scorecardresearch

Samsung Galaxy F22 launched in India, Price, sale date, specs: സാംസങ് ഗ്യാലക്സി എഫ് 22 ഇന്ത്യൻ വിപണിയിൽ; സവിശേഷതകൾ അറിയാം

ഏറ്റവും വലിയ സവിശേഷത ഫോണിന്റെ ബാറ്ററി തന്നെയാണ്

ഏറ്റവും വലിയ സവിശേഷത ഫോണിന്റെ ബാറ്ററി തന്നെയാണ്

author-image
Tech Desk
New Update
Samsung Galaxy F22, Samsung Galaxy F22 Features, Samsung Galaxy F22 Launch Date

Samsung Galaxy F22 launched in India, Price, sale date, specs: സാംസങ് ഗ്യാലക്സി എഫ് 22 ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയിരിക്കുന്നു. 12,499രൂപയാണ് ഫോണിന്റെ അടിസ്ഥാന വില. ആകർഷകമായ ക്യാമറ, 6,000 എംഎഎച് വരുന്ന ബാറ്ററി, 6.4 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേ എന്നിവയാണ് സാംസങ് ഗ്യാലക്സി എഫ് 22ന്റെ പ്രധാന സവിശേഷതകൾ. ജൂലൈ 13 മുതലാണ് ഫോൺ വാങ്ങാനാവുക.

Advertisment

Samsung Galaxy F22: Price in India, offers, sale date - ഗ്യാലക്സി എഫ് 22 വിലയും വില്പന തീയതിയും

രണ്ടു സ്റ്റോറേജ് വേരിയന്റുകളിലാണ് ഗ്യാലക്സി എഫ് 22 എത്തുന്നത്. 4ജിബി റാമും 64ജിബി സ്റ്റോറേജും നൽകുന്ന ഫോണിന് 12,499 രൂപയാണ് വില. 6ജിബി റാമും 128ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 14,499 രൂപയുമാണ് വില. ഡെനിം ബ്ലൂ ഡെനിം ബ്ലാക്ക് എന്നീ കളറുകളിലാണ് ഈ ബഡ്ജറ്റ് ഫോൺ ലഭ്യമാകുക.

ഫ്ലിപ്കാർട്ടിലൂടെയും സാംസങ് ഓൺലൈൻ സ്റ്റോറിലൂടെയും ഫോൺ വാങ്ങുന്നവർക്ക് ഉത്ഘാടന ഓഫറായി 1000 രൂപ വിലക്കുറവിൽ ഫോൺ വാങ്ങാവുന്നതാണ്. ജൂലൈ 13 മുതൽ തിരഞ്ഞെടുത്ത സ്റ്റോറുകളിലും ഫോൺ ലഭിക്കും.

Advertisment

Samsung Galaxy F22: Specifications, features - ഗ്യാലക്സി എഫ് 22 സവിശേഷതകൾ

6.4 ഇഞ്ച് സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലെയിലാണ് സാംസങ് ഗ്യാലക്സി എഫ് 22 എത്തുന്നത്. 90 ഹേര്‍ട്സ് ആണ് റിഫ്രഷ് റേറ്റ്. എച്ച്.ഡി പ്ലസ് ദൃശ്യമികവും ഡിസ്പ്ലെയില്‍ ലഭിക്കുന്നു. ഉപയോക്താക്കളെ ആകര്‍ഷിക്കും വിധമുള്ള ഡിസൈനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

മീഡിയടെക് ഹീലിയോ ജി80 പ്രോസസറിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ക്വാഡ് (നാല്) ക്യാമറയാണ് ബഡ്ജറ്റ് ഫ്രണ്ട്ലിയായ ഫോണില്‍ വരുന്നത്. പ്രധാന ക്യാമറ 48 മെഗാ പിക്സലാണ് (എം.പി). സെൽഫികൾക്കായി 13എംപിയുടെ മുൻക്യാമറയാണ് നൽകിയിരിക്കുന്നത്. എട്ട് എം.പി അള്‍ട്ര വൈഡ്, രണ്ട് എം.പി ഡെപ്ത് സെന്‍സര്‍, രണ്ട് എം.പി മൈക്രൊ ഷൂട്ടര്‍ എന്നിവയാണ് മറ്റ് ക്യാമറകൾ.

ഇതിലെ ഏറ്റവും വലിയ സവിശേഷത ഫോണിന്റെ ബാറ്ററി തന്നെയാണ്. 15വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000 എം.എ.എച്ചിന്റെ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 3.5എംഎം ഹെഡ്‍ഫോൺ ജാക്കും, ടൈപ്പ്-സി ചാർജിങ് പോർട്ടുമാണ് ഫോണിൽ നല്കിയിരിക്കുന്നത്.

Also Read: Vivo Y51A 64GB: Specifications, price: വിവോ വൈ51എ 6ജിബി പതിപ്പ്, വിലയും സവിശേഷതകളും

Mobile Phone Technology Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: