Vivo Y51A 64GB variant launched in India: Specifications, price: വിവോ വൈ51എയുടെ 6ജിബി റാം പതിപ്പ് ഇന്ത്യയിൽ പുറത്തിറങ്ങും. 5000 എംഎഎച് ബാറ്ററി, പിന്നിലായി 48 എംപി ട്രിപ്പിൾ ക്യാമറ എന്നിവയുമായി വരുന്ന ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 – സീരീസ് പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. പുതിയ പതിപ്പിനെ കുറിച്ച് കൂടുതൽ താഴെ വായിക്കാം.
Vivo Y51A: Price – വിവോ വൈ51എ വില
വിവോ വൈ51എ 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപയാണ് വില. വിവോയുടെ സ്റ്റോറിലും ആമസോൺ ഫ്ലിപ്കാർട്ട് എന്നിവയിലും ഫോൺ ലഭ്യമാകും. ടൈറ്റാനിയം സഫയർ, ക്രിസ്റ്റൽ സിംഫണി എന്നീ രണ്ടു കളറുകളിലാണ് ഫോൺ എത്തുക.
Vivo Y51A: Specifications, features – വിവോ വൈ51എ സവിശേഷതകൾ
വളരെ മനോഹരമായ ഡിസൈനിൽ വരുന്ന വിവോ വൈ51എ യുടെ അളവുകൾ 163.86×75.32×8.38 മില്ലി മീറ്റർ എന്നിങ്ങനെയാണ്, 188 ഗ്രാമാണ് ഭാരം. 6.58 ഇഞ്ചിന്റെ ഫുൾഎച്ഡി പ്ലസ് (2408 × 1080) ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായാണ് ഫോൺ എത്തുന്നത്. 6 ജിബി റാം വരുന്ന ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. 128 ജിബിയാണ് ഇതിന്റെ ഇന്റെർണൽ സ്റ്റോറേജ്, മെമ്മറി കാർഡ് മുഘേന സ്റ്റോറേജ് വർധിപ്പിക്കാൻ സാധിക്കും.
18 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച് ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.ഫൺ ടച് ഓഎസ് 11, ആൻഡ്രോയിഡ് 11 എന്നീ ഒഎസുകളിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. ഡ്യൂവൽ സിം ഫോണായ ഇതിൽ 48എംപിയുടെ പ്രധാന ക്യാമറയോടൊപ്പം 8എംപി അൾട്രാവൈഡ് ക്യാമറ, 2എംപി ഡെപ്ത് സെൻസർ എന്നിവയും വരുന്നു. പോർട്രൈറ്റ് ഫോട്ടോ, വീഡിയോ, പനോരമ, ലൈവ് ഫോട്ടോ, സ്ലോ-മോ, ടൈം ലാപ്സ്, പ്രോ ക്യാമറ, ഡോക്, സൂപ്പർ നൈറ്റ് മോഡ്, 48എംപി എഐ എന്നീ ഫീച്ചറുകൾ ക്യാമറയിൽ നൽകിയിട്ടുണ്ട്.
Read Also: Vivo V21e 5G: വിവോ വി21ഇ ഇന്ത്യൻ വിപണിയിൽ; വിലയും സവിശേഷതകളും അറിയാം