റിയൽമി 8 5ജി ഏപ്രിൽ 21ന് പുറത്തിറങ്ങും; ടീസർ വീഡിയോയിലൂടെ പ്രത്യേകതകൾ പങ്കുവെച്ച് കമ്പനി

കഴിഞ്ഞ മാസം ഇന്ത്യയിൽ ഇറങ്ങിയ റിയൽമി 8ന്റെ അപ്ഡേറ്റഡ് വേർഷനായാണ് പുതിയ 5ജി ഫോൺ എത്തുന്നത്

റിയൽമി ആരാധകർ കാത്തിരിക്കുന്ന റിയൽമിയുടെ പുതിയ 5ജി ഫോൺ റിയൽമി 8 5ജി ഏപ്രിൽ 21ന് പുറത്തിറങ്ങും. ഫേസ്ബുക്ക് വീഡിയോയിലൂടെ റിയൽമി തന്നെയാണ് തിയതി പങ്കുവെച്ചത്. കഴിഞ്ഞ മാസം ഇന്ത്യയിൽ ഇറങ്ങിയ റിയൽമി 8ന്റെ അപ്ഡേറ്റഡ് വേർഷനായാണ് പുതിയ 5ജി ഫോൺ എത്തുന്നത്. റിയൽമി 8 5ജി ഗ്രേഡിയന്റ് ബ്ലാക്ക് ഫിനിഷോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫേസ്ബുക്കിലെ വീഡിയോ പ്രകാരം ”ഡെയർ ടു ലീപ്” എന്ന ടാഗ്ലൈൻ പുതിയ വേർഷനിൽ ഉണ്ടാവില്ല.

വിവിധ സെർട്ടിഫിക്കേഷൻ സൈറ്റുകളിൽ റിയൽമി 8 5ജി കാണപ്പെട്ടിരുന്നു. യുഎസിന്റെ എഫ്സിസി ലിസ്റ്റിംഗ് പ്രകാരം ഈ ഫോണിന് ഏകദേശം 185 ഗ്രാം ഭാരവും, 5,000 എംഎഎച്ചിന്റെ ബാറ്ററിയുമാണ് ഉണ്ടാവുക. മറ്റിടങ്ങളിൽ ഇറങ്ങുന്നതിനോടൊപ്പം തന്നെ ഇന്ത്യൻ വിപണിയിലും റിയൽമി 8 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.

ചെറിയ വീഡിയോ ടീസറിലൂടെ റിയൽമി തായ്‌ലാൻഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് റിയൽ മി 8 5ജിയുടെ ലോഞ്ചിങ് തിയതി പ്രഖ്യാപിച്ചത്. വിഡിയോയിൽ ഫോണിന്റെ ഗ്രേഡിയന്റ് ബ്ലാക്ക് ഫിനിഷുള്ള പിൻവശം കാണാൻ കഴിയും. ഒപ്പം ടാഗ്‌ലൈൻ പിൻവശത്തു നിന്ന് ഒഴിവാക്കിയിരിക്കുന്നതും.

Read Also: ഗൂഗിൾ പിക്സൽ 5എ 5ജി വർഷവസാനം പുറത്തിറങ്ങും; അറിയേണ്ടതെല്ലാം

48 മെഗാ പിക്സലുള്ള പ്രൈമറി ക്യമാറ ഉൾപ്പടെ പിൻവശത്തു ട്രിപ്പിൾ റിയർ ക്യാമറകളാണ് റിയൽമി 8 5ജിയിൽ നൽകിയിരിക്കുന്നത്. റിയൽമി 8ന്റെ 4ജി വേർഷനിൽ ഇത് 64 മെഗാ പിക്സലുള്ള പ്രൈമറി ക്യമറയായിരുന്നു. 5ജിയിലേക്ക് മാറിയപ്പോൾ ക്യമറയിൽ മാറ്റം വരുത്തി എന്നാണ് ടീസറിൽ നിന്നും മനസ്സിലാകുന്നത്.

കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറങ്ങിയ റിയൽമി വി13 5ജിയുടെ പേരു മാറ്റിയ പതിപ്പാണോ റിയൽമി 8 5ജി എന്ന സംശയങ്ങളും ഉയരുന്നുണ്ട്. രണ്ടിന്റെയും സവിശേഷതകളിലുള്ള സാമ്യമാണ് ഇതിനു കാരണം. അങ്ങനെയാണെങ്കിൽ റിയൽമി 8 5ജിയും പഞ്ച് ഹോൾ ഡിസ്‌പ്ലേയുമായാകും എത്തുക. എന്തായാലും ഫോണിന്റെ സവിശേഷതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്.

Web Title: Realme 8 5g launch date set for april 21 specifications teased in video

Next Story
ഗൂഗിൾ പിക്സൽ 5എ 5ജി വർഷവസാനം പുറത്തിറങ്ങും; അറിയേണ്ടതെല്ലാം
The moderation of comments is automated and not cleared manually by malayalam.indianexpress.com