scorecardresearch

പൊയാങ് തടാകം ചുരുങ്ങുന്നു; വെള്ളത്തിനായി ആഴത്തില്‍ കുഴിച്ച് ചൈന

തെക്കന്‍ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗം നാശം വിതയ്ക്കുകയാണ്

തെക്കന്‍ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗം നാശം വിതയ്ക്കുകയാണ്

author-image
WebDesk
New Update
poyang

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ചൈനയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ പൊയാങ് ചുരുങ്ങുന്നതായാണ് റിപോര്‍ട്ടുകള്‍. ജിയാങ്സിയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയിലുള്ള പൊയാങ് തടാകം സാധാരണ വലുപ്പത്തിന്റെ 25 ശതമാനമായി ചുരുങ്ങിയെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ പ്രധാന നെല്‍കൃഷി പ്രദേശങ്ങളിലൊന്നിലേക്ക് വെള്ളം ഒഴുക്കുന്നതിനായി തൊഴിലാളികള്‍ വലിയ കുഴികള്‍ കുഴിക്കുകയാണ്. തടാകത്തിന്റെ ശോഷണം സമീപത്തെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചന മാര്‍ഗങ്ങള്‍ ഇല്ലാതാക്കി.കിടങ്ങുകള്‍ കുഴിക്കാന്‍ എക്സ്‌കവേറ്ററുകള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ പകല്‍സമയത്തെ കനത്ത ചൂടിനാല്‍ ജോലികള്‍ രാത്രി സമയത്താണ് ചെയ്യുന്നത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Advertisment

തെക്കന്‍ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗം നാശം വിതയ്ക്കുകയാണ്. ഉയര്‍ന്ന താപനില പര്‍വത തീപിടുത്തങ്ങള്‍ക്ക് കാരണമായി, ഇത് തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ 1,500 ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി, വരള്‍ച്ച സാഹചര്യങ്ങള്‍ക്കിടയില്‍ ജലവൈദ്യുത നിലയങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നുവെന്ന കാരണത്താല്‍ ഫാക്ടറികള്‍ക്ക് ഉത്പാദനം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടുത്ത ചൂടും വരള്‍ച്ചയിയം വിളകള്‍ വാടിപ്പോകുന്നത് കൂടാതെ ഭീമന്‍ യാങ്സി ഉള്‍പ്പെടെയുള്ള നദികള്‍ ചുരുങ്ങുകയും ചരക്ക് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.

ചൈനയിലെ പ്രധാന നദിയായ പൊയാങ് തടാകം ഉയര്‍ന്ന സീസണില്‍ ശരാശരി 3,500 ചതുരശ്ര കിലോമീറ്റര്‍ (1,400 ചതുരശ്ര മൈല്‍) വരും, എന്നാല്‍ സമീപകാല വരള്‍ച്ചയില്‍ ഇത് 737 ചതുരശ്ര കിലോമീറ്ററായി (285 ചതുരശ്ര മൈല്‍) ചുരുങ്ങി. 1951-ന് ശേഷം ഇതാദ്യമായി ഈ വര്‍ഷം തടാകത്തിലെ ജലത്തിന്റെ അളവില്‍ വലിയ കുറവുണ്ടായി. കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തടാകത്തിലെ വെള്ളം ഉപയോഗിക്കുന്നത് കൂടാതെ ശൈത്യകാലത്തേക്ക് തെക്കോട്ട് ദേശാടനം ചെയ്യുന്ന പക്ഷികളുടെ പ്രധാന ഇടത്താവളമാണ് പൊയാങ് തടാകം.

Advertisment

എല്ലാ വേനല്‍ക്കാലത്തും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന സീസണല്‍ മഴ. രണ്ട് വര്‍ഷം മുമ്പ്, പോയാങ് തടാകത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും നെല്ല്, പരുത്തി, ചോളം, പയര്‍ എന്നി കൃഷികളെയം ബാധിച്ചു. ഇവ വെള്ളത്തിനടിയിലായി. ഈ വര്‍ഷം, പടിഞ്ഞാറന്‍, മധ്യ ചൈനയിലെ വ്യാപകമായ താപ തരംഗങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് (104 ഫാരന്‍ഹീറ്റ്) കവിഞ്ഞു, നേരത്തെ ആരംഭിച്ചതും പതിവിലും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാണിത്.

പടിഞ്ഞാറന്‍ റഷ്യയില്‍ നിലകൊണ്ടിരുന്ന താരതമ്യേന ഉയര്‍ന്ന അന്തരീക്ഷമര്‍ദ്ദമാണ് ഈ വര്‍ഷം ചൈനയിലെയും യൂറോപ്പിലെയും ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നത്. ചൈനയുടെ കാര്യത്തില്‍, ഉയര്‍ന്ന മര്‍ദ്ദം തണുത്ത വായു പിണ്ഡവും മഴയും പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയുന്നു. 'ചൂടുള്ളതും വരണ്ടതുമായ അവസ്ഥയില്‍ കുടുങ്ങിപ്പോകുമ്പോള്‍, മണ്ണ് ഉണങ്ങുകയും കൂടുതല്‍ എളുപ്പത്തില്‍ ചൂടാകുകയും ചെയ്യുന്നു, ഇത് ചൂട് ശക്തിപ്പെടുത്തുന്നതായും മസാച്യുസെറ്റ്സിലെ ഫാല്‍മൗത്തിലെ വുഡ്വെല്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയായ ജെന്നിഫര്‍ ഫ്രാന്‍സിസ് പറഞ്ഞു.

Technology China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: