scorecardresearch

Redmi Note 9 5G series-Expected Spec, Features- റെഡ്മി നോട്ട് 9 5ജി സീരീസ്: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ അറിയാം

മൂന്നു ഫോണുകളാവും റെഡ്മി 9 5ജി സീരീസിൽ ഷവോമി പുറത്തിറക്കുക

മൂന്നു ഫോണുകളാവും റെഡ്മി 9 5ജി സീരീസിൽ ഷവോമി പുറത്തിറക്കുക

author-image
Tech Desk
New Update
Redmi Note 9 Pro 5G, Redmi Note 9 Pro 5G launch, Redmi Note 9 5G version, Redmi Note launch, New Redmi note launch, Redmi Note 9 pro launch, Redmi Note 9 Pro 5G specifications, Redmi Note 9 Pro 5G features, Redmi Note 9 Pro launch date

Redmi Note 9 Pro 5G series: Expected Spec, Features: റെഡ്മി നോട്ട് 9 പ്രോ 5 ജി സീരീസ് ഈ ആഴ്ച അവസാനം ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. നവംബർ 26 ന് ഓൺലൈൻ ഇവന്റിലാണ് ലോഞ്ച് ഉണ്ടാവുക. മൂന്ന് സ്മാർട്ട്‌ഫോണുകളാണ് ലോഞ്ചിൽ പ്രതീക്ഷിക്കുന്നത്.

Advertisment

റെഡ്മി നോട്ട് 9 സീരീസ് ഇതിനകം ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ ലഭ്യമാണ്. മാർച്ചിൽ തന്നെ നോട്ട് 9 സീരിസ് ലോഞ്ച് ചെയ്തിരുന്നു. എന്നാൽ ചൈന ലോഞ്ച് ഈ സീരീസിന്റെ 5 ജി വേരിയന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാത്രമല്ല വ്യത്യസ്ത സെറ്റ് പ്രോസസറുകളിലായിരിക്കും ഇതിൽ വരുന്നത്. പുതിയ റെഡ്മി നോട്ട് 9- 5 ജി സീരീസിനെക്കുറിച്ചുള്ള വിരങ്ങൾ ഇതിനകം ചോർന്നിട്ടുണ്ട്. ചോർന്നുകിട്ടിയ വിവരങ്ങൾ എന്താണ് വ്യക്തമാക്കുന്നതെന്ന് നോക്കാം.

സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായാണ് റെഡ്മി നോട്ട് 9 പ്രോ 5 ജി വരുന്നതെന്ന് ഗീക്ക്ബെഞ്ചിൽ നിന്നുള്ള വിവരങ്ങൾ പറയുന്നു. അതിൽ സൂചിപ്പിച്ച മോഡൽ നമ്പർ M2007J17C ആണ്, ഇത് ചൈനയുടെ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റായ ടെനയുടെ മുമ്പത്തെ ലിസ്റ്റിംഗുകളിൽ കണ്ടതിന് സമാനമാണ്. ഫോൺ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവർത്തിപ്പിക്കുക. കൂടാതെ 8 ജിബി റാമാവും ഫോണിലുള്ളതെന്നും ചോർന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.

Read More: മി 10ടി സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ച് ഷവോമി; അറിയാം വിലയും സ്‌പെസിഫിക്കേഷനും

Advertisment

Redmi Note 9 5G: റെഡ്മി നോട്ട് 9- 5 ജി: മൂന്ന് ഫോണുകളാണ് റെഡ്മി 9- 5ജി സീരീസിൽ പ്രതീക്ഷിക്കുന്നത്. ഒന്ന് റെഡ്മി നോട്ട് 9 പ്രോ 5 ജി ആയിരിക്കും, എന്നാൽ മറ്റ് രണ്ട് ഫോണുകളുടെ പേരുകൾ വ്യക്തമല്ല. റെഡ്മി നോട്ട് 9 സീരീസിൽ ഇവ തുടരും.

Redmi Note 9 Pro 5G:- റെഡ്മി നോട്ട് 9 പ്രോ 5 ജി: പുതിയ ഫോണിന്റെ പോസ്റ്റർ ടീസറിൽ ഫോണിന്റെ പിറകിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ടായിരിക്കുമെന്ന് കാണിക്കുന്നു. മുമ്പത്തെ റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവയ്ക്ക് പിന്നിൽ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളായിരുന്നു സജ്ജീകരിച്ചിരുന്നത്. പുതിയ 5 ജി പതിപ്പുകൾക്ക് വശത്ത് ഒരു ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരിക്കുമെന്നാണ് സൂചന. മുമ്പത്തെ ആഗോള പതിപ്പുകളിൽ പിന്നിലായിരുന്നു ഇത്.

Redmi Note 9, Redmi Note 9 Pro 5G: Expected specifications- റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ചൈനയുടെ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റായ ടെനയിൽ നിന്നുള്ള ലിസ്റ്റിംഗിനെ അടിസ്ഥാനമാക്കിയാൽ റെഡ്മി നോട്ട് 9 ന് 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് കരുതാം. പ്രോയ്ക്ക് 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും ലഭിക്കും. രണ്ടിന്റെയും ഡിസ്പ്ലേ റെസല്യൂൽൻ 2400x 1800 പിക്സൽസ് ആയിരിക്കും.

Read More: റോളബിൾ സ്മാർട്ട്ഫോണും, ഓഗ്മെന്റഡ് റിയാലിറ്റി കണ്ണടയും അവതരിപ്പിച്ച് ഓപ്പോ

റെഡ്മി നോട്ട് 9ൽ മീഡിയടെക് 800 യു പ്രോസസറാവും. പരമാവധി 8 ജിബി റാം ഓപ്ഷനും 256 ജിബി ഏറ്റവും ഉയർന്ന സ്റ്റോറേജുമാവും ഈ പതിപ്പിൽ വരുന്നത്. പ്രോ വേരിയൻറിൽ സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറാവും ഉണ്ടാവുക. 12 ജിബി റാമും ഉയർന്ന ഓപ്ഷനായി 256 ജിബി സ്റ്റോറേജും ലഭിക്കും.

റെഡ്മി നോട്ട് 9 ന് 48 എംപി മെയിൻ ക്യാമറയും 4,900 എംഎഎച്ച് ബാറ്ററിയും പ്രോ വേരിയന്റിന് 108 എംപി മെയിൻ ക്യാമറയും 4,720 എംഎഎച്ച് ബാറ്ററിയും ലഭിക്കും.

Read More: ബിഗ് പവർഹൗസസ്; മികച്ച ബാറ്ററിയോടുകൂടി എത്തുന്ന സ്മാർട്ഫോണുകൾ

ഇന്ത്യയിലെ റെഡ്മി നോട്ട് 9 പ്രോയ്ക്ക് 48 എംപി മെയിൻ ക്യാമറയുണ്ട്, പ്രോ മാക്സ് വേരിയന്റിന് പിന്നിൽ 64 എംപി ക്യാമറയുണ്ട്.

5 ജി വേരിയന്റിലേക്ക് വരുമ്പോൾ നോട്ട് സീരീസിൽ 108 എംപി ക്യാമറ അവതരിപ്പിക്കാൻ റെഡ്മി പദ്ധതിയിടുന്നു. ടീസർ പോസ്റ്റർ പ്രകാരം രണ്ട് ഫോണുകളിലും ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടാവാൻ സാധ്യതുണ്ട്.

Redmi Xiaomi Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: