/indian-express-malayalam/media/media_files/uploads/2019/05/legends.jpg)
സംഗീതപ്രേമികളുടെ പ്രിയപ്പെട്ട മ്യൂസിക്കൽ ഡിവൈസ് ആയ സരിഗമ കാർവയിൽ ഇനി മുതൽ മധുരമലയാള ഗാനങ്ങളും കേൾക്കാം. കെ ജെ യേശുദാസ്, വി ദക്ഷിണമൂർത്തി, ജി ദേവരാജൻ, എംഎസ് ബാബുരാജ്, സലിൽ ചൗധരി തുടങ്ങിയ ഇതിഹാസഗായകരുടെ പാട്ടുകളാണ് സരിഗമ കാർവയുടെ മിനി ലെജന്റ്- മലയാളം എന്നു പേരിട്ടിരിക്കുന്ന പുതിയ വേർഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തമിഴ്, കന്നട, തെലുങ്ക് ഭാഷാഗാനങ്ങളുടെ ലോഞ്ചിനു പിന്നാലെയാണ് മലയാളത്തിലേക്കും സരിഗമ എത്തുന്നത്.
പവർ പാക്ക്റ്റ്ഡ് ബ്ലൂടൂത്ത് സ്പീക്കറായ സരിഗമ കാർവയിൽ 351 ഓളം പഴയകാല മലയാളം പാട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. " പ്രാദേശിക സംഗീതത്തിന് ഏറെ ശ്രോതാക്കൾ ഉണ്ട്. പ്രഗത്ഭ സംഗീതജ്ഞരായ കെ.ജെ. യേശുദാസ്, എം.എസ്. ബാബുരാജ്, സലിൽ ചൗധരി പോലുള്ളവർ പാടിയ പാട്ടുകളുടെ നല്ലൊരു ശേഖരം തന്നെ സരിഗമയിൽ ഉണ്ട്," സരിഗമയുടെ മാനേജിങ് ഡയറക്ടർ വിക്രം മെഹ്റ പറയുന്നു.
ജോലികൾക്കിടയിലും സംഗീതം ആസ്വദിക്കാൻ സഹായിക്കുന്ന പേഴ്‌സണൽ ഡിജിറ്റൽ ഒാഡിയോ പ്ലെയറാണ് സരിഗമ കാർവ. 2490 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.
ഒപ്പം FM/AM സൗകര്യങ്ങളും ഉണ്ട്. ആവശ്യക്കാർക്ക് സ്വകാര്യ കളക്ഷനിലുള്ള പാട്ടുകൾ USB വഴി സരിഗമ കാർവയുമായി ബന്ധിപ്പിച്ചും കേൾക്കാം. നാലു മുതൽ അഞ്ച് മണിക്കൂറോളം ബാറ്ററി ബാക്കപ്പ് ഉള്ള ഈ ബ്ലൂടൂത്ത് സ്പീക്കറിന് ആറുമാസം കമ്പനി വാറണ്ടിയും നൽകുന്നുണ്ട്.
ഹിന്ദി, പഞ്ചാബി, തമിഴ്, ബംഗാളി, മറാത്തി എന്നീ ഭാഷയിലെ ഗാനങ്ങൾ മുൻപു തന്നെ സരിഗമ കാർവ അവതരിപ്പിച്ചിട്ടുണ്ട്. 5000 പ്രീ ലോഡഡ് പഴയകാല ഹിന്ദി പാട്ടുകളാണ് ഹിന്ദി വേർഷൻ സരിഗമ കാർവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read more: ഇന്ത്യൻ വിപണിയിലേക്ക് രണ്ട് പുതിയ ഗാഡ്‌ജറ്റുകളുമായി ഹോണർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.