/indian-express-malayalam/media/media_files/uploads/2019/11/samsung.jpg)
മൊബൈൽ ഫോൺ വിപണിയിൽ അനുദിനം മത്സരം ശക്തമാവുകയാണ്. ചൈനീസ് വമ്പന്മാരായ ഷവോമിയും റീയൽമിയുമൊക്കെയാണ് സാധാരണ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട കമ്പനികൾ. ഇതിനിടയിൽ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ കഠിന ശ്രമത്തിലാണ് സാംസങ് പോലുള്ള കമ്പനികളും. വിവിധ വിലകളിലായി ദിവസംതോറും ഓരോ കമ്പനികളും പുതിയ മോഡലുകൾ വിപണിയിലെത്തിക്കുന്നു.
ഇത്തരത്തിൽ സാംസങ് അടുത്തിടെ വിപണിയിലെത്തിച്ചിരിക്കുന്ന ഫോണാണ് ഗ്യാലക്സി A50s. തങ്ങളുടെ പഴയ മോഡലായ ഗ്യാലക്സി A50യിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ഗ്യാലക്സി A50s ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
Also Read:വാട്സാപിൽ നിങ്ങളുടെ സ്വകാര്യത എത്രത്തോളം സുരക്ഷിതമാണ്?
6.4 ഇഞ്ച് ഫുൾ എച്ച്ഡി+ഇൻഫിനിറ്റി സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയിലെത്തുന്ന ഫോണിന്റെ പ്രവർത്തനം ഒക്ട-കോർ എക്സിനോസ് 9611 പ്രൊസസറിലാണ്. രണ്ടു വ്യത്യസ്ത മെമ്മറി പാക്കേജുകളാണ് മോഡലിലുള്ളത്. 4GB റാം 128GB ഇന്രേണൽ മെമ്മറിയോടുകൂടിയ മോഡലിന് പുറമെ 6GB റാം 128GB ഇന്രേണൽ മെമ്മറിയോടുകൂടിയ മോഡലും വിപണിയിലുണ്ട്. ഇത് 512GB വരെ വർധിപ്പിക്കാനും സാധിക്കും.
Also Read: 'ഇനി അത് പറ്റില്ല'; പുതിയ പരിഷ്കരണവുമായി വാട്സാപ്
ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിന്റെ മറ്റൊരു സവിശേഷത. പിൻഭാഗത്ത് 48MPയുടെ മെയിൻ സെൻസറും 8MPയുടെ അൾട്രാ വൈഡ് സെൻസറും 5MPയുടെ ഡെപ്ത് സെൻസറും മികച്ച റിയർ ക്യാമറ അനുഭവം നൽകുന്നു. സെൽഫി ക്യാമറ 32MPയുടേതാണ്. 4000 mAh ബാറ്ററിയാണ് ഫോണിന്റെ പവർ പാക്ക്. സി പോർട്ട് ചാർജിങ് വേഗതയേറിയ ചാർജിങ്ങും അവകാശപ്പെടുന്നു.
രണ്ടു മെമ്മറി പാക്കേജുകളിൽ രണ്ടും വ്യത്യസ്ത വിലകളിലാണ് ഫോണെത്തുന്നത്. 4GB റാമുള്ള ഫോണിന് 20,999 രൂപയും 6GB റാമുള്ള ഫോണിന് 22,999 രൂപയുമാണ് വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.