/indian-express-malayalam/media/media_files/uploads/2023/04/google-play-protect-featured.jpg)
ന്യൂഡല്‍ഹി: പ്ലേ പോളിസി ആവശ്യകതകള്‍ ലംഘിച്ചതിന് 3,500-ലധികം വ്യക്തിഗത വായ്പ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി കമ്പനി അതിന്റെ ഏറ്റവും പുതിയ വാര്‍ഷിക പ്ലേ പ്രൊട്ടക്റ്റ് റിപ്പോര്‍ട്ടില്‍ അറിയിച്ചു. 2021-ല്‍ സാമ്പത്തിക സേവന ആപ്പുകള്‍ക്കായുള്ള പ്ലേ സ്റ്റോര്‍ ഡെവലപ്പര്‍ പ്രോഗ്രാം നയം പരിഷ്‌കരിച്ച ശേഷം, എന്‍ബിഎഫ്‌സികള്‍ക്കും ബാങ്കുകള്‍ക്കും വേണ്ടി ഇന്ത്യയില്‍ വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ഡവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നയത്തില്‍ മാറ്റം വരുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം, 1.43 ദശലക്ഷം നയ ലംഘന ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ തടഞ്ഞിരുന്നു. 'മെഷീന്‍ ലേണിംഗ് സിസ്റ്റങ്ങളിലും ആപ്പ് റിവ്യൂ പ്രോസസുകളിലും ഞങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപങ്ങളുമായി സംയോജിപ്പിച്ച്, പുതിയതും മെച്ചപ്പെട്ടതുമായ സുരക്ഷാ ഫീച്ചറുകളും പോളിസി മെച്ചപ്പെടുത്തലുകളും കാരണമാണ് ഇത്' എന്ന് കമ്പനി പറയുന്നു. 173000 മോശം അക്കൗണ്ടുകള്‍ നിരോധിക്കുകയും 2 ബില്യണ്‍ ഡോളറിലധികം വഞ്ചനാപരവും ദുരുപയോഗം ചെയ്യുന്നതുമായ ഇടപാടുകള്‍ തടയുകയും ചെയ്തു. പ്ലേ ഇക്കോസിസ്റ്റത്തില്‍ ചേരാന്‍ കഴിഞ്ഞ വര്‍ഷം ഡവലപ്പര്‍മാര്‍ക്ക് ഇമെയില്‍, ഫോണ്‍, മറ്റ് സ്ഥിരീകരണ രീതികള്‍ എന്നിവ ഉപയോഗിക്കേണ്ടിവന്നുവെന്ന് കമ്പനി അതിന്റെ സ്ഥിരീകരണ പ്രക്രിയയും ശക്തിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍, ക്യാമറ, മൈക്രോഫോണ്‍, എസ്എംഎസ്, കോള്‍ ലോഗുകള്‍ തുടങ്ങിയ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്ന ആപ്പുകളെയും വിലക്കി.
ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിന്റെ സുരക്ഷയും നയങ്ങളും വര്‍ധിപ്പിച്ച്, ഡെവലപ്പര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കിക്കൊണ്ട്, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉപയോക്താക്കളുടെ സ്വകാര്യതയിലും ഡാറ്റയിലും വിട്ടുവീഴ്ച ചെയ്യാവുന്ന അനുമതികള്‍ അഭ്യര്‍ത്ഥിക്കുന്നതില്‍ നിന്ന് ഏകദേശം 500000ആപ്പുകളെ കമ്പനി വിലക്കിയതായി ഗൂഗിള്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.