scorecardresearch

Samsung Galaxy M02s: സാംസങ്ങ് ഗ്യാലക്സി എം02എസ് ഇന്ത്യൻ വിപണിയിലേക്ക്

10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് ഫോണാണ് എം02എസ്

10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് ഫോണാണ് എം02എസ്

author-image
Tech Desk
New Update
samsung galaxy m02s, samsung galaxy m02s launch date, samsung galaxy m02s price, samsung m02s specifications, samsung m02s sale date, ie malayalam

ജനപ്രിയമായ ഗ്യാലക്സി എം സീരീസിൽ പുതിയ ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി സാംസങ്ങ്. ഗാലക്‌സി എം02എസ് 2021 ജനുവരി 7 ന് ഉച്ചയ്ക്ക് 1 മണിക്ക് പുറത്തിറക്കുമെന്ന് സാംസങ് പ്രഖ്യാപിച്ചു. 10,000 രൂപയ്ക്ക് താഴെയായിരിക്കും ഫോണിന്റെ വിലയെന്ന് ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment

6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം 02 എസിന്. മികച്ച ഗ്രിപ്പിനായി ഫോണിന്റെ പിൻഭാഗത്ത് ഒരു ടെക്സ്ചർ ഡിസൈൻ ഉണ്ടെന്ന് ടീസർ വീഡിയോയിൽ കാണാം. പിറകിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. ചതുരാകൃതിയിലാണ് റിയർ ക്യാമറ മൊഡ്യൂൾ.

ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസ്സറാണ് ഫോണിൽ. എന്നാൽ ഇത് ഏതാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 4 ജിബി റാമാണ് ഫോണിൽ. ഇത് കാഷ്വൽ ഗെയിമിംഗിന് മികച്ചതായിരിക്കും. 5,000 എംഎഎച്ച് ആണ് ബാറ്ററി.

Read More: Samsung Galaxy M12- 7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗ്യാലക്സി എം12: ഉടൻ ഇന്ത്യൻ വിപണിയിലെത്തിയേക്കും

Advertisment

ഫോളിൽ ഒരു ടൈപ്പ്-സി യുഎസ്ബിയാണോ, വേഗത്തിലുള്ള ചാർജിംഗിനെ പിന്തുണയ്‌ക്കുമോ ഇല്ലയോ എന്നതൊന്നും ഇതുവരെ വ്യക്തമല്ല. ഫോണിന്റെ ടീസറിൽ, ഒരു സ്പീക്കർ ഗ്രില്ലും ദൃശ്യമാണ്, അത് ഉപകരണത്തിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ. റിയൽമീ നർസോ 20 എ, റെഡ്മി 9, നോക്കിയ 2.4, തുടങ്ങിയ ഫോണുകളുമായാണ് സാംസങ് ഗാലക്‌സി എം 02 എസ് മത്സരിക്കുക.

മുൻവശത്ത് കട്ടിയുള്ള ബെസലുകളുള്ള എം01 നെ അപേക്ഷിച്ച് സാംസങ് എം02എസ് മോഡൽ ഡിസൈനിൽ മെച്ചപ്പെട്ടിട്ടുണ്ട്. എം01 മോഡലിൽ പിറകിൽ 13 എംപി പ്രധാന ക്യാമറയും 2 എംപി ഡെപ്ത് സെൻസറുമുള്ള ഇരട്ട ക്യാമറ സെറ്റപ്പായിരുന്നു. 4,000 എംഎഎച്ച് ആയിരുന്നു എം01 മോഡലിന്റെ ബാറ്റ കപ്പാസിറ്റി.

സാംസങിന്റെ ഗാലക്‌സി എം 12 ഫോണിന്റെ ലോഞ്ച് ഉടനുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എം 51 ന് സമാനമായ 7,000 എംഎഎച്ച് ബാറ്ററിയാണ് എം12ലും വരുന്നതെന്നാണ് സൂചനയ. റിപ്പോർട്ടുകൾ പ്രകാരം, എം 12 ഇതിനകം തന്നെ ഇന്ത്യയിൽ വൻതോതിലുള്ള ഉൽ‌പാദനത്തിലാണ്. ഉടൻ അവ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. 3 ജിബി റാമും എക്‌സിനോസ് 850 പ്രോസസറുമുള്ള എം12 ആൻഡ്രോയിഡ് 11 ൽ അധിഷ്ടിതമായി സാംസങ് വൺ യുഐയിൽ പ്രവർത്തിപ്പിക്കുെമെന്ന് ഗീക്ക്ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: