Samsung Galaxy M02 India launch on February 2: Check expected specifications: സാംസങ് ഗാലക്സി എം 02 ഫെബ്രുവരി 2 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യിം. ഗാലക്സി എം 02 ലോഞ്ചിനായുള്ള പ്രത്യേക പേജ് ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. എം02 ബേസ് മോഡലിന് 7,000 രൂപയോളമാവും വിലയെന്നാണ് സൂചന. 2020 ജൂണിൽ ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എം 01ന്റെ തുടർച്ചയായിരിക്കും ഈ എൻട്രി ലെവൽ ഫോൺ. സാംസങ് ഗാലക്സി എം 02 ന്റെ ഡിസൈനും പ്രധാന ഫീച്ചറുകളും ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്.
6.5 ഇഞ്ച് സ്ക്രീനാണ് ഗാലക്സി എം 02 ഫോണിന്. എച്ച്ഡി + ഇൻഫിനിറ്റി വി ഡിസ്പ്ലേയുള്ള ഈ ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച്ഡ് ഡിസ്പ്ലേയാണ് ഫോണിന്.
യൂറോപ്പിൽ അടുത്തിടെ ലോഞ്ച് ചെയ്ത ഗാലക്സി എ 02 ന്റെ റീബ്രാൻഡഡ് പതിപ്പാണ് സാംസങ് ഗാലക്സി എം 02. തായ്ലൻഡിൽ 2,999 തായ് ബാാഹ്ത് ആണ് ഫോണിന്റെ വില, ഇത് ഇന്ത്യയിൽ ഏകദേശം 7,300 രൂപയാണ്. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലാണ് ഈ വിലയിൽ ലഭ്യമാവുക. എന്നാൽ സാംസങ് ഇന്ത്യ 3 ജിബി റാമിന്റെ അടിസ്ഥാന മോഡലാവും ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് പ്രതീക്ഷിക്കുന്നു.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 450 പ്രോസസറാണ് ഈ ഫോണിൽ. പിറകിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുണ്ടാവുകയെന്നാണ് കരുതപ്പെടുന്നത്. എഫ് / 1.9 ലെൻസുള്ള 13 എംപി പ്രൈമറി സെൻസറും എഫ് / 2.4 ലെൻസുള്ള 2 എംപി മാക്രോ സെൻസറും ആണ് റിയർ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുക. എഫ് / 2.0 ലെൻസുള്ള 5 എംപി ക്യാമറ സെൻസറാണ് മുൻവശത്ത്. യുഎസ്ബി ടൈപ്പ് സി പോർട്ട് ആവും ഈ ഫോണിലുണ്ടാവുക.
വരാനിരിക്കുന്ന സാംസങ് ഗാലക്സി എം 02 സ്മാർട്ട്ഫോൺ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോൺ എ 02 ന്റെ പുനർനിർമ്മിച്ച പതിപ്പാണെങ്കിൽ, ഇത് 1.5 ജിഗാഹെർട്സ് മീഡിയടെക് എംടി 6739വാട്ട് ക്വാഡ് കോർ എസ്ഒസിയിൽ പ്രവർത്തിക്കുന്ന തരത്തിലാവും പുനർമിർമിക്കുക. ഫോണിൽ മൈക്രോ എസ്ഡി സ്ലോട്ട് ഉപയോദിച്ച് ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാനും കഴിയും.