/indian-express-malayalam/media/media_files/uploads/2020/05/Samsung.jpg)
സംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു. സാംസങ്ങ് ഗ്യാലക്സി എം 21, ഗ്യാലക്‌സി എ 50എസ് എന്നിവയുടെ വിലയാണ് കുറച്ചത്. ജിഎസ്‌ടി നിരക്ക് വർധിച്ചതിനു പിന്നാലെ സാംസങ്ങ് ഫോണുകളുടെ വില വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് ഫോണുകളുടെ വില കുറച്ചത്.
സാംസങ്ങ് ഗ്യാലക്സി എം21 മാർച്ചിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നാല് ജിബി+64 ജിബി മോഡലിന് 13,499 രൂപയും ആറ് ജിബി+128 ജിബി മോഡലിന് 15,499 രൂപയും ആയിരുന്നു. ജിഎസ്‌ടി വർധിച്ചതോടെ ഇത് യഥാക്രമം 14,222 ആയും 16,499 ആയും വർധിച്ചു. എന്നാൽ, ഇപ്പോൾ വിണ്ടും വില കുറച്ചിരിക്കുകയാണ് കമ്പനി. നാല് ജിബി+64 ജിബി പതിപ്പ് ഇനി മുതൽ 13,199 രൂപയ്‌ക്കും ആറ് ജിബി+128 ജിബി പതിപ്പ് 15,499 രൂപയ്‌ക്കും ഇനി ലഭ്യമാകും.
Read Also: സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്‌ക്കൽ; എതിർക്കുന്നവർ അപഹാസ്യരാകുമെന്ന് മുഖ്യമന്ത്രി
സാംസങ്ങ് ഗ്യാലക്സി എ 50 എസിന്റെ വിലയും കമ്പനി കുറച്ചിട്ടുണ്ട്. എ50 എസിന്റെ 4ജിബി + 128ജിബി ഇന്റേണൽ മെമ്മറി പതിപ്പിന് 21,070 ആയിരുന്നു വില. വില കുറച്ചതിന്റെ ഭാഗമായി ഇതേ പതിപ്പ് ഇനി 18,599 രൂപയ്‌ക്ക് ലഭ്യമാകും. ഇതേ ഫോണിന്റെ 6ജിബി+128ജിബി പതിപ്പിന് വില 26,900 ആയിരുന്നു. ഇത് 20,561 രൂപയായി കുറച്ചിട്ടുണ്ട്.
ഓൺലെെൻ സേവനങ്ങൾ ലഭ്യമാണ്
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഓൺലൈൻ ഷോപ്പിങ് സേവനങ്ങൾ വഴി അവശ്യ വസ്‌തുക്കളല്ലാത്ത ഉൽപന്നങ്ങളും വാങ്ങാം. ഈമാസം മൂന്നു വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കേന്ദ്രസർക്കാർ മേയ് 14 വരെയാണ് നീട്ടിയിരിക്കുന്നത്. എന്നാൽ, ഇതിനൊപ്പം ചില ഇളുവുകളും സർക്കാർ പ്രഖ്യാപിച്ചിരുന്നു. കോവിഡ് രോഗബാധ കുറവുള്ള ഓറഞ്ച്, ഗ്രീൻ സോണുകളിലെ ജില്ലകളിലാണ് ഇളവുകൾ. ഇതിന്റെ ഭാഗമായി ഇനി ഓറഞ്ച്, ഗ്രീൻ സോണുകളിലെ ജില്ലകളിൽ ഓൺലൈൻ ഷോപ്പിങ് സേവനങ്ങൾ വഴി അവശ്യ വസ്‌തുക്കളല്ലാത്ത ഉൽപന്നങ്ങളും വാങ്ങാൻ സാധിക്കും. ഫ്‌ളിപ്‌കാർട്ട്, ആമസോൺ അടക്കമുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ ഇളവിന്റെ പരിധിയിലുൾപ്പെടുന്നു. മൊബെെൽ ഫോൺ അടക്കമുള്ള ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ ഓൺലെെൻ വഴി ഓർഡർ ചെയ്യാൻ അവസരമുണ്ട്. മേയ് നാല് മുതലാകും ഓൺലെെൻ സേവനങ്ങൾ ആരംഭിക്കുക.
Read Also: വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി; ജമന്തിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ചു
മൂന്ന് മേഖലകളായി രാജ്യത്തെ ജില്ലകളെ തിരിച്ചാണ് നിയന്ത്രണങ്ങൾ. ഇതിൽ റെഡ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. ഓറഞ്ച്, ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. 21 ദിവസത്തിനിടയിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളാണ് ഗ്രീൻ സോണിൽ ഉൾപ്പെടുക. ഗ്രീൻ സോണുകളിലാണ് കൂടുതൽ ഇളവുകൾ ലഭ്യമാകുക. . ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതിയുണ്ട്. എന്നാൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.