/indian-express-malayalam/media/media_files/uploads/2019/02/samsung-1.jpg)
സാംസങ് ഗാലക്‌സി എ 52, സാംസങ് ഗാലക്‌സി എ 72 എന്നീ സ്മാർട്ട്ഫോണുകൾ ഈ മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഈ രണ്ട് പുതിയ എ-സീരീസ് സ്മാർട്ട്‌ഫോണുകളും സാംസങ്ങിന്റെ അപ്പർ മിഡ് രേഞ്ച് സ്മാർട്ട്ഫോൺ ശ്രേണിയുടെ ഭാഗമാവും. 5 ജി പിന്തുണയോടെയാവും ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയെന്നും പ്രതീക്ഷിക്കുന്നു.
91 മൊബൈൽസിന്റെ റിപ്പോർട്ട് അനുസരിച്ച് ഗാലക്സി എ 52, എ 72 എന്നിവ മാർച്ച് പകുതിയോടെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് വ്യവസായ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. ഔദ്യോഗിക വിവരങ്ങളൊന്നും സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പുതിയ ഗാലക്സി എ 52 5 ജി ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ ഇടം നേടിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്പുള്ള ഫോൺ ആൻഡ്രോയിഡ് 11-ൽ പ്രവർത്തിക്കുമെന്നും ഫോണിന്റെ ലിസ്റ്റിംഗിൽ സൂചന നൽകുന്നു.
Samsung Galaxy A52 expected specifications-സാംസങ് ഗാലക്‌സി എ 52- പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് അനുസരിച്ച്, സ്മാർട്ട്‌ഫോണിൽ സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റ്, 6 ജിബി റാം എന്നിവ ഫോണിനുണ്ട്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സാംസങ്ങിന്റെ വൺ യുഐ 3.5 യൂസർ ഇന്റർഫെയ്സുമായി ഈ ഫോൺ വരുന്നു. അപ്പർ-മിഡ് റേഞ്ച് ഉപകരണമായതിനാൽ ഫോണിൽ സാംസങ്ങിന്റെ ഇൻഫിനിറ്റി ഓ ഡിസൈൻ ഉള്ള ഒരു എഫ്എച്ച്ഡി + ഡിസ്പ്ലേ അവതരിപ്പിക്കാൻ വരാൻ സാധ്യതയുണ്ട്. സ്ക്രീനിൽ പഞ്ച് ഹോളിനകത്താവും ക്യാമറ.
6.5 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ആവും ഈ ഫോണിൽ. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, മറ്റു രണ്ട് 5 എംപി, 2 എംപി സെൻസറുകൾ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് പിറകിലുണ്ടാവുക. 32 എംപിയാവും ഫ്രണ്ട് ക്യാമറയുടെ റെസലൂഷൻ. 4,500 എംഎഎച്ച് ആവും ബാറ്ററി.
Samsung Galaxy A72 expected specifications-സാംസങ് ഗാലക്‌സി എ 72- പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഗാലക്‌സി എ 72 ഫോണിൽ വലിയ 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് സ്‌ക്രീൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്‌ക്രീനിന് 90ഹെട്സ് റിഫ്രഷ് റേറ്റ് പിന്തുണയുണ്ടാവും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി അല്ലെങ്കിൽ 720 ജി എന്നിവയിലൊരു ചിപ്പാവും ഫോണിലുണ്ടാവുക. 5 ജി പിന്തുണയ്‌ക്കുന്ന സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്പിനാണ് സാധ്യത കൂടുതൽ. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ടാവുമെന്നും ഫോണിനെകക്കുറിച്ചുള്ള ചോർന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.
Read More: 5G phones in India: ഇന്ത്യയിൽ ലഭ്യമായ മികച്ച 5ജി ഫോണുകൾ
64 എംപി പ്രധാന ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ, മറ്റൊരു 8 എംപി ക്യാമറ,2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ ലേ സെറ്റപ്പാണ് പിറകിൽ. മുൻവശത്ത് 32 എംപി ക്യാമറയും ഫോണിനുണ്ട്.ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സാംസങ്ങിന്റെ വൺ യുഐ 3.5 യൂസർ ഇന്റർഫെയ്സുമായി ഈ ഫോൺ വരുന്നു. കൂടാതെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലെന്നാണ് സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us