Moto G200 5G Price Camera Other Specifications: മോട്ടറോള അവരുടെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്ഫോണായ മോട്ടൊ ജി200 5ജി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888+ പ്രൊസെസറോടെ എത്തുന്ന ഫോണിന്റെ പ്രധാന ആകര്‍ഷണം ഡിസ്പ്ലെയാണ്. 144 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. മികച്ച ബാറ്ററിയടക്കം ഒരുപാട് മാറ്റങ്ങളോടെയാണ് കമ്പനി പുതിയ ഫോണുമായി എത്തിയിരിക്കുന്നത്. സവിശേഷതകളും വിലയും പരിശോധിക്കാം.
മോട്ടൊ ജി200 വില
നിലവില്‍ യൂറോപ്പില്‍ മാത്രമാണ് ഫോണ്‍ ലഭ്യമായിട്ടുള്ളത്. അടുത്ത് തന്നെ ഇന്ത്യന്‍ വിപണിയിലും ഫോണ്‍ എത്തുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 37,800 രൂപയായിരിക്കും ഫോണിന്റെ വില. ഗ്ലേസിയർ ഗ്രീൻ, സ്റ്റെല്ലാർ ബ്ലൂ എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഫോണ്‍ വിൽപ്പനയ്‌ക്കെത്തുക.
മോട്ടൊ ജി200 സവിശേഷതകള്‍
നേരത്തെ സൂചിപ്പിച്ചതു പോലെ ഫോണിന്റെ ഡിസ്പ്ലെ തന്നെയാണ് പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 6.8 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലെയാണ് വരുന്നത്. 144 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്.
നിലവില്‍ ലെനൊവൊ ലീജിയണ്‍ ഫോണ്‍ ഡുവല്‍ 2, അസ്യൂസ് റോഗ് ഫോണ്‍ 5, ബ്ലാക്ക് ഷാര്‍ക്ക് 4 സീരിസ് എന്നിവയ്ക്ക് മാത്രമാണ് 144 ഹേര്‍ട്സ് റിഫ്രഷ് റേറ്റ് വരുന്നത്.
ക്വാല്‍കോം സ്നാപഡ്രാഗണ്‍ 888+ പ്രൊസെസറാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഒപ്പം എട്ട് ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്നു. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
മൂന്ന് ക്യാമറകളാണ് പ്രധാനമായും വരുന്നത്. 108 മെഗാ പിക്സലാണ് (എംപി) പ്രൈമറി സെന്‍സര്‍. കൂടാതെ എട്ട് എംപി അള്‍ട്ര വൈഡും രണ്ട് എംപി ഡെപ്ത് സെന്‍സറും വരുന്നു. 16 എംപിയാണ് സെല്‍ഫി ക്യാമറ. 5000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.