/indian-express-malayalam/media/media_files/uploads/2021/01/Poco-M3-Launch.jpg)
Poco M3 to launch in India: Expected Price Spec and Features: പോക്കോ എം 3 സ്മാർട്ട്ഫോൺ ഫെബ്രുവരി രണ്ടിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. പോക്കോ എം 3 ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഒരു ടീസർ വീഡിയോ കമ്പനി അടുത്തിടെ പുറത്തറക്കിയിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് പോക്കോ എം 3 ആഗോളതലത്തിൽ വിപണിയിലെത്തിയത്. ഒരു ബജറ്റ് ഫോണായ പോക്കോ എം 3യ്ക്ക് 10,000 മുതൽ 11,000 രൂപവരെയാണ് വില പ്രതീക്ഷിക്കുന്നത്.
മൂന്ന് വ്യത്യസ്ത നിറങ്ങളിൽ പോക്കോ എം 3 പുറത്തിറങ്ങുമെന്ന് വീഡിയോ ടീസറിൽ വ്യക്തമാക്കുന്നു. നീല, കറുപ്പ്, മഞ്ഞ നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുക.
Poco M3 expected specifications- പോക്കോ എം 3യിൽ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ
പോക്കോ എം 3യുടെ ഇന്ത്യൻ മോഡലിന്റെ സ്പെസിഫിക്കേഷനുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ആഗോളതലത്തിൽ ലോഞ്ച് ചെയ്ത ഈ ബജറ്റ് ഉപകരണത്തിൽ നിന്ന് അധികം വ്യത്യസ്തമാവില്ല ഇന്ത്യൻ പതിപ്പി.
എഫ്‌എച്ച്‌ഡി + റെസല്യൂഷനും കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണവും ഉള്ള 6.53 ഇഞ്ച് സ്‌ക്രീനാവും ഈ ഫോണിന്.
അഡ്രിനോ 610 ജിപിയു സഹിതമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റ് ഫോണിന് കരുത്തേകുന്നു. 64 ജിബി അല്ലെങ്കിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകൾ പുറത്തിറങ്ങിയേക്കാം. മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വിപുലീകരിക്കാനും സാധിക്കും.
പോക്കോ എം 2 മോഡലിലെ ക്വാഡ് ക്യാമറ സെറ്റപ്പൽ നിന്ന് വ്യത്യസ്തമായി എം3 മോഡലിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. ഇതിൽ 48 എംപി മെയിൻ സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടാനാണ് സാധ്യത. വാട്ടർ ഡ്രോപ്പ് നോച്ചിൽ സിംഗിൾ 8 എംപി സെൽഫി ക്യാമറയാവും മുൻ വശത്ത്. രണ്ട് ക്യാമറകൾക്കും 1080പി 30എഫ്പിഎസ് വീഡിയോ ഫൂട്ടേജ് വരെ റെക്കോർഡുചെയ്യാനാകും.
Read More: Samsung Galaxy A32: വില കുറഞ്ഞ 5ജി ഫോണുമായി സാംസങ്
ഗ്ലോബൽ വേരിയന്റിനെപ്പോലെ, 3.5 എംഎം പോർട്ടിനൊപ്പം സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 6,000 എംഎഎച്ച് ബാറ്ററി, 18 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.
ഇന്ത്യയിലെ ലോഞ്ചിന് മുന്നോടിയായി പോക്കോ ഈ സവിശേഷതകളിൽ ചിലത് മാറ്റിയേക്കാം. ആഗോള സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ പ്രാദേശിക മത്സരം കണക്കിലെടുത്ത് ഫീച്ചറുകളിൽ വ്യത്യാസം വരുത്താറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.