Airtel vs Jio vs Vi Recharge Plans: എയർടെൽ ഈ ആഴ്ച ആദ്യം പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധന പ്രഖ്യാപിച്ചു. വിവിധ പ്ലാനുകളുടെ വിലകൾ 20-25 ശതമാനം വർധിച്ചു. ഇത് കാരണം എയർടെല്ലിന്റെ മിക്ക അൺലിമിറ്റഡ് വോയ്‌സ് ബണ്ടിലുകളും ഡാറ്റ പ്ലാനുകളും എതിരാളികളായ റിലയൻസ് ജിയോയുടെയും വോഡഫോൺ ഐഡിയയുടെയും പ്രീപെയ്ഡ് പ്ലാനുകളേക്കാൾ വളരെ വില കൂടിയതായി മാറി.
ഇപ്പോൾ പ്രധാന മൂന്ന് ടെലികോം കമ്പനികളുടെ നിരക്കുകൾ തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം. ടെലകോം സർക്കിൾ അടിസ്ഥാനമാക്കി വിലകളിൽ നേരിയ വ്യത്യാസമുണ്ടാകാം എന്നത് ശ്രദ്ധിക്കുക.
28 ദിവസത്തെ വാലിഡിറ്റിയുള്ള അൺലിമിറ്റഡ് കോളിംഗ് പ്ലാനുകൾ
എയർടെല്ലിന്റെ അടിസ്ഥാന അൺലിമിറ്റഡ് കോളിംഗ് പ്ലാൻ ഇപ്പോൾ 179 രൂപയിൽ ആരംഭിക്കുന്നു. പ്രതിദിനം 1 ജിബി ഡാ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ഇതിൽ ലഭിക്കും. ഉയർന്ന 299 രൂപയുടെ പ്ലാൻ പ്രതിദിനം ഇതേ പ്ലാൻ 1.5 ജിബി ഡാറ്റ സഹിതം നൽകുന്നു. 359 രൂപയ്ക്ക്, പ്രതിദിനം 2 ജിബി ഡാറ്റയോടെ ഇതേ പ്ലാൻ ലഭിക്കും.
ജിയോയുടെ 149 രൂപയുടെ പ്ലാൻ 24 ദിവസം വാലിഡിറ്റിയോടെ വരുന്നു. അതിൽ പ്രതിദിനം 100 എസ്എംഎസും പ്രതിദിനം ഒരു ജിബി ഡാറ്റയും ഉൾപ്പെടുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന 28 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ 199 രൂപയ്ക്ക് ലഭ്യമാവും. രണ്ട് ജിബി ഡാറ്റ പ്രതിദിനം വരുന്ന പ്ലാനിന് 249 രൂപയുമാണ് നിരക്ക്. 28 ദിവസത്തേക്ക് പ്രതിദിനം മൂന്ന് ജിബി ഡാറ്റ ലഭിക്കുന്ന 349 രൂപ പായ്ക്കുമുണ്ട്.
വോഡഫോൺ ഐഡിയയിലേക്ക് വരുമ്പോൾ, പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന് 299 രൂപയാണ്. രണ്ട് ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്ന അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്ന പ്ലാനിന് ഇപ്പോൾ 359 രൂപയാണ്.
56 ദിവസത്തെ വാലിഡിറ്റിയുള്ള അൺലിമിറ്റഡ് കോളിംഗ് പ്ലാനുകൾ
56 ദിവസത്തേക്ക് അഥവാ ഏകദേശം രണ്ട് മാസത്തേക്ക്, എയർടെൽ രണ്ട് അൺലിമിറ്റഡ് പ്ലാനുകൾ നൽകുന്നു. 479 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും 549 രൂപയുടെ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റയും ലഭിക്കും. രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു.
ജിയോയിൽ നിങ്ങൾക്ക് 399 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും 666 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റ പ്രതിദിന പ്ലാനും ലഭിക്കും. രണ്ട് പ്ലാനുകളിലും വീണ്ടും, അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു.
വോഡഫോൺ ഐഡിയയിൽ, നിങ്ങൾക്ക് 479 രൂപയ്ക്ക് 1.5GB പ്രതിദിന പ്ലാനും 539 രൂപയ്ക്ക് രണ്ട് ജിബി പ്രതിദിന പ്ലാനും ലഭിക്കും. അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഇതിൽ ലഭിക്കും
84 ദിവസത്തെ വാലിഡിറ്റിയുള്ള അൺലിമിറ്റഡ് കോളിംഗ് പ്ലാനുകൾ
84 ദിവസത്തേക്ക് മൂന്ന് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. മൊത്തം ആറ് ജിബി ഡാറ്റ നൽകുന്ന 455 രൂപയുടെ പ്ലാൻ. പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന 719 രൂപയുടെ പ്ലാൻ, പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന 839 രൂപയുടെ പ്ലാൻ എന്നിവയാണ് എയർടെൽ നൽകുന്നത്.
555 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും 888 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും 999 രൂപയ്ക്ക് പ്രതിദിനം മൂന്ന് ജിബി ഡാറ്റയുമാണ് ജിയോ നൽകുന്നത്.
വൊഡാഫോൺ ഐഡിയ 719 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും 839 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയുമുള്ള പ്ലാനാണ് ഈ കാലയളവിൽ നൽകുന്നത്. 459 രൂപയ്ക്ക് ആകെ ആറ് ജിബി നൽകുന്ന ഡാറ്റ പ്ലാനും അവർക്കുണ്ട്.
ഡാറ്റ ടോപ്പ് അപ്പുകൾ/ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ
എയർടെലിൽ മൂന്ന് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ലഭിക്കും. മൂന്ന് ജിബി 58 രൂപയ്ക്കും 12 ജിബി 118 രൂപയ്ക്കും 50 ജിബി 301 രൂപയ്ക്കും ലഭിക്കും. എല്ലാം നിങ്ങളുടെ നിലവിലെ പ്ലാൻ അവസാനിക്കുന്നത് വരെ ലഭിക്കും.
Also Read: ഫോൺ നഷ്ടപ്പെട്ടാൽ അതിലെ ഗൂഗിൾ പേ, പേടിഎം എന്ത് ചെയ്യും? അറിയാം
ജിയോ 11 രൂപയ്ക്ക് ഒരു ജിബി ഡാറ്റയും 21 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും 51 രൂപയ്ക്ക് ആറ് ജിബി ഡാറ്റയും 101 രൂപയ്ക്ക് 12 ജിബി ഡാറ്റയും നൽകും. 30 ജിബിക്ക് 151 രൂപ, 40 ജിബിക്ക് 201 രൂപ, 50 ജിബിക്ക് 251 രൂപ എന്നീ നിരക്കുകളിൽ 30 ദിവസത്തെ വാലിഡിറ്റിയുള്ള ‘വർക്ക് ഫ്രം ഹോം’ ഡാറ്റ ബൂസ്റ്ററുകളും ജിയോ നൽകുന്നു.
വോഡഫോൺ ഐഡിയ ഇപ്പോൾ 28 ദിവസത്തെ വാലിഡിറ്റിയിൽ 58 രൂപയ്ക്ക് മൂന്ന് ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയിൽ 118 രൂപയ്ക്ക് 12 ജിബി ഡാറ്റയും നൽകുന്നു. 28 ദിവസത്തേക്ക് 50 ജിബി ഡാറ്റ നൽകുന്ന 298 രൂപയുടെ പ്ലാനും 56 ദിവസത്തേക്ക് 100 ജിബി ഡാറ്റ നൽകുന്ന 418 രൂപയുടെ പ്ലാനും അവർക്കുണ്ട്.