scorecardresearch

Samsung Galaxy F62 Mid-Range Smartphone: സാംസങ് ഗാലക്സി എഫ്62; പുതിയ മിഡ്റെയ്ഞ്ച് സ്മാർട്ട്ഫോണുമായി സാംസങ്

Samsung Galaxy F62 Mid-Range Smartphone: ഈ ഹാൻഡ്‌സെറ്റിൽ വേഗതയേറിയ പ്രകടനവും ദൈർഘ്യമേറിയ ബാറ്ററി ലൈഫും മിഡ് റേഞ്ച് വിലയ്ക്ക് ലഭിക്കുന്നു

Samsung Galaxy F62 Mid-Range Smartphone: ഈ ഹാൻഡ്‌സെറ്റിൽ വേഗതയേറിയ പ്രകടനവും ദൈർഘ്യമേറിയ ബാറ്ററി ലൈഫും മിഡ് റേഞ്ച് വിലയ്ക്ക് ലഭിക്കുന്നു

author-image
WebDesk
New Update
Keywords: samsung galaxy f62, samsung galaxy f62 launch, samsung galaxy f62 price, samsung galaxy f62 price in india, samsung galaxy f62 specifications, samsung galaxy f62 features, samsung galaxy f62 india launch, galaxy f62, galaxy f62 launch, galaxy f62 india launch, galaxy f62 price, galaxy f62 price in india, galaxy f62 specifications, galaxy f62 features, samsung galaxy f62 sale date, സാംസങ് ഗാലക്‌സി എഫ്62, സാംസങ് ഗാലക്‌സി എഫ് 62, ഗാലക്‌സി എഫ്62, ഗാലക്‌സി എഫ് 62, സാംസങ് എഫ്62, സാംസങ് എഫ് 62, എഫ്62, എഫ് 62, സാംസങ് , ഗാലക്‌സി, സാംസങ് എഫ് സീരീസ്, ie malayalam

Samsung Galaxy F62 Mid-Range Smartphone: ഇന്ത്യയടക്കമുള്ള ആഗോള വിപണികളിലെല്ലാം സ്മാർട്ട്‌ഫോൺ വിൽപ്പന കുതിച്ചുയരുന്നതിനിടെ, സാംസങ് അവരുടെ പുതിയ ഗാലക്‌സി എഫ് 62 ഫോൺ വിപണിയിലിറക്കി. ഗാലക്‌സി എം-സീരീസിലെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് ഗാലക്‌സി എഫ് 62 വളരെയധികം കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റിൽ വേഗതയേറിയ പ്രകടനവും ദൈർഘ്യമേറിയ ബാറ്ററി ലൈഫും മിഡ് റേഞ്ച് വിലയ്ക്ക് നൽകുന്നു. ഗാലക്സി എഫ് 62 ഫെബ്രുവരി 22 മുതൽ സാംസങ് സ്റ്റോർസ്, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ എന്നിവയിലൂടെ ലഭ്യമാണ്. 23,999 രൂപ മുതലാണ് ഈ ഫോണിന് വില.

Advertisment

മികച്ച ഡിസ്പ്ലേകൾക്ക് സാംസങ് പ്രശസ്തമാണ്. മിഡ് റേഞ്ച് ഫോണായ ഗാലക്‌സി എഫ് 62ന് 6.7 ഇഞ്ച് എസ്എമോലെഡ് + ഡിസ്‌പ്ലേ ഉണ്ട്. സ്ക്രീനിന്റെ മുകളിൽ മധ്യഭാഗത്ത് ഹോൾ-പഞ്ച് കട്ടൗട്ടിൽ സെൽഫി ക്യാമറ നൽകിയിരിക്കുന്നു. ഈ 4 ജി-റെഡി ഹാൻഡ്‌സെറ്റിൽ സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 9285 പ്രോസസറാണ് വരുന്നത്, രണ്ട് പതിപ്പുകളിലാണ് ഇവ വരുന്നത്, 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പതിപ്പ് 23,999 രൂപയ്ക്കും, 8 ജിബി റാമും 128 ജിബി സ്റ്റോറേമുള്ള പതിപ്പ് 25,999 രൂപയ്ക്കും ലഭിക്കും.

Read More: Samsung Galaxy M62: സാംസങ്ങ് ഗാലക്‌സി എം 62 ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

പ്രീമിയം സവിശേഷതകൾ മിഡ് റേഞ്ച് വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള സാംസങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ ശ്രമമാണ് ഗാലക്സി എഫ് 62. പ്രധാന റിയർ ക്യാമറയിൽ 64 എംപി പ്രൈമറി സെൻസർ ഉപയോഗിക്കുന്നു. 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നിവയുമുണ്ട്. ഒരു ഡെഡിക്കേറ്റഡ് നൈറ്റ് മോഡ്, സൂപ്പർ സ്ലോ-മോ മോഡ്, സിംഗിൾ ടേക്ക് ക്യാമറ മോഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സാംസങ് പറയുന്നു. 32 എംപിയാണ് ഫ്രണ്ട് ക്യാമറ.

Advertisment

മിഡ് റേഞ്ച് വിലയിലുള്ള ഫോണാണെങ്കിലും 25വാട്ട് ഫാസ്റ്റ് ചാർജറോട് കൂടിയ 7000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ബ്ലൂ, ഗ്രീൻ എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചത്. പിൻഭാഗം പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കമ്പനി ഗ്ലാസ്റ്റിക് എന്ന പേരിൽ വിശേഷിപ്പിക്കുന്ന പ്ലാസ്റ്റിക്കാണിത്.

Read More: 5G phones in India: ഇന്ത്യയിൽ ലഭ്യമായ മികച്ച 5ജി ഫോണുകൾ

വിവിധ ഗവേഷണ ഏജൻസികളുടെ കണക്കനുസരിച്ച് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാവാണ് സാംസങ്. കുറഞ്ഞത് ഇന്ത്യയിലെങ്കിലും അവരുടെ വിൽപ്പനയുടെ വലിയൊരു ഭാഗം വരുന്നത് ജനപ്രിയ ഗാലക്സി എം, എ സീരീസുകളിൽ നിന്നാണ്. ഏറ്റവും പുതിയ ഗാലക്‌സി എഫ് 62 ഫോൺ, ഷവോമി മി 10 ഐ, വൺപ്ലസ് നോർഡ് എന്നിവയുമായാണ് വിപണിയിൽ മത്സരിക്കുക. എന്നാൽ ആ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി,ഗാലക്സി എഫ് 62 ഫോണിന് 5 ജി പിന്തുണയില്ല.

Galaxy Smartphone Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: