scorecardresearch
Latest News

വാട്ട്സ്ആപ്പ്: സ്റ്റാറ്റസുകള്‍ തേടി പോകേണ്ടതില്ല; ഇനി ചാറ്റ് ലിസ്റ്റില്‍ തന്നെ കാണാം

നിലവില്‍ സ്റ്റാറ്റസ് ടാബില്‍ പോയാല്‍ മാത്രമെ സ്റ്റാറ്റസുകള്‍ കാണാന്‍ സാധിക്കുകയുള്ളു

WhatsApp

സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ചാറ്റ് ലിസ്റ്റില്‍ തന്നെ കാണാന്‍ സാധിക്കുന്ന പുതിയ സവിശേഷത അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ്. ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ച സവിശേഷതകള്‍ക്കൊപ്പമാകും ഇതും ലഭ്യമാകുക.

പരീക്ഷണ അടിസ്ഥാനത്തില്‍ ഇത് ചില ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് വാബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ സ്റ്റാറ്റസ് ടാബില്‍ പോയാല്‍ മാത്രമെ സ്റ്റാറ്റസുകള്‍ കാണാന്‍ സാധിക്കുകയുള്ളു.

ഇനുമുതല്‍ കോണ്‍ടാക്ടിലുള്ള ഒരാള്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് അത് ചാറ്റ് ലിസ്റ്റില്‍ തന്നെ കാണാം. പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. സ്റ്റാറ്റസുകള്‍ കാണാനും അപ്ഡേറ്റ് ചെയ്യാനും താത്പര്യമില്ലാത്തവര്‍ക്ക് ഇത് മ്യൂട്ട് ചെയ്ത് വയ്ക്കാവുന്നതാണ്.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നിരവധി സവിശേഷതകളാണ് വാട്ട്സ്ആപ്പ് അടുത്തിടയായി അവതരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെസേജിങ് പ്ലാറ്റ്ഫോമുകളില്‍ ഒന്നായ വാട്ട്സ്ആപ്പിന് നിലവില്‍ രണ്ട് ബില്യണ്‍ ഉപയോക്താക്കളാണുള്ളത്.

വാട്ട്സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള സവിശേഷതയും വാട്ട്സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആന്‍ഡ്രോയിഡ് 2.22.13.5 ബീറ്റ വേര്‍ഷനിലാണ് ഇത് ലഭ്യമാകുക. ഡിലീറ്റ് ചെയ്ത ഉടന്‍ തന്നെ തിരിച്ചെടുക്കാനായി UNDO ഓപ്ഷന്‍ നല്‍കും. അത് തിരഞ്ഞെടുത്താല്‍ ഡിലീറ്റ് ചെയ്ത സന്ദേശം വീണ്ടെടുക്കാന്‍ കഴിയും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp to allow users to view status from chat list