scorecardresearch

അടുത്ത പരീക്ഷണം വെള്ളത്തിൽ വീണ ഗഗൻയാൻ ക്രൂ മോഡ്യൂൾ നേരേ നിർത്താൻ; പുതിയ ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ

അടുത്ത വർഷം ഷെഡ്യൂൾ ചെയ്യുന്ന രണ്ടാമത്തെ പരീക്ഷണ ദൗത്യത്തിൽ (ടിവി-ഡി 2) പരീക്ഷിക്കേണ്ട ഒന്നിലധികം സംവിധാനങ്ങളിൽ ഒന്നാണ് ക്രൂ മോഡ്യൂൾ നിവർന്നുനിൽക്കുന്നതിനായുള്ള സംവിധാനം

അടുത്ത വർഷം ഷെഡ്യൂൾ ചെയ്യുന്ന രണ്ടാമത്തെ പരീക്ഷണ ദൗത്യത്തിൽ (ടിവി-ഡി 2) പരീക്ഷിക്കേണ്ട ഒന്നിലധികം സംവിധാനങ്ങളിൽ ഒന്നാണ് ക്രൂ മോഡ്യൂൾ നിവർന്നുനിൽക്കുന്നതിനായുള്ള സംവിധാനം

author-image
Tech Desk
New Update
Gaganyaan  Test | ANI Photo

ഒക്ടോബർ 21ന് ടിവി-ഡി1 പരീക്ഷണ ദൗത്യത്തിനു ശേഷം നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ക്രൂ മോഡ്യൂൾ വീണ്ടെടുത്തപ്പോൾ ഇത് തലകീഴായി മറിഞ്ഞിരുന്നു | ANI- File

കടലിൽ വീണ ശേഷം ക്രൂ മോഡ്യൂൾ നേരേതന്നെ നിൽക്കുമോ എന്ന് ഉറപ്പിക്കാൻ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) പരീക്ഷണം നടത്തും. 

Advertisment

ഈ വർഷം ഒക്ടോബർ 21ന് നടന്ന ടിവി-ഡി1 ദൗത്യത്തിൽ, ക്രൂ മോഡ്യൂൾ 17 കിലോ മീറ്റർ ഉയരത്തിൽ എത്തിച്ച് മിഡ്-ഫ്ലയിറ്റ് ക്രൂ എസ്കേപ് പരീക്ഷണം നടത്തിയിരുന്നു. ഇതേതുടർന്ന് ബംഗാൾ ഉൾക്കടലിൽ പെട്ടിത്തെറിച്ച ശേഷം ക്രൂ മോഡ്യൂൾ കണ്ടെത്തുന്ന ദൗത്യം നടന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ക്രൂ മോഡ്യൂൾ വീണ്ടെടുത്തപ്പോൾ ഇത് തലകീഴായി മറിഞ്ഞിരുന്നു. ഇതേതുടർന്നാണ് പുതിയ പരീക്ഷണം നടത്താൻ തയ്യാറെടുക്കുന്നത്. 2024-25 വർഷത്തിൽ നടത്താൻ പദ്ധതിയിടുന്ന, ഐഎസ്ആർഒയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാൻ ദൗത്യത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിരുന്നു ടിവി-ഡി1 ദൗത്യം.

അടുത്ത വർഷം ഷെഡ്യൂൾ ചെയ്യുന്ന രണ്ടാമത്തെ പരീക്ഷണ ദൗത്യത്തിൽ (ടിവി-ഡി 2) പരീക്ഷിക്കേണ്ട ഒന്നിലധികം സംവിധാനങ്ങളിൽ ഒന്നാണ് ക്രൂ മോഡ്യൂൾ നിവർന്നുനിൽക്കുന്നതിനായുള്ള സംവിധാനം എന്നാണ് ഡി1 മിഷൻ ഡയറക്ടർ എസ് ശിവകുമാർ പറഞ്ഞത്.

"നിവർന്നുനിൽക്കുന്നതും തലകീഴായി നിൽക്കുന്നതുമായ രണ്ട് സുസ്ഥിര സ്ഥാനങ്ങളാണുള്ളത്. എന്നാൽ, യഥാർത്ഥ ക്രൂ മൊഡ്യൂളിൽ തലകീഴായ സാഹചര്യം ഒഴിവാക്കാനായി, വാതക ബലൂണുകൾ പോലെയുള്ള  സംവിധാനമുണ്ടാകും. കാറുകളിലെ എയർബാഗുകൾക്ക് സമാനമാണിത്," അദ്ദേഹം പറഞ്ഞു.

Advertisment

"ക്രൂ മൊഡ്യൂൾ മറിഞ്ഞു വീഴാൻ സാദ്ധ്യതയുണ്ടെങ്കിൽ, ബലൂൺ സംവിധാനം നേരായ സ്ഥാനം പുനഃസ്ഥാപിക്കും. ഇത് ക്രൂ മൊഡ്യൂളിൽ, സ്ഥിരമായി തുടരാൻ സാധിക്കുമോ എന്നാണ് ഞങ്ങൾ പരീക്ഷിക്കുന്നത്. വിലങ്ങനെയുള്ള കാറ്റും കടലിലെ തിരമാലകളുമാണ്  ഇത് തലകീഴായിനിർത്താൻ കാരണമെന്ന്  ഞങ്ങൾ കണ്ടെത്തിയിരുന്നു," അദ്ദേഹം  കൂട്ടിച്ചേർത്തു.

പ്രൈമറി ക്രൂ മൊഡ്യൂൾ അപ്റൈറ്റിങ്ങ് സംവിധാനത്തിന്റെ പരാജയം നികത്താൻ ക്രൂ മൊഡ്യൂളിന് റിഡൻഡൻസി സംവിധാനവും ഉണ്ടായിരിക്കും. "ബീക്കണുകൾ പോലുള്ള വീണ്ടെടുക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ വെള്ളത്തിനടിയിൽ നന്നായി പ്രവർത്തിക്കണം, ലാൻഡിംഗ് പ്രദേശം അടയാളപ്പെടുത്തുന്നതിന് കടൽ വെള്ളത്തിൽ നിറം കലർത്തേണ്ടിവരുമെന്നും," അദ്ദേഹം പറഞ്ഞു.

"അടുത്ത വർഷം ആദ്യത്തോടെ അടുത്ത ടെസ്റ്റ് വെഹിക്കിൾ മിഷൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കൺട്രോൾ സിസ്റ്റങ്ങളുള്ള ക്രൂ മൊഡ്യൂൾ ക്രൂ സീറ്റ് സിസ്റ്റങ്ങളും സസ്പെൻഷൻ സിസ്റ്റങ്ങളും, അപ്റൈറ്റിങ്ങ് സംവിധാനവും പരീക്ഷിക്കും. കൂടാതെ ഉയർന്ന ഉയരത്തിലുള്ള എസ്‌കേപ്പ് മോട്ടോറുകൾ മാത്രം ഉപയോഗിക്കുന്ന D1ൽ നിന്ന് വ്യത്യസ്തമായി താഴ്ന്നതും ഉയർന്നതുമായ എസ്‌കേപ്പ് മോട്ടോറുകളും ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിൽ ഉപയോഗിക്കും," ശിവകുമാർ പറഞ്ഞു.

ടിവി-ഡി1 ദൗത്യത്തിന് ശേഷം, അടുത്ത വർഷത്തെ രണ്ടാമത്തെ ഡെമോൺസ്‌ട്രേഷൻ ഫ്ലൈറ്റിൽ, യഥാർത്ഥ ക്രൂ മൊഡ്യൂളിനോട് കൂടുതൽ സാമ്യമുള്ള ക്രൂ മൊഡ്യൂൾ ഉൾപ്പെടുത്തും. "ഞങ്ങൾ അടുത്ത വർഷം പരീക്ഷണ വാഹനമായ ഡി2-ൽ ക്രൂ സീറ്റുകൾ, കൺട്രോൾ, ഫ്ലോട്ടേഷൻ സിസ്റ്റം മുതലായവ പരീക്ഷിക്കും," അദ്ദേഹം അറിയിച്ചു.

Check out More Technology News Here 

Gaganyaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: