scorecardresearch
Latest News

മോട്ടോ ജി31 മുതൽ റെഡ്മി 10 പ്രൈം വരെ: 15,000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ വാങ്ങാവുന്ന മികച്ച ഫോണുകൾ

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ അവയാണ് താഴെ പരിചയപ്പെടുത്തുന്നത്

മോട്ടോ ജി31 മുതൽ റെഡ്മി 10 പ്രൈം വരെ: 15,000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ വാങ്ങാവുന്ന മികച്ച ഫോണുകൾ

ഡിസൈനിലോ സവിശേഷതയിലോ വിട്ടു വീഴ്ച ചെയ്യാൻ ആഗ്രഹിക്കാത്തവർക്കായി ഒരുപാട് ഫോണുകളാണ് 15,000 രൂപയിൽ താഴെ വിലയിൽ വിപണിയിൽ ഇപ്പോൾ എത്തുന്നത്. റെഡ്മി 10എസ്, റിയൽമി നർസോ 50എ, സാംസങ് ഗാലക്‌സി എഫ്22 തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ വലിയ ഡിസ്‌പ്ലേകളും കൂറ്റൻ ബാറ്ററികളും പിന്നിൽ ട്രിപ്പിൾ,ക്വാഡ് ക്യാമറകളുമായി പുതിയ ഡിസൈനിലാണ് എത്തുന്നത്. ഇത്തരം ഫീച്ചറുകളുള്ള 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ അവയാണ് താഴെ പരിചയപ്പെടുത്തുന്നത്. ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്നും എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ബാങ്ക് ഓഫറുകളിലൂടെ കുറഞ്ഞ വിലയ്ക്കും നിങ്ങൾക്ക് ഈ ഫോണുകൾ വാങ്ങാനാകും.

Xiaomi Redmi Note 10S – ഷവോമി റെഡ്മി നോട്ട് 10എസ്

ഷവോമി റെഡ്മി നോട്ട് 10എസ് ആണ് നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും നല്ല ബജറ്റ് ഫോൺ. 15,000 രൂപയിൽ വരുന്ന മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഏറ്റവും മികച്ച ക്യാമറ അനുഭവംനൽകുന്ന ഫോണാണിത്. മീഡിയടെക് ഹീലിയോ ജി95 പ്രൊസസർ കരുത്തു നൽകുന്ന ഫോണിൽ 6.43 ഇഞ്ചുള്ള ഫുൾ എച്ഡി പ്ലസ് അമോഎൽഇഡി ഡിസ്പ്ലേയാണ് വരുന്നത്. ബജറ്റ് ഫോണുകളിൽ അധികം കാണാത്ത ഡ്യൂവൽ സ്പീക്കറുകൾ ഷവോമി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 64 എംപി ക്യാമറ അടങ്ങുന്ന ക്വാഡ് ക്യാമറയും 33വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച് ബാറ്ററിയും റെഡ്മി നോട്ട് 10എസിൽ വരുന്നുണ്ട്. 14,999 രൂപയാണ് ഫോണിന്റെ വില

Moto G31 – മോട്ടോ ജി31

മോട്ടോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് മോട്ടോ ജി31, 12,999 രൂപയാണ് ഫോണിന്റെ വില. മോട്ടോ ജി31 ൽ 6.4-ഇഞ്ച് ഫുൾഎച്ഡി+ അമോഎൽഇഡി ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ ജി85 പ്രോസസർ, 50എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 13എംപി മുൻ ക്യാമറ, 20വാട്ട് ടർബോപവർ ചാർജിങ് പിന്തുണയ്ക്കുന്ന 5,000 എംഎഎച് ബാറ്ററി എന്നിവയാണ് വരുന്നത്. റിയൽമി നർസോ 50എക്ക് സമാനമായ ഫീച്ചറുകളാണ് ഇത്.

Also Read: Moto G31 Price, Specifications: മോട്ടൊ ജി31 വിപണിയില്‍; വിലയും സവിശേഷതകളും അറിയാം

Samsung Galaxy F22 – സാംസങ് ഗാലക്‌സി എഫ്22

സാംസങ് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് സാംസങ് ഗാലക്‌സി എഫ്22 പരിശോധിക്കാവുന്നതാണ്. 6.4 ഇഞ്ച് എച്ഡി + എസ്അമോഎൽഇഡി ഇൻഫിനിറ്റി യു ഡിസ്‌പ്ലെയുമായാണ് ഫോൺ വരുന്നത്. 90 ഹെർട്സിന്റെ റിഫ്രഷ് നിരക്ക് നൽകുന്നതാണ് ഈ ഡിസ്‌പ്ലേ. മീഡിയടെക് ഹെലിയോ ജി80 പ്രൊസസർ കരുത്ത് നൽകുന്ന ഫോൺ 128ജിബി സ്റ്റോറേജ് ഓപ്‌ഷനിൽ വരെ ലഭ്യമാണ്.48 എംപിയുടെ പ്രധാന ക്യാമറയും 13 എംപിയുടെ സെൽഫി ക്യാമറകളും ഫോണിൽ നൽകിയിരിക്കുന്നു. 25 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 6,000 എംഎഎച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എഫ്22 ലേത്. 15 വാട്ടിന്റെ ചാർജറും ഇതിനൊപ്പം വരുന്നുണ്ട്. 12,999 രൂപയാണ് ഫോണിന്റെ വില.

Redmi 10 Prime – റെഡ്മി 10 പ്രൈം

റെഡ്മി നോട്ട് 10എസ് വാങ്ങാൻ കഴിയാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഫോണാണ് റെഡ്മി 10 പ്രൈം. റെഡ്മി 10 പ്രൈം 90 ഹെർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.5 ഇഞ്ച് ഫുൾഎച്ഡി+ അഡാപ്റ്റീവ് സിങ്ക് ഡിസ്പ്ലേയിലാണ് വരുന്നത്. 6000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഈ ഫോൺ റെഡ്‌മിയുടെ ഏറ്റവും ഭാരം കുറഞ്ഞ സ്മാർട്ട്ഫോണാണെന്നാണ് ഷവോമി അവകാശപ്പെടുന്നത്.12എൻഎം പ്രോസസ് ടെക്നോളജിയിൽ നിർമിച്ചിട്ടുള്ള മീഡിയാടെക് ഹീലിയോ ജി88 പ്രൊസസറാണ് റെഡ്മി 10 പ്രൈമിന് കരുത്തേകുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലാണ് റെഡ്മി 10 പ്രൈം വരുന്നത്. 50 എംപി പ്രൈമറി ക്യാമറയും 18 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയും ഇതിൽ നൽകിയിരിക്കുന്നു. 12,499 രൂപയാണ് റെഡ്മി 10 പ്രൈമിന്റെ വില.

Realme Narzo 50A – റിയൽമി നർസോ 50എ

മികച്ച ബാറ്ററിയും മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന ഫോണാണ് റിയൽമി നർസോ 50എ. മീഡിയടെക് ഹെലിയോ ജി85 പ്രോസസറിന്റെ കരുത്തിൽ 6000 എംഎഎച് ബാറ്ററിയുമാണ് ഈ ഫോൺ നൽകുന്നത്. 6.5 ഇഞ്ച് എച്ഡി+ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയും 50എംപി ട്രിപ്പിൾ റിയർ ക്യാമറ ഫോണിന്റെ സവിശേഷതയാണ്. സെൽഫികൾക്കായി സാധാരണ 8 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. നിലവിൽ ആമസോണിൽ 11,499 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്, എന്നാൽ 1,000 രൂപ ഡിസ്‌കൗണ്ടിൽ 10,499 രൂപയ്ക്ക് ഫോൺ വാങ്ങാനാകും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Moto g31 to redmi 10 prime list of phones to buy in india under rs 15000 in 2021 list