Honor 8C, Band 4 India Launch: ഇന്ത്യൻ വിപണിയിലേക്ക് രണ്ട് പുതിയ ഉപകരണങ്ങൾ അവതരിപ്പിക്കുകയാണ് ഹോണർ കമ്പനി. ഹോണർ 8സി എന്ന സ്മാർട്ഫോണും, ഹോണർ ബാൻഡ് 4 എന്ന ഫിറ്റ്നസ് ബാൻഡും.

ഹോണർ 8സി

ഡ്യുവൽ റിയർ ക്യാമറ, ഫുൾവ്യു ഡിസ്‌പ്ലെ എന്നീ പ്രത്യേകതകളോടെയാണ് ഹോണർ 8സി എത്തുന്നത്. 32ജിബി സ്റ്റോറേജ് മോഡൽ ഹോണർ 8സിയുടെ വില 11,999 രൂപയാണ്. 64ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയും. 4ജിബി റാം ആണ് ഹോണർ 8സിക്ക്. ഡിസംബർ 10 മുതൽ ആമസോൺ എക്സ്ക്ല്യൂസീവ് ആയിട്ടാണ് ഹോണർ 8സി വിപണിയിലെത്തുന്നത്. ആമസോണിനെ കൂടാതെ ഹായ്ഹോണർ ഇന്ത്യ ഓൺലൈൻ സ്റ്റോറിലും ഡിസംബർ 10 മുതൽ ഹോണർ 8സി ലഭിക്കും.

6.26​ ഇഞ്ച് ഐപിഎസ് എൽസിഡി എച്ച്ഡി ഡിസ്‌പ്ലെ, ക്യുവൽകോം സ്നാപ്ഡ്രാഗൺ 632 പ്രൊസസ്സർ, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഹോണർ 8സിയുടെ സ്പെസിഫിക്കേഷൻസ്. ആൻഡ്രോയിഡ് 8.1 ഓറിയോ ആണ് ഹോണർ 8സിയുടെ ഓപ്പറേറ്റിങ് സിസ്റ്റം. 13എംപി f/2.0 ആപ്പർച്ചർ പ്രൈമറി സെൻസർ, 2എംപി f/2.4 അപ്പർച്ചർ സെക്കൻഡറി സെൻസറോഡ് കൂടിയ ഇരട്ട പിൻ ക്യാമറയും, 8എംപി f/2.0 ആപ്പർച്ചറോട് കൂടിയ മുൻ ക്യാമറയും ഹോണർ 8സിയുടെ സവിശേഷതയാണ്.

ഹോണർ ബാൻഡ് 4

ഹോണർ കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും ഫിറ്റ്നെസ് ബാൻഡാണ് ഹോണർ ബാൻഡ് 4. 0.95 ഇഞ്ച് 2.5ഡി കർവ്ഡ് എഎംഒഎൽഇഡി ഡിസ്‌പ്ലെ, ബ്ലൂടൂത്ത് 4.2, ഹുവാവേയുടെ ഹെൽത്ത് ആപ്പ്, 100എംഎഎച്ച് എന്നിവയാണ് ഹോണർ ബാൻഡ് 4ന്റെ സ്പെസിഫിക്കേഷൻ. ഹോണർ ബാൻഡ് 4ന് ആറ് ദിവസം വരെ ഹൃദയമിടിപ്പ് അളക്കാനാക്കും. 6-ആക്സിസ് ഗൈറോസ്കോപ്പ്, പിപിജി ഹാർട്ട് റേറ്റ് സെൻസർ, എന്നീ സെൻസറുകളാണ് ഹോണർ ബാൻഡ് 4ലുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook