/indian-express-malayalam/media/media_files/uploads/2017/03/lenovo-laptop-yoga-710-759.jpg)
ഏതാണ് മികച്ച ലാപ്ടോപ്? കൃത്യമായ ഉത്തരമില്ലാത്തൊരു ചോദ്യമാണിത്. കാരണം വ്യത്യസ്തങ്ങളായ ഫീച്ചറുകളുമായി വ്യത്യസ്ത ഉപഭോക്താക്കളെ ലക്ഷ്യമാക്കി നിരവധി ലാപ്ടോപ്പുകളാണ് നിലവിൽ മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്. വിദ്യാർഥികൾ മുതൽ തൊഴിലെടുക്കുന്നവർ വരെ അവരുടെ ഉപയോഗത്തിന് അനുസൃതമായ ലാപ്ടോപ് തിരഞ്ഞെടുക്കേണ്ടതുണ്ട്.
വ്യത്യസ്തമായ സ്പെസിഫിക്കേഷൻസ്, ഫീച്ചേഴ്സ്, വലുപ്പം, വില, ഡിസൈൻ എന്നിങ്ങനെ നീളുന്ന വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ആവശ്യത്തിന് വേണ്ട ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കാൻ. ലാപ്ടോപ്പ് വാങ്ങുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
Also Read: Samsung Galaxy M01, M11: അറിയാം ഫീച്ചറുകളും മറ്റ് പ്രത്യേകതകളും
ബജറ്റ്
ഒരു ലാപ്ടോപ് വാങ്ങാൻ തീരുമാനിക്കുന്നത് മുതൽ അതിനായി നമ്മൾ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന പണം പ്രധാനപ്പെട്ടതാണ്. നിങ്ങൾ ലാപ്ടോപ് വാങ്ങുന്നതിന് മുമ്പ് തന്നെ ഒരു ബജറ്റ് നിശ്ചയിക്കുക. ലാപ്ടോപ് തിരഞ്ഞെടുത്ത ശേഷം വില കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കുന്നത് ശരിയായ കാര്യമല്ല. കൂടിയ വിലയും കുറഞ്ഞ വിലയും നിശ്ചയിച്ച് അതിനുള്ളിൽ ലഭിക്കുന്ന വ്യത്യസ്ത ബ്രാൻഡുകൾ നോക്കുന്നതാണ് എപ്പോഴും ഉചിതം.
പ്രൊസസർ/റാം
ഒരു ലാപ്‌ടോപ്പിലെ പ്രോസസർ അതിന്റെ കഴിവ് നിർവചിക്കുകയും റാം സുഗമമായ മൾട്ടി ടാസ്‌ക്കിങ് ഉറപ്പാക്കുകയും ചെയ്യുന്നു. മിക്ക ലാപ്‌ടോപ്പുകളും ഒരു ഇന്റൽ അല്ലെങ്കിൽ എഎംഡി സിപിയുമായാണ് എത്തുന്നത്. അടിസ്ഥാനപരമായി ഇന്റലാണ് നല്ലതെങ്കിലും ആവശ്യമെങ്കിൽ എഎംഡി ചിപ്പ് ബെയ്സ്ഡ് പ്രൊസസറും ഉപയോഗിക്കാവുന്നതാണ്.
അധിക ഉപയോഗമില്ലെങ്കിൽ 4/8GB റാം മെമ്മറിയോടുകൂടിയ i3 ലാപ്ടോപ്പുകൾ പരിഗണിക്കാവുന്നതാണ്. അല്ലെങ്കിൽ i5 4GB റാമിന്റെ ലാപ്ടോപ്പുകളും സാധാരണ ഉപയോഗത്തിന് മികച്ചതാണ്. ഉപയോഗം വർധിക്കുന്നതിനനുസരിച്ച് പ്രൊസസറും റാമും വികസിപ്പിക്കേണ്ടതുണ്ട്.
വലുപ്പം
നിലവിൽ ഏകദേശം എല്ലാ ലാപ്ടോപ്പുകളും 15.6 ഇഞ്ച് സ്ക്രീൻ വലുപ്പത്തിലാണ് എത്തുന്നത്. അതേസമയം 14 ഇഞ്ച് വലുപ്പത്തിൽ താഴെയും ലാപ്ടോപ്പുകൾ ലഭ്യമാകും. യാത്ര ചെയ്യുന്നവരാണെങ്കിൽ എപ്പോഴും ചെറിയ ലാപ്ടോപ്പുകൾക്ക് പ്രാധാന്യം നൽകുന്നതാണ് നല്ലത്. യാത്ര ചെയ്യാതെ വിനോദ ഉപാധിയായി ഉപയോഗിക്കുന്നവർക്ക് സ്ക്രീൻ വലുപ്പം കൂട്ടാം.
Also Read: ഓണ്‍ലൈന്‍ പഠനം: കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ഹൈടെക്ക് ചെലവുകള്‍
സ്റ്റോറേജ്
കൂടുതൽ സ്റ്റോറേജാണ് എപ്പോഴും നല്ലത്. 500GBയും 1TB ഹാർഡ് ഡിസ്ക് ഡ്രൈവും ഇപ്പോൾ എല്ലാ ലാപ്ടോപ്പുകളിലും സാധാരണമാണ്. എന്നാൽ ലൈറ്റ്‌വെയ്റ്റ് ലാപ്ടോപ്പുകളിൽ സോളിഡ് സ്റ്റേറ്റ് ഡ്രൈവാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. എസ്ഡിഡി വേഗതയുണ്ടെങ്കിലും പലപ്പോഴും മെമ്മറി കുറവാണ്. അതുകൊണ്ട് തന്നെ സ്റ്റോറേജ് എപ്പോഴും മനസിലുണ്ടാകണം.
ബാറ്ററി
മികച്ച ബാറ്ററിയില്ലെങ്കിൽ ലാപ്ടോപ് വെറുമൊരു ഡെസ്ക്ടോപ് സിസ്റ്റം മാത്രമായിരിക്കും. കുറഞ്ഞത് നാല് മുതൽ ആറ് മണിക്കൂർ വരെ ബാറ്ററി ലൈഫ് നിങ്ങൾ വാങ്ങുന്ന ലാപ്ടോപ്പിൽ ഉറപ്പ് വരുത്തണം.
ഇന്ത്യൻ എക്സ്പ്രസിന്റെ E-Explained പരിപാടിയില്‍ ജൂൺ മൂന്നിന് രാത്രി ഏഴ് മണിക്ക്, വിദഗ്ദ്ധ അതിഥിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. നിങ്ങൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://t.co/UtM2bhg1Lf
കൂടുതൽ വായിക്കാം: https://t.co/zuX8xPbn10— IE Malayalam (@IeMalayalam) June 2, 2020
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us