയ്‌ലിൽ സ്വന്തമാക്കാൻ സാധിക്കും.

സാംസങ് ഗ്യാലക്സി A50

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് ഗ്യാലക്സി A50 12,999 രൂപയ്ക്കാണ് മൊബൈൽ ബൊണാൻസ സെയ്‌ലിൽ വിൽപ്പനയ്ക്കെത്തുന്നത്. കമ്പനി 19,990 രൂപയ്ക്ക് അവതരിപ്പിച്ച ഫോണിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

ആപ്പിൾ ഐഫോൺ XS

സ്മാർട്ഫോൺ രംഗത്തെ വമ്പന്മാരായ ആപ്പിൾ ഐഫോണും മൊബൈൽ ബൊണാൻസ സെയ്‌ലിൽ ഡിസ്ക്കൗണ്ട് വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 54,999 രൂപയാണ് ആപ്പിൾ ഐഫോൺ XSന്റെ ഡിസ്ക്കൗണ്ടട്ട് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook