/indian-express-malayalam/media/media_files/uploads/2020/04/oppo-ace-2.jpg)
പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ച് കമ്പനി. 40W ന്റെ വയർലെസ് ചാർജിങ്ങും 5 കണക്ടിവിറ്റിയുമുൾപ്പടെ വ്യത്യസ്തങ്ങളായ ഫീച്ചറുകളുമായാണ് ജനപ്രിയ മോഡലായ ഒപ്പോ അവരുടെ ഏസ് 2 വിപണിയിൽ എത്തിക്കാനൊരുങ്ങുന്നത്. ചൈനയിലാണ് നിലവിൽ കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 3999 യുവാൻ (ഏകദേശം 40000 രൂപ) വില വരുന്ന ഫോൺ വൈകാതെ ആഗോള തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള മാർക്കറ്റുകളിലുമെത്തുമെന്നാണ് കരുതുന്നത്.
മൂന്ന് വ്യത്യസ്ത നിറങ്ങളിൽ മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. ഗ്രേ, പർപ്പിൾ, സിൽവർ നിറങ്ങളാണ് ഫോണിന്റേത്. 8GB റാമിൽ ഇന്രേണൽ മെമ്മറിയിൽ മാത്രം മാറ്റം വരുത്തിയാണ് ഫോണിന്റെ നിർമ്മാണ്.
Also Read: എങ്ങനെ യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം
8GB റാം 128GB ഇന്രേണൽ മെമ്മറിയോട് കൂടിയ ഫോണിനാണ് 3999 യുവാൻ വില വരുന്നത്. 8GB റാം 256GB ഇന്രേണൽ മെമ്മറിയോട് കൂടിയ ഫോണിന് 4399 യുവാൻ (ഏകദേശം 44000 രൂപ) യാണ് വില. ഇതോടൊപ്പം 12GB റാം 256GB ഇന്രേണൽ മെമ്മറിയുമുള്ള ഒരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് 4599 യുവാൻ (ഏകദേശം 46000 രൂപ) ആണ് വില. ഏപ്രിൽ 20ന് ചൈനയിൽ വിൽപ്പന ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ റെസലൂഷൻ 2400x1800 പിക്സലാണ്. ക്വവൽകോം സ്നാപ്ഡ്രാഗൻ 865 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ഇപ്പോൾ ഇറങ്ങുന്ന മറ്റ് മോഡലുകളെ പോലെ 5ജി കണക്ടിവിറ്റി ഏസ് ടൂവിന് നൽകാനും കമ്പനി മറന്നട്ടില്ല.
Also Read: എസ്എംഎസിലൂടെയും മിസ്കോളിലൂടെയും നിങ്ങളുടെ വോഡഫോൺ-ഐഡിയ നമ്പർ റീച്ചാർജ് ചെയ്യാം
ഒപ്പോയുടെ തന്നെ മറ്റ് മോഡലുകളെപോലെ മെച്ചപ്പെട്ട ക്യാമറ അനുഭവം ഏസ് ടൂവിലുമുണ്ട്. ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 MPയുടെ പ്രൈമറി സെനസറും 8 MP വീതമുള്ള അൾട്ര വൈഡ് ആംഗിൾ ലെൻസും രണ്ട് പോർട്രെയ്റ്റ് ക്യാമറയുമാണ് ഏസ് ടൂവിലുള്ളത്. 16 MP യുടെ സെൽഫി ക്യമറയാണ് ഫോണിനുള്ളത്.
4000 mAhന്റെ ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 65W സൂപ്പർ വൂക് 2. ഫ്ലാഷ് ചാർജിങ് സംവിധാനത്തോടൊപ്പമാണ് 40 W ന്റെ എയർവൂക് ഫ്ലാഷ് ചാർജിങ്ങും 10W വയർലെസ് റിവേഴ്സ് ചാർജിങ് സപ്പോട്ടും കമ്പനി നൽകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.