scorecardresearch
Latest News

5G phones in India: ഇന്ത്യയിൽ ലഭ്യമായ മികച്ച 5ജി ഫോണുകൾ

5G phones in India: ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഇത്തരത്തിലുള്ള മികച്ച 5 ജി ഫോണുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം

5G phones in India: ഇന്ത്യയിൽ ലഭ്യമായ മികച്ച 5ജി ഫോണുകൾ

5G phones in India: A list of best 5G smartphones starting at Rs 19,999: ഈ വർഷം ഇന്ത്യയിൽ 5ജി പിന്തുണയുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വിവിധ ബ്രാൻഡുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വൺപ്ലസ് 9, റിയൽ‌മി നർസോ 30, സാംസങ് ഗാലക്‌സി എ 52 തുടങ്ങിയ ഫോണുകൾ 5 ജി പിന്തുണയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇനിയും എത്തിയിട്ടില്ലെങ്കിലും കുറിച്ചിട്ടില്ലെങ്കിലും, നിങ്ങൾക്ക് ഇപ്പോഴും ധാരാളം ഓപ്ഷനുകൾ ഉണ്ട്, 20,000 രൂപ മുതൽ 80,000 രൂപ വരെ വിലയുള്ള ഫോണുകളാണിവ. ശക്തമായ ഹാർഡ്‌വെയർ, മികച്ച ക്യാമറകൾ, വലിയ ബാറ്ററി തുടങ്ങിയ സൗകര്യങ്ങളും ഇവയിലുണ്ട്. ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഇത്തരത്തിലുള്ള മികച്ച 5 ജി ഫോണുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.

Realme X7 at Rs 19,999-റിയൽമീ എക്സ് 7- വില 19,999 രൂപ

മീഡിയടെക് ഡൈമെൻസിറ്റി 800 യു 5 ജി പ്രോസസറുള്ള് റിയൽമീ എക്സ് 7 അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ത്. ഇതേ ചിപ്പാണ് റെഡ്മി നോട്ട് 9 ടി ഫോണിലുമുള്ളത്.. നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണാണ് റിയൽ‌മീ എക്സ് 7. ഉപയോക്താക്കൾക്ക് പൊതുവെ മികച്ച പ്രകടനം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ. 600നിറ്റ്സ് പീക്ക് ബ്രൈറ്റ്നസോടു കൂടി സ്ക്രീനാണിത്. പിന്നിൽ 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പും മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും ഉണ്ട്. 50വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,310 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.

Read More: Realme X7, Realme X7 Pro 5G: Price and Features- റിയൽമീ എക്‌സ് 7 സീരീസ് ഇന്ത്യൻ വിപണിയിൽ

Xiaomi Mi 10i at Rs 20,999-ഷവോമി മി 10ഐ- വില 20,999 രൂപ

ഇപ്പോൾ മിക്ക മിഡ് റേഞ്ച് ഫോണുകളിലും ശക്തമായ പ്രോസസറുകളാണുള്ളത്. അതിനാൽ നിങ്ങൾക്ക് ഫോണിന്റെ പെർഫോമൻസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറാണ് ഷവോമി മി 10ഐ ഫോണിൽ. എന്നാൽ, ഈ 5 ജി സ്മാർട്ട്‌ഫോണിൽ കുറച്ച് ബ്ലോട്ട്‌‌വെയറുകളുണ്ടെന്നത് ഒരു പ്രശ്നമായി പലർക്കും തോന്നാം. 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 + സപ്പോർട്ടുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ. ബാക്ക് ക്യാമറ സെറ്റപ്പിൽ 108 എംപി സാംസങ് എച്ച്എം 2 സെൻസറും ഉൾപ്പെടുന്നു. 33വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,820 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.

OnePlus Nord at Rs 27,999-വൺപ്ലസ് നോർഡ്- 27,999 രൂപ

മിക്ക വൺപ്ലസ് സ്മാർട്ട്‌ഫോണുകളെയും പോലെ മികച്ച പെർഫോമൻസ് നൽകുന്ന ഫോണാണ് വൺപ്ലസ് നോർഡ്. ഗ്രാഫിക്സ് ശേഷി ആവശ്യമുള്ള ഗെയിമുകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന ക്വാൽകോമിന്റെ ശക്തമായ സ്‌നാപ്ഡ്രാഗൺ 765 ജി സിസ്റ്റം ഓഫ് ചിപ്സ് (എസ്ഒസി) ആണ് ഈ മിഡ് റേഞ്ച് 5 ജി ഫോണിന് കരുത്തേകുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണമുള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ. സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്.

Read More: OnePlus Nord to Oppo F17 Pro- 5 dual selfie camera phones- നിങ്ങൾക്ക് വാങ്ങാവുന്ന അഞ്ച് ഡ്യുവൽ സെൽഫി ക്യാമറകൾ

48 എംപി സോണി ഐഎംഎക്സ് 586 സെൻസർ ഉൾപ്പെടെയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടുമുണ്ട്. ഒരാൾക്ക് 4 കെ, 1080പി വീഡിയോകൾ, സൂപ്പർ സ്ലോ മോഷൻ വീഡിയോകൾ, ടൈം-ലാപ്സ് ഷോട്ടുകൾ എന്നിവ റെക്കോർഡുചെയ്യാനാകും. വൺപ്ലസിന്റെ പ്രധാന സെല്ലിങ് പോയിന്റുകളിലൊന്നാണ് ഓക്സിജൻ ഒഎസ്, അത് നിങ്ങൾക്ക് മികച്ച ആൻഡ്രോയ്ഡ് എക്സ്പീരിയൻസ് നൽകും. ഓക്സിജൻ ഒഎസിൽ ബ്ലോട്ട് വെയറോ, പരസ്യങ്ങളോ ഇല്ല. ഇന്റ്യൂറ്റീവ് ആയ ഫീച്ചരുകളുള്ള ഒരു ഫ്ലൂയിഡ് യുഐ എക്സ്പീരിയൻസ് ഓക്സിജൻ ഒഎസ് വാഗ്ദാനം ചെയ്യുന്നു. 30വാട്ട് ചാർജറിനെ പിന്തുണയ്‌ക്കുന്ന 4,115എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.

Realme X7 Pro 5G at Rs 29,999- റിയൽമി എക്സ് 7 പ്രോ 5 ജി- 29,999 രൂപ

നിങ്ങൾക്ക് വാങ്ങാനായി പരിഗണിക്കാവുന്ന മറ്റൊരു മികച്ച 5 ജി മിഡ് റേഞ്ച് ഫോണാണ് റിയൽമീ എക്സ് 7 പ്രോ. 7 നാനോ മീറ്റർ പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള ഒരു മുൻനിര മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസറാണ് ഈ ഫോണിൽ. പബ്‌‌ദി, ജെൻഷിൻ ഇംപാക്ട്, അല്ലെങ്കിൽ ഫോർട്ട്നൈറ്റ് പോലുള്ള ഗെയിമുകൾ ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതെ കളിക്കാനാവും. അൺ‌ഇൻ‌സ്റ്റാൾ‌ ചെയ്യാൻ‌ കഴിയാത്ത അനാവശ്യ നേറ്റീവ് റിയൽ‌മീ ആപ്ലിക്കേഷനുകൾ ഈ ഫോണിലുണ്ടെന്നത് പലർക്കും പ്രശ്നമായി തോന്നാം.

Read More: Best Mobile Phones Under Rs 20,000- 20,000 രൂപയിൽ കുറവുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റ് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയടക്കമുള്ള സ്റ്റാൻഡേർഡ് 6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഡിസ്പ്ലേയിലുണ്ട്. ഫോണിൽ എച്ച്ഡിആർ 10+ ന് പിന്തുണയില്ല. അടുത്തിടെ പുറത്തിറക്കിയ റിയൽമീ എക്സ് 7 പ്രോയ്ക്ക് 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റുപ്പും 32 എംപി സെൻസറും ഉണ്ട്. മി 10ഐയിലേത് പോലെ ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും ലഭിക്കും. 65വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. ഈ ഫോൺ 29,999 രൂപയ്ക്ക് ലഭ്യമാണ്.

Oppo Reno 5 Pro at Rs 35,990-ഒപ്പൊ റെനോ 5 പ്രോ- 35,990 രൂപ

ഓപ്പോ റെനോ 5 പ്രോ 5 ജി സ്മാർട്ട്‌ഫോൺ കൂടിയാണ്, ഇത് ഇന്ത്യയിൽ 35,999 രൂപയ്ക്ക് ലഭ്യമാണ്. മുകളിൽ പറഞ്ഞ റിയൽ‌മെ എക്സ് 7 പ്രോ 5 ജി ഉപകരണത്തിന് കരുത്ത് പകരുന്ന അതേ മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസറാണ് ഈ ഫോണിലും.

Read More: റോളബിൾ സ്മാർട്ട്ഫോണും, ഓഗ്മെന്റഡ് റിയാലിറ്റി കണ്ണടയും അവതരിപ്പിച്ച് ഓപ്പോ

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 65വാട്ട് ചാർജിനുള്ള പിന്തുണയുള്ള 4,350 എംഎഎച്ച് ബാറ്ററി, 32 എംപി സെൽഫി ക്യാമറ എന്നിവ ഫോണിലുണ്ട്. 64 എംപി പ്രധാന ക്യാമറയോടുകൂടിയ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുണ്ട്. റിയൽ‌മെ എക്സ് 7 പ്രോയുമായി സാമ്യമുള്ള ഫീച്ചരുകളാണ് ഈ ഫോണിൽ. എന്നാൽ ഒപ്പോ ഫോണിൽ നിങ്ങൾക്ക് മികച്ച ക്യാമറ അനുഭവവും ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഒഎസും ലഭിക്കും.

OnePlus 8T 5G at Rs 42,999- വൺപ്ലസ് 8 ടി 5 ജി- 42,999 രൂപ

ഇന്ത്യയിലെ ഏറ്റവും മികച്ച 5 ജി ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 8 ടി എന്ന് സംശയമൊന്നുമില്ലാതെ പറയാം. അഡ്രിനോ 650 ജിപിയുവിനൊപ്പമുള്ള ക്വാൽകോമിന്റെ മുൻനിര സ്‌നാപ്ഡ്രാഗൺ 865 എസ്ഒസി ഈ ഫോണിന് കരുത്ത് പകരുന്നു.

ഈ മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് ഫോണിന് തികച്ചും വൈബ്രന്റായ പ്രീമിയം ഡിസ്പ്ലേയാണ്. മാന്യമായ പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാമറകളും സ്ഥിരതയാർന്ന പെർഫോൻസും ബാറ്ററി ലൈഫും ഈ ഫോണിനുണ്ട്. നിലവിൽ 65 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഒരേയൊരു വൺപ്ലസ് ഫോണാണിത്

Read More: OnePlus 8T price in India, specs, and other details: വൺപ്ലസ് 8ടി: വിലയും സവിശേഷതകളും

വൺപ്ലസ് 8 ടിയിൽ ഓക്സിജൻ ഒഎസ് 11 ലഭിക്കുന്നു. വൺ ഹാൻഡ് യൂസിന് സഹായിക്കുന്ന തരത്തിലുള്ള ധാരാളം ഫീച്ചറുകൾ ഫോണിലുണ്ട്.

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി + ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ. എച്ച്ഡിആർ 10 + പിന്തുണയുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയും 48 എംപി സോണി ഐഎംഎക്സ് 586 സെൻസർ ഉൾപ്പെടെയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.

iPhone 12 series starting at Rs 64,490- ഐഫോൺ 12 സീരീസ്- 64,490 രൂപ മുതൽ

ഐഫോൺ 12 സീരീസ് 2020 അവസാനത്തോടെയാണ് ലോഞ്ച് ചെയ്തത്. 5 ജി, വൈഫൈ 6 എന്നിവയ്ക്കുള്ള പിന്തുണയോടെയാണ് ഈ ഐഫോൺ സീരീസ് ആപ്പിൾ പുറത്തിറക്കിയത് ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് ഫോണുകൾ ഇതിലുൾപ്പെടുന്നു.

Read More: Apple iPhone 12 Series Price, Features- ആപ്പിൾ ഐഫോൺ 12 സീരീസ് പ്രത്യേകതകൾ അറിയാം

ഈ ഉപകരണങ്ങൾ 5നാനോമീറ്റർ പ്രോസസ്സ് അടിസ്ഥാനമാക്കിയുള്ള ആപ്പിളിന്റെ ഏറ്റവും ശക്തവും ഏറ്റവും പുതിയതുമായ A14 ചിപ്‌സെറ്റാണുള്ളത്. 60ഹെട്സ് റിഫ്രഷ് റേറ്റുള്ള ഒഎൽഇഡി ഡിസ്പ്ലേ, മികച്ച ക്യാമറകൾ, പുതിയ ഡിസൈൻ എന്നിവ പുതിയ ഐഫോണുകളിലുണ്ട്.

Read More: ഐഫോൺ 12 മിനി: വലിപ്പം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്കുള്ള പുതിയ വിപണി തുറന്ന് ആപ്പിൾ

സീരീസിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള 5 ജി ഫോണായ ഐഫോൺ 12 മിനിയിൽ 5.4 ഇഞ്ചാണ് ഡിസ്‌പ്ലേ. ഐഫോൺ 12 സ്റ്റാൻഡേർഡ്, ഐഫോൺ 12 പ്രോ പതിപ്പുകളിൽ 6.1 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഐഫോൺ 12 പ്രോ മാക്‌സിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. മാക്സ്, പ്രോ പതിപ്പുകളിൽ ഒരേ പോലത്തെ ട്രിപ്പിൾ റിയർ സെറ്റപ്പുകളും ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുകളുമാണുള്ളത്.

Read More: Apple iPhone 12 Pro review: ആപ്പിൾ ഐ ഫോൺ റിവ്യൂ: മൂന്ന് ക്യാമറകൾ വേണ്ടവർക്കുള്ള ഐഫോൺ

ഐഫോൺ 12 മിനി വാങ്ങുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്, കാരണം 69,900 രൂപയുടെ ഈ ഫോൺ 64,490 രൂപയ്ക്ക് ആമസോണിൽ വിലക്കിഴിവിൽ സ്വന്തമാക്കാനാവും. എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

 Samsung Galaxy S21 series starting at Rs 69,999- സാംസങ് ഗാലക്‌സി എസ് 21 സീരീസ്- 69,999 രൂപ മുതൽ

നിങ്ങൾക്ക് സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി എസ് 21 5 ജി സീരീസ് ഫോൺ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. 5 ജി, വൈഫൈ 6 എന്നിവയെ പിന്തുണയ്ക്കുന്ന ഫോണിൽ എക്‌സിനോസ് 2100 ഫ്ലാഗ്ഷിപ്പ് പ്രോസസറാണുള്ളത്.

സാംസങ് ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 + എന്നിവയിൽ 120 ഹെർട്സ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെര്റപ്പ്, 256 ജിബി വരെ സ്റ്റോറേജ് ഓപ്ഷൻ എന്നിവ ലഭിക്കും.

Read More: Samsung Galaxy S21 series: സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ വിലയും വിൽപ്പന വിശേഷങ്ങളും അറിയാം

ഗാലക്‌സി എസ് 21 സീരീസിന്റെ അൾട്രാ മോഡൽ സ്റ്റൈലസ് ഇൻപുട്ട് (പെൻ ഇൻപുട്ട്) പിന്തുണയുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള വലിയ ക്യുഎച്ച്ഡി + ഡിസ്‌പ്ലേ യാണ് അൾട്രോ മോഡലിൽ. ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിൽ. ഇന്ത്യയിൽ സാംസങ് ഗാലക്‌സി എസ് 21 സീരീസീന്റെ വില ആരംഭിക്കുന്നത് 69,999 രൂപ മുതലാണ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: 5g phones in india 2021 list of best 5g smartphones starting at rs 20000