/indian-express-malayalam/media/media_files/uploads/2019/10/Redmi.jpg)
Redmi Note 8 Pro Price And Specifications: പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ ഫോണാണ് റെഡ്മി നോട്ട് 8 പ്രോ. 64MP ക്വാഡ് ക്യാമറയോടെ എത്തുന്ന ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓഗസ്റ്റിൽ ചൈനയിൽ അവതരിപ്പിച്ച ഫോൺ രണ്ടു മാസത്തിനുശേഷമാണ് ഇന്ത്യയിൽ എത്തുന്നത്.
റെഡ്മി നോട്ട് 8 പ്രോയോടൊപ്പം റെഡ്മി നോട്ട് 8 എന്ന മോഡലും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചൈനയിൽ റെഡ്മി 8 സീരിസിലെ മൂന്ന് ഫോണുകൾ ഒന്നിച്ചാണ് അവതരിപ്പിച്ചത്. ഫോണിനു പുറമെ എംഐ എയർ പ്യൂരിഫയർ 2Cയും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു.
Also Read:ഫ്ലിപ്കാർട്ട് ബിഗ് ദിവാലി സെയിൽ; വമ്പൻ ഓഫറിൽ മൊബൈൽ ഫോണുകളും ടിവിയും സ്വന്തമാക്കാം
Redmi Note 8 Pro price in India, sale date : റെഡ്മി നോട്ട് 8 പ്രോ വില
മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നത്. വിലയിലും സമാനമായ മാറ്റങ്ങൾ വ്യക്തമാണ്. 6GB റാം 64 GB ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന്റെ വില 14,999 രൂപയാണ്. The 6GB റാം 128GB ഇന്രേണൽ മെമ്മറിയുമായി എത്തുന്ന ഫോണിന് 15, 999 രൂപയും ഏറ്റവും ഉയർന്ന മെമ്മറി പാക്കേജുമായി എത്തുന്ന 8GB റാം 128GB ഇന്രേണൽ മെമ്മറിയുമുള്ള ഫോണിന് 17, 999 രൂപയുമാണ് വില. ആമസോണിലും എംഐ ഡോട്ട് കോമിലും ഒക്ടോബർ 21ന് ഉച്ചയ്ക്ക് 12 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.
Also Read:ചില ജിയോ ഉപഭോക്താക്കൾ വോയ്സ് കോളിന് പണം അടയ്ക്കേണ്ടതില്ല, കാരണം ഇതാണ്
Redmi Note 8 Pro specifications: റെഡ്മി നോട്ട് 8 പ്രോ സവിശേഷതകൾ
റെഡ്മി നോട്ട് 8 പ്രോ ഫോണിന്റെ ഡിസ്‌പ്ലേ 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസാണ്. 2340×1080 പിക്സലാണ് ഫോണിന്റെ റെസലൂഷൻ. ഫോണിന്റെ ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകും. 12nm മീഡിയ ടെക് ഹീലിയോ G90T പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 64 MPയുടെ പ്രൈമറി സെൻസറിനു പുറമെ 8 MPയുടെ അൾട്ര വൈഡ് സെൻസറും 2 MP വീതമുള്ള ഡെപ്ത് സെൻസറും ഡെഡിക്കേറ്റഡ് മാക്രോ സെൻസറുമാണ് ഫോണിന്റെ പിൻവശത്തുള്ളത്. 20 MPയുടേതാണ് സെൽഫി ക്യാമറ.
Also Read: ക്വാഡ് ക്യാമറയുമായി ഒപ്പോയുടെ K5; വിലയും മറ്റു സവിശേഷതകളും
രണ്ട് സിംകാർഡ് സ്ലോട്ടുകൾക്ക് പുറമെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി ഫോണിൽ നൽകിയിരിക്കുന്നു. മെമ്മറി കാർഡ് ഉപയോഗിച്ച് 512GB വരെ ഫോണിന്റെ മെമ്മറി വർധിപ്പിക്കാനാവും. 4500 mAhന്റെ ബാറ്ററിയാണ് ഫോണിന്റേത്. ഇത് കൂടുതൽ സമയം ഫോണിന് ലൈഫ് നൽകുന്നതോടൊപ്പം 18 W ഫാസ്റ്റ് ചാർജിങ്ങും കമ്പനി ഉറപ്പുനൽകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us