/indian-express-malayalam/media/media_files/uploads/2021/12/5-flagship-phones-2022.jpg)
പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രഖ്യാപിച്ചതോടെ, 2022 ൽ പുറത്തിറങ്ങാനിരിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണുകളിൽ പലതും ഈ വർഷത്തെ ഏറ്റവും മികച്ച ഫോണാകാൻ പരസ്പരം മത്സരിക്കും എന്നത് ഉറപ്പാണ്. പൊതുവായ പെർഫോമൻസ്, ക്യാമറ, ഫാസ്റ്റ് ചാർജിംഗ് തുടങ്ങി എല്ലാത്തിലും ഈ ഫോണുകൾ ഏറ്റവും മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022 ൽ പുറത്തിറങ്ങുന്ന മികച്ച അഞ്ച് മുൻനിര സ്മാർട്ട്‌ഫോണുകൾ അറിയാം.
Samsung Galaxy S22 - സാംസങ് ഗാലക്‌സി എസ്22
ഈ വർഷം ഏറ്റവുമധികം പേർ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണുകളിലൊന്നാണ് പുതിയ സാംസങ് എസ്-സീരീസ്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഗാലക്‌സി എസ്22 ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, എക്‌സിനോസ് പ്രോസസറിലുള്ള മുൻ എസ്-സീരീസ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഉൾപ്പെടെ പലയിടങ്ങളിലും ഈ വർഷം സ്‌നാപ്ഡ്രാഗൺ പ്രോസസർ അവതരിപ്പിച്ചേക്കും.
സാംസങ് ഗാലക്‌സി എസ് 22നൊപ്പം ഗാലക്‌സി എസ് 22 പ്ലസും അൾട്രാ വേരിയന്റുകളും ഉണ്ടാകും. 120ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന അമോഎൽഡി ഡിസ്‌പ്ലേ പാനലുകൾ, ക്വാഡ്-റിയർ ക്യാമറ, 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്, എസ്22 അൾട്രായിൽ സാംസങ് പേൻ സപ്പോർട്ട് എന്നിവയും പ്രതീക്ഷിക്കുന്നു.
Motorola Edge 30 Ultra - മോട്ടറോള എഡ്ജ് 30 അൾട്രാ
മോട്ടറോള മോട്ടോ എഡ്ജ് 30 അൾട്രാ ഏറ്റവും മികച്ച മോട്ടറോള ഫോണും അതിന്റെ സീരീസിലെ ഏറ്റവും ഉയർന്ന വേരിയന്റും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിനൊപ്പം, പഞ്ച്-ഹോൾ ഫ്രണ്ട് ക്യാമറ, പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം, നേർത്ത ബെസൽ ഡിസൈൻ, പിന്നിൽ ക്ലാസിക് മോട്ടറോള ഡിംപിൾ എന്നിവയുമായി ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
144ഹേർട്സ് നിരക്ക് നിരക്ക് നൽകുന്ന എച്ഡിആർ10+ സർട്ടിഫിക്കേഷനുള്ള 6.6 ഇഞ്ച് ഒഎൽഇഡി പാനലും പ്രതീക്ഷിക്കാം. ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന വലിയ 5,000എംഎഎച് ബാറ്ററിയും പ്രതീക്ഷിക്കുന്നു. ഇതുവരെ ഒരു മുഖ്യധാരാ സ്മാർട്ട്‌ഫോണുകളിലും കാണാത്ത ഉയർന്ന റെസല്യൂഷനുള്ള 60എംപി ഫ്രണ്ട് ക്യാമറ ഫോണിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
OnePlus 10 - വൺപ്ലസ് 10
വൺപ്ലസ് 10 നിരവധി കാരണങ്ങൾ കൊണ്ട് വൺപ്ലസിനും അവരുടെ ആരാധകർക്കും ഒരു പ്രധാന ഫോണായിരിക്കും. അതെ, ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറും അതുമായി ചേരുന്ന മറ്റ് ആകർഷകമായ സവിശേഷതകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് 9 സീരീസിന് ശേഷം വരുന്ന ഫോണിന് പുതിയ ഡിസൈനും നൽകിയേക്കും. എന്നിരുന്നാലും, ആരാധകരുടെ ശ്രദ്ധ ഫോണിന്റെ സോഫ്റ്റ്വെയറിലായിരിക്കും.
പീറ്റ് ലോ ഒരു പുതിയ "ഏകീകൃത OS" എന്ന് വിളിക്കുന്ന, ഓപ്പോയുടെ കളർഒഎസ്, വൺപ്ലസിന്റെ ഓക്സിജൻ ഓഎസ് സ്കിന്നുകൾ ചേരുന്ന ആദ്യത്തെ ഫോണായിരിക്കും വൻപ്ലസ് 10. പുതിയ സ്‌കിൻ പിന്നീട് വരുന്ന വൺപ്ലസ് ഫോണുകളിലേക്കും വരും. വൺപ്ലസ് 9 സീരീസ് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച ഹാസൽബ്ലാഡുമായുള്ള പങ്കാളിത്തം കാരണം ക്യാമറയുടെ കാര്യത്തിലും ഫോൺ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: മോട്ടോ ജി31 മുതൽ റെഡ്മി 10 പ്രൈം വരെ: 15,000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ വാങ്ങാവുന്ന മികച്ച ഫോണുകൾ
Xiaomi 12 - ഷവോമി 12
ഈ വർഷം ബ്രാൻഡിംഗ് മാറ്റത്തോടെ ഷവോമി എംഐ സീരീസ് ഫ്ലാഗ്ഷിപ്പ് ഫോണുകളോട് പറഞ്ഞിരുന്നു, ഈ സീരീസ് ഇപ്പോൾ ഷവോമി എന്ന് തന്നെയാണ് അറിയപ്പെടുന്നത്. ഷവോമി 11ന്റെ വിജയത്തിനു ശേഷം പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ഫോണുകളിൽ ഒന്നായിരിക്കും ഷവോമി 12.
സീരീസിൽ ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ വലിയ ബാറ്ററി, 100വാട്ട് ഫാസ്റ്റ് ചാർജിംഗ് മെക്കാനിസം, ക്വാഡ്-റിയർ ക്യാമറ, അണ്ടർ-ഡിസ്‌പ്ലേ ഫ്രണ്ട് ക്യാമറ എന്നിവയുൾപ്പെടെ മറ്റ് മുൻനിര സവിശേഷതകളും പ്രതീക്ഷിക്കുന്നുണ്ട്.
iQOO 9 - ഐകൂ 9
സ്‌നാപ്ഡ്രാഗൺ 800 സീരീസ് ഫോണുകൾ വാഗ്ദാനം ചെയ്യുന്ന ഉയർന്ന മൂല്യം കാരണം ഐകൂ 7, ഐകൂ 8 സീരീസ് വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു. ഈ വർഷം, ഐകൂ 9, കൂടുതൽ ശക്തമായ സ്പെസിഫിക്കേഷനുകൾ, പുതിയ ഡിസൈൻ, കുറഞ്ഞ വില എന്നിവയിൽ എത്തുമെന്ന് കരുതുന്നു.
ഉയർന്ന നിലവാരമുള്ള പ്രോ വേരിയന്റ് ഉൾപ്പെടെ രണ്ട് വേരിയന്റുകളിൽ ഫോൺ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 120ഹേർട്സ് ഡിസ്‌പ്ലേകൾ, ഒരു പുതിയ ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റം, മൈക്രോ-ഹെഡ് ജിംബൽ സ്റ്റബിലൈസേഷൻ സിസ്റ്റം, ഡ്യുവൽ സ്പീക്കറുകൾ, മത്സര ഗെയിമിംഗിനുള്ള പ്രഷർ സെൻസിറ്റീവ് ഷോൾഡർ ബട്ടണുകൾ എന്നി സവിശേഷതകളും പുതിയ ഫോണിൽ പ്രതീക്ഷിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.