scorecardresearch

Samsung Galaxy A03: സാംസങ് ഗാലക്‌സി എ03 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം

പുതിയ സ്‌മാർട്ട്‌ഫോണിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

പുതിയ സ്‌മാർട്ട്‌ഫോണിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

author-image
Tech Desk
New Update
Samsung Galaxy A03: സാംസങ് ഗാലക്‌സി എ03 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം

സാംസങ് അവരുടെ അടുത്ത സ്മാർട്ട്‌ഫോണായ ഗാലക്‌സി എ03 വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചു. ഫോണിന്റെ വിലയും ലഭ്യതയും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ പുതിയ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ സാംസങ് പുറത്തുവിട്ടിട്ടുണ്ട്.

Advertisment

സാംസങ് ഗാലക്‌സി എ03 48എംപി പ്രധാന പിൻക്യാമറയുമാണ് വരിക, കറുപ്പ്, ബ്ലൂനീല, ചുവപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. പുതിയ സ്‌മാർട്ട്‌ഫോണിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഇതാ.

സാംസങ് ഗാലക്‌സി എ03 ഒരു വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയിലാണ് വരുന്നത് കൂടാതെ പിന്നിൽ സ്‌ക്വയർ ക്യാമറ മൊഡ്യൂളിലായി ഡ്യൂവൽ ക്യാമറയും ഉണ്ടായിരിക്കും.

Samsung Galaxy A03: Specifications and features - സാംസങ് ഗാലക്‌സി എ03 സവിശേഷതകൾ

Advertisment

സാംസങ് ഗാലക്‌സി എ03 6.5-ഇഞ്ച്എച്ഡി+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയിലാണ് വരുന്നത്. ഒക്ടാ കോർ പ്രോസസർ (2×1.6GHz + 6×1.6GHz) ലായിരിക്കും ഫോൺ പ്രവർത്തിക്കുന്നത്. Sസാംസങ് ഗാലക്‌സി എ03 3ജിബി റാം + 32ജിബി സ്റ്റോറേജ്, 4ജിബി റാം + 64ജിബി സ്റ്റോറേജ്, 4ജിബി റാം + 128ജിബി എന്നിങ്ങനെ മൂന്ന് റാം + സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും.

F/1.8 അപ്പേർച്ചറുള്ള 48എംപി പ്രധാന ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസറും അടങ്ങിയ ഡ്യുവൽ റിയർ ക്യാമറയാണ് സാംസങ് ഗാലക്‌സി എ03 അവതരിപ്പിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 5എംപി മുൻക്യാമറയും നൽകിയിരിക്കുന്നു.

5,000എംഎ എച് ബാറ്ററിയാണ് ഫോണിൽ വരുന്നത്. മെച്ചപ്പെട്ട ഓഡിയോ അനുവം സമ്മാനിക്കാൻ ഡോൾബി അറ്റ്‌മോസിന്റെ സപ്പോർട്ടും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ03 സവിശേഷതകൾ അനുസരിച്ച്, ഒരു ബജറ്റ് സെഗ്‌മെന്റിൽ വരുന്ന ഫോണായിരിക്കും ഇത്. ഫോണിന്റെ വിലയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അവ അറിയാൻ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വരും.

Also Read: Moto G200 5G: മോട്ടൊ ജി200 5ജി വിപണിയില്‍; വിലയും സവിശേഷതകളും അറിയാം

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: