scorecardresearch

ഹാക്കര്‍മാരും വൈറസും; നിങ്ങളുടെ ഡിവൈസ് സംരക്ഷിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുന്ന ഇന്റര്‍നെറ്റിന് നിങ്ങളെ കുഴപ്പത്തിലാക്കാനും കഴിയും. ഹാക്കര്‍മാരില്‍ നിന്നും വൈറസില്‍ നിന്നും നിങ്ങളുടെ ഡിവൈസ് സംരക്ഷിക്കാന്‍ ഈ അഞ്ചു മാര്‍ഗങ്ങള്‍ പരീക്ഷിക്കുക

എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുന്ന ഇന്റര്‍നെറ്റിന് നിങ്ങളെ കുഴപ്പത്തിലാക്കാനും കഴിയും. ഹാക്കര്‍മാരില്‍ നിന്നും വൈറസില്‍ നിന്നും നിങ്ങളുടെ ഡിവൈസ് സംരക്ഷിക്കാന്‍ ഈ അഞ്ചു മാര്‍ഗങ്ങള്‍ പരീക്ഷിക്കുക

author-image
Tech Desk
New Update
Virus, hacking

നിരവധി വ്യക്തഗത വിവരങ്ങള്‍ എല്ലാവരും കമ്പ്യൂട്ടറില്‍ സൂക്ഷിക്കാറുണ്ട്. ഇന്റര്‍നെറ്റിന്റെ ഉപയോഗവും വ്യാപകമാകുന്ന ഈ കാലത്ത് വൈറസില്‍ നിന്നും ഹാക്കര്‍മാരില്‍ നിന്നും കമ്പ്യൂട്ടര്‍ കമ്പ്യൂട്ടര്‍ സംരക്ഷിക്കേണ്ടതുണ്ട്. എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുന്ന ഇന്റര്‍നെറ്റിന് നിങ്ങളെ കുഴപ്പത്തിലാക്കാനും കഴിയും. കപട സൈറ്റുകളില്‍ പ്രവേശിക്കുന്നതാണ് കൂടുതല്‍ അപകടകരമാണ്. നമ്മുടെ വ്യക്തി വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്നെടുക്കാന്‍ ഇത്തരം സൈറ്റുകള്‍ക്ക് സാധിക്കും. ഇത്തരം ചതിവില്‍ നിന്ന് കമ്പ്യൂട്ടര്‍ സംരക്ഷിക്കുന്നതിന് സഹായകരമാകുന്ന അഞ്ച് കാര്യങ്ങള്‍ പരിശോധിക്കാം.

ആന്റിവൈറസ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

Advertisment

ആധികാരികതയുള്ള ആന്റിവൈറസ് സോഫ്റ്റവെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് വൈറസിനേയും സ്പൈവെയറിനേയും കമ്പ്യൂട്ടറില്‍ പ്രവേശിക്കാതെ തടയാന്‍ സാധിക്കും. ഓണ്‍ലൈന്‍ പരസ്യങ്ങളിലും മറ്റും ക്ലിക്ക് ചെയ്യുമ്പോഴാണ് ഇത്തരം വൈറസുകള്‍ കമ്പ്യൂട്ടറില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ആന്റിവൈറസ് സോഫ്റ്റ്വെയര്‍ കമ്പ്യൂട്ടറിലുണ്ടെങ്കില്‍ ഇത് ഒഴിവാക്കാന്‍ കഴിയും.

അപ്ഡേറ്റുകള്‍ കൃത്യമായി ചെയ്യുക

നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ലഭ്യമായ അപ്ഡേറ്റുകള്‍ കൃത്യമായി ചെയ്യുക. സോഫ്റ്റ്വെയര്‍ മാത്രമല്ല ആപ്ലിക്കേഷനുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യണം.

പാസ്വേഡ് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക

സമര്‍ത്ഥമായ പാസ്വേഡ് നല്‍കിയാല്‍ ഇത്തരം അപകടങ്ങളിലേക്ക് കമ്പ്യൂട്ടര്‍ പോകുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍, ജന്മദിനം എന്നിവ പാസ്വേഡായി ഉപയോഗിക്കാതിരിക്കുക. നമ്പറുകളും ചെറിയതും വലിയ അക്ഷരങ്ങളുമെല്ലാം ഉപയോഗിച്ച് വേണം പാസ്വേഡ് ഉണ്ടാക്കാന്‍. പത്തിലധികം അക്ഷരങ്ങള്‍ പാസ്വേഡിലുണ്ടെന്ന് ഉറപ്പാക്കുക.

ആധികാരികത ഇല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക

Advertisment

ആധികാരികത ഇല്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ലിങ്കുകളിലും സൈറ്റുകളിലും പ്രവേശിക്കാതിരിക്കുക. ഹാക്ക് ചെയ്യുന്നതിനായി പല ലിങ്കുകള്‍ നിങ്ങള്‍ക്ക ഇമെയില്‍ സന്ദേശമായും അല്ലാതെയും ലഭിക്കാം. ആധികാരികതയില്ലാത്ത ഇത്തരം ലിങ്കുകളില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടാകാനിടയുണ്ട്. കൂടുതലായും അക്ഷരതെറ്റുകളാണ് കാണുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

എല്ലാവരുടെ നിത്യജീവിതത്തിലും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ഇടം പിടിച്ചിട്ടുണ്ട്. ഇത്തരം സൈറ്റുകളും നിരവധിയാണ്. നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നല്‍കുമ്പോള്‍ ആധികാരികത ഉറപ്പു വരുത്തുക.

Also Read: WhatsApp: നിങ്ങള്‍ വാട്ട്സ്ആപ്പില്‍ ഓണ്‍ലൈനുള്ളത് ഒരു കുഞ്ഞുപോലും അറിയില്ല; പുതിയ സവിശേഷത

Technology Hackers Techie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: