scorecardresearch

കഴിഞ്ഞ ഒരു വർഷം 59% ഇന്ത്യക്കാർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായി; നോർട്ടൺ സർവ്വേ കണ്ടെത്തൽ

കഴിഞ്ഞ 12 മാസം ഇന്ത്യയിലെ പകുതിയിലധികം ഉപയോക്താക്കൾ ഹാക്കിങ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ

കഴിഞ്ഞ 12 മാസം ഇന്ത്യയിലെ പകുതിയിലധികം ഉപയോക്താക്കൾ ഹാക്കിങ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ

author-image
Tech Desk
New Update
NortonLifeLock,നോർട്ടൺ ലൈഫ് ലോക്ക്, cybercrime,സൈബർ ക്രൈം, cybercrime India,സൈബർ ക്രൈം ഇന്ത്യ, Indian cybercrime report,ഇന്ത്യൻ സൈബർ ക്രൈം റിപ്പോർട്ട്, 2020 cybercrime findings, Norton Cyber Safety Insights Report, ie malayalam

ഇന്റർനെറ്റ് ലഭ്യതയിലുണ്ടായ വളർച്ചയാണ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് കാരണമായത്. എന്നാൽ അതിനു ശേഷം ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി സൈബർ സുരക്ഷ മാറിയിരിക്കുകയാണ്.സൈബർ സുരക്ഷ ആശങ്കകളെ കൂട്ടുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 12 മാസം ഇന്ത്യയിലെ പകുതിയിലധികം ഉപയോക്താക്കൾ ഹാക്കിങ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

Advertisment

നോർട്ടൺ ലൈഫ് ലോക്ക് എന്ന സൈബർ സുരക്ഷാ സ്ഥാപനം പുറത്തിറക്കിറക്കിയ നോർട്ടൺ സൈബർ സേഫ്റ്റി ഇൻസൈറ്റ് റിപ്പോർട്ട് 2021 എന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇന്ത്യയിലെ 270 ലക്ഷം വരുന്ന പ്രായപൂർത്തിയായവർ കഴിഞ്ഞ വർഷം ഐഡന്റിറ്റി മോഷണത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 59 ശതമാനം വരുന്ന മുതിർന്നവർ കഴിഞ്ഞ 12 മാസം സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും ഇവരെല്ലാം ചേർന്ന് 1.3 ബില്യൺ മണിക്കൂറുകൾ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വർക്ക് അറ്റ് ഹോമുകൾ സൈബർ ആക്രമണങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ടോ?

എഴുപത് ശതമാനത്തോളം ആളുകൾ വിശ്വസിക്കുന്നത് വർക്ക് അറ്റ് ഹോം ഹാക്കർമാർക്ക് അനുകൂലമായി എന്നാണ്. ഓഫീസ് കമ്പ്യൂട്ടറുകളുടെ അത്രയും സുരക്ഷിതമല്ലാത്ത സ്വന്തം ലാപ്ടോപ്പുകളും, കംമ്പ്യൂട്ടറുകളും ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ഹാക്കർമാർ ഉപയോഗപെടുത്തിയെന്നാണ് അവർ കരുതുന്നത്.

Read Also: കോവിഡ് വ്യാപനം നിങ്ങളിൽ ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ടോ? മാനസികാരോഗ്യം നിലനിർത്താൻ ചില ആപ്പുകൾ ഇതാ

Advertisment

തങ്ങളുടെ അക്കൗണ്ടിലേക്കും ഡിവൈസിലേക്കും അനുവാദമില്ലാതെ മറ്റൊരാൾ പ്രവേശിച്ചത് തിരിച്ചറിഞ്ഞ 36 ശതമാനം പേരിൽ പകുതി പേർക്കും ദേഷ്യവും സമ്മർദ്ദവും തോന്നിയപ്പോൾ അഞ്ചിൽ രണ്ട് പേർക്ക് ഭയം തോന്നുകയും അഞ്ചിൽ മൂന്ന് പേർ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായകരായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ അഞ്ചിൽ രണ്ട് ഉപയോക്താക്കൾ ഐഡന്റിറ്റി മോഷണത്തിന് ഇരയായെന്നും റിപ്പോർട്ടിൽ പറയുന്നു.

66% ഇന്ത്യക്കാർ സൈബർ കുറ്റങ്ങൾക്ക് ഇരയാകുന്നത് ഭയപ്പെടുന്നു.

ഏകദേശം 66 ശതമാനത്തോളം പേർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതിൽ ഭയപ്പെടുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 63 ശതമാനത്തോളം പേർ പറയുന്നത് തങ്ങൾ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാനുള്ള സാധ്യത കോവിഡിന് ശേഷം കൂടിയെന്നാണ്.

53 ശതമാനത്തോളം ഇന്ത്യക്കാർ തങ്ങൾക്ക് സൈബർ ആക്രമണങ്ങളിൽ നിന്നും എങ്ങനെ രക്ഷപ്പെടണം എന്ന് അറിയാമെന്ന് പറഞ്ഞപ്പോൾ, 63 ശതമാനം പേർ ഓൺലൈനിൽ കാണുന്ന വിവരങ്ങൾ സത്യമാണോ, വിശ്വാസ യോഗ്യമാണോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും പറയുന്നു.

ഇതിനെല്ലാം പുറമെ സുരക്ഷാ സോഫ്ട്‌വെയറുകൾ വാങ്ങുകയോ ഉള്ള സോഫ്ട്‌വെയറുകൾ അപ്ഡേറ്റ് ചെയ്തോ തങ്ങളുടെ അക്കൗണ്ടുകളെയും ഉപകാരണങ്ങളെയും സംരക്ഷിക്കുന്ന 36 ശതമാനം പേരെയും സർവേയിൽ കണ്ടെത്തി. സൈബർ ആക്രമങ്ങൾക്ക് ഇരയായവരിൽ 25 ശതമാനം പേർ സുഹൃത്തുക്കളുടെ സഹായം തേടിയപ്പോൾ. മറ്റു 46 ശതമാനം പേർ ഹാക്കിങ് നടന്ന പ്ലാറ്റഫോമിൽ റിപ്പോർട്ട് ചെയ്യുകയാണ് ചെയ്തത്.

Social Media Cyber Attack Internet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: