Mobile Phones Launching in India in October 2019: ഇന്ത്യയിൽ സ്മാർട്ഫോൺ വിപണി വലുതായതോടെ പുതിയ മോഡലുകൾ പ്രതിമാസം പുറത്തിറങ്ങുന്നുണ്ട്. അടുത്തിടെ വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ പുറത്തിറക്കിയ കമ്പനി ഒക്ടോബറിൽ വൺപ്ലസ് 7ടിയും വൺപ്ലസ് 7ടി പ്രോയും പുറത്തിറക്കുമെന്നാണു കരുതുന്നത്. റെഡ്മി 8A പുറത്തിറക്കിയതിനുപിന്നാലെ റെഡ്മി 8 ഇന്ത്യയിലെത്തിക്കാനുളള നീക്കത്തിലാണ് ഷവോമി. ഗൂഗിൾ തങ്ങളുടെ ഫോർത് ജെൻ പിക്സൽ ഫോണായിരിക്കും ഈ മാസം റിലീസ് ചെയ്യുക.
Read Also: ട്രിപ്പിൾ ക്യാമറയുമായി സാംസങ് ഗ്യാലക്സി A20s; വില 11,999 രൂപ
വൺപ്ലസ് 7ടി പ്രോ (OnePlus 7T Pro)
ഒക്ടോബർ 10 ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിലാണ് വൺപ്ലസ് 7ടി പ്രോ പുറത്തിറക്കുക. അതേ ദിവസം ഫോൺ ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് ആമസോൺ ഇന്ത്യയുടെ ടീസർ പേജിൽ പറയുന്നത്. ഒക്ടോബർ 15 മുതൽ ഫോൺ വാങ്ങിത്തുടങ്ങാം. എച്ച്ഡിഎഫ്സി ഓഫർ പേജിൽ ഫോൺ വാങ്ങുമ്പോൾ 3,000 രൂപ ക്യാഷ്ബാക്ക് ഓഫറുമുണ്ട്.
ഗൂഗിൾ പിക്സൽ 4, പിക്സൽ 4 എക്സ്എൽ (Google Pixel 4, Pixel 4 XL)
ഒക്ടോബർ 15 ന് ന്യൂയോർക്കിലായിരിക്കും ഗൂഗിൾ പിക്സൽ 4, പിക്സൽ 4 എക്സ്എൽ ഫോണുകൾ പുറത്തിറങ്ങുക. 6 ജിബി റാമാണ് രണ്ടു ഫോണുകൾക്കും ഇന്റേണൽ സ്റ്റോറേജ് 64ജിബി/128 ജിബിയാണ്. പുറകിൽ 12 എംപി +16 എംപി സ്ക്വയർ ഷേപ്പിലുളള ക്യാമറയാണ്. പിക്സൽ 4 ന്റേത് 2,800 എംഎഎച്ച് ബാറ്ററിയും പിക്സൽ 4 എക്സ്എല്ലിന്റേത് 3,700 എംഎഎച്ച് ബാറ്ററിയുമാണ്.
റെഡ്മി 8
ഒക്ടോബർ ഒൻപതിനു ഇന്ത്യയിൽവച്ചാണ് റെഡ്മി 8 പുറത്തിറക്കുക. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് നോച്ച്ഡ് ഡിസ്പ്ലേയാണ് ഫോണിന്റേത്. ഇരട്ട ക്യാമറയാണ് ഫോണിനുളളത്. മുൻ ക്യാമറ 8 എംപി സെൽഫിക്കുളളതാണ്. സ്നാപ്ഡ്രാഗൺ 439 പ്രൊസസറാണ് ഫോണിനു കരുത്തേകുന്നത്. 4 ജിബി റാം. 64 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്. 5,000 എംഎഎച്ച് ആണ് ബാറ്ററി.
റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ (Redmi Note 8 and Note 8 Pro)
ചൈനയിൽ റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ എന്നീ രണ്ടു ഫോണുകളും കമ്പനി അവതരിപ്പിച്ചിരുന്നു. ഈ മാസം തന്നെ ഇന്ത്യയിലും ഫോണുകൾ എത്തിക്കുമെന്നാണു പ്രതീക്ഷ. 48 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 8 ന്റെ പ്രത്യേകത. പുറകിൽ 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 8 പ്രോയുടേത്. റെഡ്മി നോട്ട് 8 ന്റെ വില 999 യുവാൻ (ഏകദേശം 10,000) ആണ്. റെഡ്മി നോട്ട് 8 പ്രോയ്ക്ക് 1,399 യുവാൻ (ഏകദേശം 14,000) രൂപയാണു വില.
റിയൽമി എക്സ് 2 പ്രോ (Realme X2 Pro)
തങ്ങളുടെ പുതിയ മോഡലായ റിയൽമി എക്സ് 2 പ്രോയുടെ ടീസർ കമ്പനി ഷെയർ ചെയ്തു തുടങ്ങിയിട്ടുണ്ട്. അതേസമയം, ഫോൺ പുറത്തിറങ്ങുന്നതിന്റെ കൃത്യമായി തീയതി കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.
Read Here: സാംസങ് വാർഷിക സെയിൽ: 29,999 രൂപയ്ക്ക് സാംസങ് ഗ്യാലക്സി എസ് 9 വാങ്ങാം