/indian-express-malayalam/media/media_files/uploads/2020/09/JioPostpaid-Plus-plans.jpg)
ലക്‌നൗ: എയർടെലിനും വൊഡാഫോൺ ഐഡിയക്കും പിന്നാലെ റീചാർജ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോയും. ജിയോയുടെ അൺലിമിറ്റഡ്,ഡാറ്റ ആഡ് ഓൺ, ജിയോ ഫോൺ പ്ലാനുകൾക്ക് ഇനി മുതൽ പുതിയ നിരക്കുകൾ ആയിരിക്കും. ഡിസംബർ ഒന്ന് മുതലാണ് പുതിയ പ്ലാനുകൾ പ്രാബല്യത്തിൽ വരിക.
ജിയോയുടെ ഏറ്റവും വിലകുറഞ്ഞ 28 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതൽ 155 രൂപ ആയിരിക്കു. നേരത്തെ ഇത് 129 രൂപയായിരുന്നു. 24 ദിവസം വാലിഡിറ്റിയുള്ള പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിനു ഇനി 179 രൂപയായിരിക്കും. മുമ്പ് ഇതിനു 149 രൂപയായിരുന്നു വില. 199 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാൻ ഇനി മുതൽ 239 രൂപയ്ക്കാണ് ലഭിക്കുക. 28 ദിവസം കാലാവധിയുള്ള ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും.
ജിയോ 249 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ വില 299 രൂപയായാണ് ഉയർത്തിയിരിക്കുന്നത്, ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ വിശദമായ ലിസ്റ്റ് നോക്കാം.
/indian-express-malayalam/media/media_files/uploads/2021/11/Jio_Prepaid_1.jpg)
Also Read: Airtel vs Jio vs Vodafone Idea-Data, Voice Plans: മൊബൈൽ നിരക്ക് വർധനയ്ക്ക് ശേഷം പുതിയ റീചാർജ് നിരക്കുകൾ ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.