/indian-express-malayalam/media/media_files/uploads/2020/06/Samsung-Galaxy-A21s.jpg)
പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ് അടുത്തിടെയാണ് അവരുടെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗ്യാലക്സി A21s ഇന്ത്യയിൽ അവതരിപ്പിച്ചത്. ബജറ്റ് ശ്രേണിയിൽ തന്നെ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളോടെ അവതരിപ്പിച്ചിരിക്കുന്ന സാംസങ് ഗ്യാലക്സി A21sന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്വാഡ് ക്യാമറ സെറ്റപ്പും 5000 എംഎഎച്ച് ബാറ്ററിയുമെല്ലാം ഫോണിന്റെ പ്രത്യേകതകളാണ്.
Samsung Galaxy A21s: ഇന്ത്യയിലെ വില
ഇന്ന് മുതൽ ഓൺലൈനിൽ വിൽപന ആരംഭിക്കുന്ന ഫോണിന്റെ അടിസ്ഥാന വില 16,499 രൂപയാണ്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. വിലയിലും ഈ വ്യത്യാസം വ്യക്തമാണ്. 4ജിബി റാമും 64ജിബി ഇന്രേണൽ മെമ്മറിയുമുള്ള ഓപ്ഷന് 16,499 രൂപയും 6ജിബി റാമും 64ജിബി ഇന്രേണൽ മെമ്മറിയുമുള്ള ഓപ്ഷന് 18,499 രൂപയുമാണ് വില. സാംസങ് ഓപ്പേര ഹൗസ്, സാംസങ് ഡോട്ട് കോം ഉൾപ്പടെ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഫോൺ വിൽപ്പനയ്ക്കെത്തും.
Also Read: റെഡ്മി ഗോ മുതൽ നോക്കിയ 1 വരെ; 5000ത്തിനുള്ളിൽ വാങ്ങാവുന്ന മികച്ച ബജറ്റ് ഫോണുകൾ
Samsung Galaxy A21s: ഫീച്ചറുകൾ
സാംസങ് ഗ്യാലക്സി A21sന്റെ സ്ക്രീൻ വലുപ്പം 6.5 ഇഞ്ചാണ്. എച്ച്ഡി പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേയോടെയുള്ള ഫോണിന്റെ റെസലൂഷൻ 1600x720 ആണ്. ഒക്ടാ കോർ എക്സിനോസ് 850 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർധിപ്പിക്കാനും സാധിക്കും.
Also Read: കേരള തനിമയുള്ള ഇമോജികളും മലയാളം കീബോര്‍ഡുമായി ബോബ്ബ്ള്‍ എഐ ആപ്പ്
ക്യാമറ തന്നെയാണ് ഫോണിന്റെ എടുത്ത് പറയേണ്ട ഫീച്ചർ. 48 എംപിയുടെ പ്രൈമറി ക്യാമറ ഉൾപ്പടെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലാണ് ഫോണെത്തുന്നത്. പ്രൈമറി ക്യാമറയ്ക്കൊപ്പം 8എംപിയുടെ അൾട്രാവൈഡ് ആംഗിൾ ലെൻസും 2എംപിയുടെ ഡെപ്ത് സെൻസറും 2എംപിയുടെ മൈക്രോ സെൻസറും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ. ഗ്യാലക്സി M30 മോഡലുകളിലേത് പോലെ 'L' ആകൃതിയിലാണ് ക്യാമറ. 13 എംപിയുടെ സെൽഫി ക്യാമറ ഫോണിന്റെ ഇടത് വശത്ത് ഹോൾ പഞ്ചായും നൽകിയിരിക്കുന്നു.
Also Read: പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണാൻ എളുപ്പ വഴി: റെഡ്ഡിറ്റ് യൂസറുടെ കുറിപ്പ് വൈറലാവുന്നു
തുടക്കത്തിൽ പറഞ്ഞത് പോലെ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. യുഎസ്ബി ടൈപ്പ് സിയിൽ ചാർജ് ചെയ്യാവുന്ന ഫോണിന് 15W ഫാസ്റ്റ് ചാർജിങ് സംവിധാനവും കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.