/indian-express-malayalam/media/media_files/uploads/2019/10/Redmi.jpg)
സാധാരണക്കാരുടെ മൊബൈൽ ഫോൺ താൽപര്യങ്ങളെയും ആവശ്യങ്ങളെയും മനസിലാക്കി കൊണ്ടാണ് ഷവോമി റെഡ്മി ഓരോ ഫോണുകളും മാർക്കറ്റിൽ എത്തിക്കുന്നത്. അത്തരത്തിൽ റെഡ്മി പ്രേമികളുടെ ഒരു വിഭാഗത്തെ തന്നെ സൃഷ്ടിക്കാനും കമ്പനിക്ക് സാധിച്ചു. ഇപ്പോൾ റെഡ്മിയുടെ ഏറ്റവും പുതിയ ഫോണിനായി കാത്തിരിക്കുകയാണ് റെഡ്മി ആരാധകരും സാധാരണക്കാരായ മൊബൈൽ ഉപഭോക്താക്കളും. 64MP ക്വാഡ് ക്യാമറയോടെ എത്തുന്ന ഫോൺ ഒക്ടോബർ 16ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഓഗസ്റ്റിൽ ചൈനയിൽ അവതരിപ്പിച്ച ഫോൺ രണ്ടു മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ എത്തുന്നത്.
അതേസമയം റെഡ്മി നോട്ട് 8 പ്രോയൊടൊപ്പം റെഡ്മി നോട്ട് 8 അവതരിപ്പിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നുമില്ല. ചൈനയിൽ റെഡ്മി 8 സീരിസിലെ മൂന്ന് ഫോണുകൾ ഒന്നിച്ചാണ് അവതരിപ്പിച്ചത്. സമാന രീതിയിൽ ഇന്ത്യയിലും റെഡ്മി ഫോണുകൾ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
Also Read:ഒക്ടോബറിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഫോണുകൾ
ചൈനയിൽ റെഡ്മി നോട്ട് 8 പ്രോയ്ക്ക് കമ്പനി ഇട്ടിരിക്കുന്ന വില 1399 യുവാനാണ്, ഏകദേശം 14000 രൂപ. മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. വിലയിലും അതിന്റേതായ മാറ്റങ്ങളുണ്ടാകും. 6GB റാം 64 GB ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന്റെ വിലയാണ് 1399 യുവാൻ. The 6GB റാം 128GB ഇന്രേണൽ മെമ്മറിയുമായി എത്തുന്ന ഫോണിന് 1599 യുവാനും (ഏകദേശം 16000 രൂപ), 8GB റാം 128GB ഇന്രേണൽ മെമ്മറിയുമായി എത്തുന്ന ഫോണിന് 1799 യുവാനുമാണ് (ഏകദേശം 18000 രൂപ) ചൈനയിലെ വില.
ഇന്ത്യയിലെ വിലയുമായി ബന്ധപ്പെട്ട സൂചനകളൊന്നും പുറത്തുവന്നട്ടില്ലെങ്കിലും ചൈനയിലെ വിലയുമായി ഏകദേശം അടുത്ത് തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:സാംസങ് വാർഷിക സെയിൽ: 29,999 രൂപയ്ക്ക് സാംസങ് ഗ്യാലക്സി എസ് 9 വാങ്ങാം
റെഡ്മി നോട്ട് 8 പ്രോ ഫോണിന്റെ ഡിസ്‌പ്ലേ 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസാണ്. 2340x1080 പിക്സലാണ് ഫോണിന്റെ റെസലൂഷൻ. ഫോണിന്റെ ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകും. 12nm മീഡിയ ടെക് ഹീലിയോ G90T പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം.
ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 64 MPയുടെ പ്രൈമറി സെൻസറിനു പുറമെ 8 MPയുടെ അൾട്രവൈഡ് സെൻസറും 2 MP വീതമുള്ള ഡെപ്ത് സെൻസറും ഡെഡിക്കേറ്റഡ് മാക്രോ സെൻസറുമാണ് ഫോണിന്റെ പിൻവശുത്തുള്ളത്. 20 MPയുടേതാണ് സെൽഫി ക്യാമറ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.