/indian-express-malayalam/media/media_files/uploads/2020/10/OnePlus-8T-2-1.jpg)
OnePlus 8T price in India, specs, and other details: വൺപ്ലസ് ഇത്തവണ, ഒരു ‘ടി’ വേരിയന്റ് മാത്രമാണ് അവതരിപ്പിച്ചത്, വൺപ്ലസ് 8 ടി . പുതിയ വൺപ്ലസ് 8 ടിയുടെ 8 ജിബി റാം / 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 42,999 രൂപയും 12 ജിബി റാം / 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 45,999 രൂപയുമാണ് വില. ഒക്ടോബർ 16 മുതൽ ആമസോണിലെ പ്രൈം അംഗങ്ങൾക്കും ഒക്ടോബർ 17 മുതൽ ആമസോൺ, വൺപ്ലസ് ഓൺലൈൻ സ്റ്റോർ എന്നിവ വഴിയും ഇത് ഇന്ത്യയിൽ ലഭ്യമാവും. അക്വാമറൈൻ ഗ്രീൻ, ലൂണാർ സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാവും.
New OnePlus 8T specifications: വൺപ്ലസ് 8 ടി സവിശേഷതകൾ
Display: ഡിസ്‌പ്ലേ: 2400 × 1080 പിക്‌സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് 8 ടിയിൽ .
Processor: പ്രോസസ്സർ: അഡ്രിനോ 650 ജിപിയുമായി ചേർത്തിട്ടുള്ള ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് ഈ ഫോണിൽ. 5 ജി കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കുന്നതിന് ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ എക്‌സ് 55 5 ജി ചിപ്പുമായി സംയോജിപ്പിച്ചിരിക്കുന്നു.
RAM/Storage: റാം / സ്റ്റോറേജ്: 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 12 ജിബി എൽപിഡിഡിആർ 4 എക്സ് റാമും യഥാക്രമം 128 ജിബി യുഎഫ്എസ് 3.1, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമാണ് ഈ ഫോണിന്റെ വ്യത്യസ്ത വാരിയന്റുകളിൽ വരുന്നത്.
Software: സോഫ്റ്റ്‌വെയർ: ഗൂഗിളിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്ന, വൺ പ്ലസ് ബ്രാൻഡിലുള്ള ആദ്യത്തെ സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 8 ടി. ആൻഡ്രോയിഡ് 11നൊപ്പം കമ്പനിയുടെ ഓക്സിജൻ ഒഎസ് 11 സ്കിൻ ഉണ്ടാകും. ഓക്‌സിജൻ ഒഎസ് 11 സാംസങ്ങിന്റെ വൺ യുഐ സ്കിന്നിന് സമാനമാണ്.
Battery: ബാറ്ററി: വാർപ്പ് ചാർജ് 65 ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. കമ്പനിയിൽ നിന്ന് 65W ഫാസ്റ്റ് ചാർജിംഗുമായി വരുന്ന ആദ്യ ഫോണാണിത്, അത് നേടുന്നതിനായി, ഉപകരണത്തിന് ഉള്ളിൽ ഒന്നിനുപകരം രണ്ട് ബാറ്ററികൾ കമ്പനി ഉപയോഗിച്ചു.
Read More: Apple iPhone 12 Series Price, Features- ആപ്പിൾ ഐഫോൺ 12 സീരീസ് പ്രത്യേകതകൾ അറിയാം
IP Rating: ഐപി റേറ്റിംഗ്: വൺപ്ലസ് 8 പ്രോയിൽ നിന്ന് വ്യത്യസ്തമായി, വൺപ്ലസ് 8 ടിയിൽ പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള ഔദ്യോഗിക ഐപി റേറ്റിങ് വരുന്നില്ല. എന്നിരുന്നാലും, ഫോണിൽ ആവശ്യമായ വാട്ടർ റസിസ്റ്റൻസ് സിലുകളുണ്ട്.
Security features: സുരക്ഷാ ഫീച്ചറുകൾ: ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫ്രണ്ട് ക്യാമറ അടിസ്ഥാനമാക്കിയുള്ള ഫേഷ്യൽ റെക്കഗ്നിഷനും ഈ ഫോണിൽ വരുന്നു.
Cameras: ക്യാമറകൾ: ഒഐഎസും ഇഐഎസും ഉള്ള 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഫോണിൽ. 16 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 5 എംപി മാക്രോ ലെൻസ്, 2 എംപി മോണോക്രോം സെൻസർ എന്നിവയും ക്വാഡ് ക്യാമറ സെറ്റപ്പിലുണ്ട്. മുൻവശത്ത്, 16 എംപി സോണി ഐഎംഎക്സ് 471 സെൻസറാണ് ഈ ഫോണിലുള്ളത്.
Read More: OnePlus 8T price in India, specs, sale date, and other details
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.