scorecardresearch

ഷവോമി മുതൽ ഒപ്പോ വരെ; ഈ ആഴ്ച ഇന്ത്യൻ വിപണിയിലെത്തുന്ന ഫോണുകൾ ഇവയാണ്

റിയൽമി അവരുടെ അവസാനം പുറത്തിറങ്ങിയ സ്മാർട്ഫോണിന്റെ 5ജി വേർഷനും വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നുണ്ട്. വിപണിയിലെത്തുന്ന ഫോണുകളെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക

റിയൽമി അവരുടെ അവസാനം പുറത്തിറങ്ങിയ സ്മാർട്ഫോണിന്റെ 5ജി വേർഷനും വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നുണ്ട്. വിപണിയിലെത്തുന്ന ഫോണുകളെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക

author-image
Tech Desk
New Update
moto G60, moto g40 fusion, oppo a74, poco m2, realme 8 5g, mi 11 ultra, xiaomi mi 11x, vivo v21, iqoo 7, phones launches in april, ഏപ്രിലിൽ ഇറങ്ങുന്ന ഫോണുകൾ, phones launching this week, 5g phones, 5ജി ഫോണുകൾ, 5g phone launch, ie malayalam

നിരവധി സ്മാർട്ട്ഫോണുകളാണ് ഈ ആഴ്ച ഇന്ത്യൻ വിപണിയിലെത്തുന്നത്. ഒപ്പോ, മോട്ടറോള എന്നീ ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡലുകൾ ചൊവ്വാഴ്ച്ച വിപണിയിൽ എത്തിയിട്ടുണ്ട്. മോട്ടോ ജി60, മോട്ടോ ജി40, ഓപ്പോ എ74 5ജി എന്നീ ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ വിവോ വി21, ഷവോമി മി 11 അൾട്രാ, ഐകൂ 7 എന്നീ ഫോണുകളും ഇന്ത്യൻ വിപണിയിലെത്തും. ഒപ്പം റിയൽമി അവരുടെ അവസാനം പുറത്തിറങ്ങിയ സ്മാർട്ഫോണിന്റെ 5ജി വേർഷനും വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നുണ്ട്. വിപണിയിലെത്തുന്ന ഫോണുകളെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ - ഏപ്രിൽ 20ന്

Advertisment

മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ എന്നീ ഫോണുകൾ ഇന്ന് ഉച്ചക്ക് 12 മുതൽ ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. കമ്പനി പുറത്തിറക്കിയ ടീസറുകൾ പ്രകാരം, മോട്ടോ ജി60 120Hz റിഫ്രഷ് റേറ്റും എച്ഡിആർ 10 സപ്പോർട്ടുമുള്ള 6.8 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് എത്തുക. ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി പ്രൊസസ്സറിലാണ് ഫോൺ പ്രവർത്തിക്കുക. മോട്ടോ ജി40 ഫ്യൂഷനിലും ഇതേ സ്ക്രീനും പ്രൊസസ്സറുമാണ്‌ നൽകിയിരിക്കുന്നത്.

ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായാണ് മോട്ടോ ജി60 വരുന്നത്, 108എംപി യുടെ പ്രൈമറി സെൻസറും, 8എംപി വീതമുള്ള അൾട്രാ വൈഡ് ആംഗിൾ സെൻസറും ഡെപ്ത് സെൻസറും ഇതിൽ വരുന്നു. മോട്ടോ ജി40 ഫ്യൂഷനിൽ 64എംപിയുടെ ട്രിപ്പിൾ പിൻ ക്യാമറയും, 32 എംപിയുടെ സെൽഫി ക്യാമറയുമാണെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഫോണുകളും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.

ഒപ്പോ എ74 5ജി - ഏപ്രിൽ 20ന്

ഒപ്പോ എ74 5ജി 20,000 രൂപയിൽ താഴെ വില വരുന്ന ഫോണാണെന്ന് ഓപ്പോ ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ന് 12 മണിമുതൽ ആമസോണിൽ ഓപ്പോ എ74 5ജി ലഭ്യമാണ്. 90Hz ന്റെ ഹൈപ്പർ കളർ സ്‌ക്രീനാണ് ഒപ്പോ എ74 5ജി യുടെ ഒരു പ്രത്യേകത.

Advertisment

പഞ്ച് ഹോൾ ഡിസൈനുമായെത്തുന്ന ഫോണിന്റെ സൈഡിലാണ് ഇതിൽ ഫിംഗർപ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത്. എൽസിഡി പാനലിലാണ് ഈ ഫോൺ എത്തുന്നത്. ഇതിൽ 48എംപിയുടെ പിൻക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. 8എംപിയുടെ സെൽഫി ക്യാമറയും ഇതിൽ വരുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 480 പ്രൊസസ്സറിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 18വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000mAh ബാറ്ററിയാണ് ഇതിലേത്.

റിയൽമി 8 5ജി - ഏപ്രിൽ 22ന്

റിയൽമി നേരത്തെ വിപണിയിലിറക്കിയ റിയൽമി 8ന്റെ 5ജി വേർഷനാണ് ഏപ്രിൽ 22ന് എത്തുന്നത്. മീഡിയടെകിന്റെ ഏറ്റവും പുതിയ ഡൈമെൻസൈറ്റി 700 5ജി പ്രൊസസ്സറുമായാണ്‌ ഈ ഫോൺ വരുന്നത്. 90Hz റിഫ്രഷ് റേറ്റും, 180Hz സാംപ്ലിങ് റേറ്റുമുള്ള 6.5 ഇഞ്ച് ഫുൾ എച്ഡി പഞ്ച് ഹോൾ ഡിസ്‌പ്ലേയുമായാണ് റിയൽമി 8 5ജി വരുന്നത്. റിയൽമി 8 4ജിയിൽ 60Hz ഡിസ്പ്ലേ ആയിരുന്നു.

Read More: റിയൽമി 8 5ജി ഏപ്രിൽ 21ന് പുറത്തിറങ്ങും; ടീസർ വീഡിയോയിലൂടെ പ്രത്യേകതകൾ പങ്കുവെച്ച് കമ്പനി

ഷവോമി മി 11എക്സ് സീരീസ്, മി 11 അൾട്രാ - ഏപ്രിൽ 23ന്

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ ഷവോമി മി 11എക്സ് സീരീസ്, മി 11 അൾട്രാ ഏപ്രിൽ 23നാണു ഇന്ത്യയിൽ പുറത്തിറങ്ങുക. മി 11എക്സ് സീരീസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഓസി പ്രൊസസ്സറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മി 11എക്സ്, മി 11എക്സ് പ്രോ എന്നീ ഫോണുകൾ 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് എമോഎൽഇഡി ഡിസ്‌പ്ലേയിലാണ് എത്തുക, 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4520mAh ബാറ്ററിയാകും ഇതിലേത്. മി 11എക്സ് 48എംപി യുടെ പ്രൈമറി സെൻസറുമായി വരുമ്പോൾ, മി 11എക്സ് പ്രോ 108 എംപിയുടെ സാംസങ് എച്എം2 പ്രൈമറി സെൻസറുമായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Read More: മി 11 പ്രോയും, അള്‍ട്രയും ലോഞ്ച് ചെയ്ത് ഷവോമി, പവര്‍ഫുള്ളായി മി 11 സിരീസ്; സവിശേഷതകള്‍ അറിയാം

പോക്കോ എം2 പുതിയ മോഡൽ ഏപ്രിൽ 22ന്

പോക്കോ എം2 ന്റെ പുതിയ മോഡൽ ഏപ്രിൽ 22ന് എത്തുമെന്നാണ് ഫ്ലിപ്കാർട്ട് പരസ്യപ്പെടുത്തിയിരിക്കുന്നത്. പുതിയ മോഡൽ 4ജിബി റാം, 64 ജിബി സ്റ്റോറേജ് ഓപ്ഷനിൽ ലഭ്യമാകും എന്ന് പറയപ്പെടുന്നു. നിലവിൽ വിപണിയിലുള്ള പോക്കോ എം2 രണ്ട് സ്റ്റോറേജ് ഓപ്ഷനിലാണ് ലഭിക്കുക. 6ജിബി റാമും, 64 ജിബി സ്റ്റോറേജും ഉള്ള മോഡലിന് 10,499 രൂപയും, 6 ജിബി റാമും, 128ജിബി മെമ്മറിയുമുള്ള ഫോണിന് 12,499 രൂപയുമാണ് വില.

വിവോ വി21 5ജി, ഐകൂ 7 5ജി എന്നീ ഫോണുകളാണ് ഈ ആഴ്ച കഴിഞ്ഞ് ഇന്ത്യയിൽ ഇറങ്ങുന്നത്. ചൈന വിപണയിൽ എത്തിയ ഐകൂ 7 നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സ്നാപ്ഡ്രാഗൺ 888 പ്രൊസസർ ഉൾപ്പടെ മികച്ച ഫീച്ചറുകളുമായാണ് ഐകൂ എത്തുന്നത്. ഏപ്രിൽ 26 മുതൽ ഐകൂ ആമസോണിൽ ലഭ്യമാകും. മറുവശത്ത് വിവോ വി21 ഫ്ലിപ്കാർട്ടിലൂടെയാണ് എത്തുക. ഒരു ബജറ്റ് ഫോണായാകും വിവോ വി21 5ജി എത്തുക. ഫോൺ എന്ന് മുതൽ ലഭ്യമാകും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Moto Vivo Amazon Oppo Xiaomi Mobile Phone Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: