ലോകത്ത് വളരെയധികം ആളുകൾ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് യൂട്യൂബ്‌. ഡിജിറ്റൽ വമ്പനായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിൽ വ്യത്യസ്തങ്ങളായ വീഡിയോകൾ പ്രേക്ഷകരിലേക്ക് എത്തുന്നു.

സിനിമകൾ, ടെലിവിഷൻ പരിപാടികൾ, വ്‌ളോഗിങ്‌, പാട്ടുകൾ, ഗെയ്മിങ് അങ്ങനെ പല തരത്തിലുള്ള വീഡിയോസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന യൂട്യൂബ് വീഡിയോകള്‍ ഡൗൺലോഡ് ചെയ്യാനും അവസരമൊരുക്കുന്നുണ്ട്. ആപ്പിനുള്ളിൽ തന്നെ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോസ് ഡൗൺലോഡ് ചെയ്തിട്ടാൽ പിന്നീട് ഇന്റർനെറ്റ് സേവനം ഇല്ലാത്തപ്പോഴും ആ വീഡിയോ കാണാൻ സാധിക്കും.

Also Read: കോവിഡ്-19: സൗജന്യ ഭക്ഷണ വിതരണവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികൾ; ക്രൗഡ് ഫണ്ടിങ് വഴി സംഭാവന നൽകാം

ഇന്റർനെറ്റ് വേഗത കുറവുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്ത വെക്കാവുന്ന സൗകര്യം ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടും. വ്യത്യസ്തമായ ക്വാളിറ്റിയിലും വീഡിയോ ഡൗൺലോഡ് ചെയ്യാം. ഫുൾ എച്ച്ഡിയിൽ വരെ വീഡിയോ ഡൗൺലോഡ് ചെയ്യാനും പിന്നീട് കാണാനും സാധിക്കും.

യൂട്യൂബ് വീഡിയോകള്‍ എങ്ങനെ ഡൗൺലോഡ് ചെയ്യാം

* യൂട്യൂബ് തുറക്കുക

* നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയ പ്ലേ ചെയ്ത ശേഷം താഴേ കാണുന്ന ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക

* ഇതിന് ശേഷം ഡൗൺലോഡ് ക്വാളിറ്റി തിരഞ്ഞെടുക്കുക. കുറഞ്ഞ ക്വാളിറ്റി മുതൽ എച്ച് ഡി ക്വാളിറ്റി വീഡിയോ വരെ ഡൗൺലോഡ് ചെയ്യാം.

* ഒരു നീലനിറത്തിലെ ടിക്ക് വീഡിയോയ്ക്ക് പുറത്ത് കാണുമ്പോൾ ഡൗൺലോഡ് പൂർത്തിയായതായി മനസിലാക്കാം.

Also Read: ലോക്ക്ഡൗണ്‍: ജിയോ ഫൈബര്‍ കവറേജും ഡാറ്റയും വര്‍ദ്ധിപ്പിക്കുന്നു

ഡൗൺലോഡ് ചെയ്ത വീഡിയോകള്‍ കാണുന്നതിന് യൂട്യൂബിൽ തന്നെ ലൈബ്രറി എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. അവിടെ ഡൗൺലോഡ് എന്ന ഫോൾഡറിൽ നിങ്ങൾ ഡൗൺലോഡ് ചെയ്ത വീഡിയോ കാണാവുന്നതാണ്. ഡൗൺലോഡ് ചെയ്ത വീഡിയോസ് കാണാൻ നെറ്റ്‌വർക്ക് ആവശ്യമില്ല. നിങ്ങളുടെ ഫോണിലെ മെമ്മറിയിലേക്കാണ് ഈ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook