/indian-express-malayalam/media/media_files/uploads/2022/03/Netflix.jpg)
മുംബൈ: നെറ്റഫ്ലിക്സ് പാസ്‌വേഡ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ലോകത്തിന്റെ പല കോണിലിരുന്നു സിനിമകളും സീരിസുകളുമെല്ലാം ആസ്വദിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ഇത് സുഗമമാക്കുന്നതിന് പ്രത്യേക ഉപയോക്തൃ പ്രൊഫൈലുകൾ പോലുള്ള സവിശേഷതകൾ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നെറ്റഫ്ലിക്സ്. പാസ്വേഡ് പങ്കിടുന്നതിന് നിരക്കും ഈടാക്കിയേക്കും.
നെറ്റ്ഫ്ലിക്സ് പ്രസിദ്ധീകരിച്ച ഒരു പുതിയ പോസ്റ്റിൽ, ചിലി, കോസ്റ്റാറിക്ക, പെറു എന്നീ രാജ്യങ്ങളില്‍ രണ്ട് പുതിയ സവിശേഷതകൾ പരീക്ഷിക്കുമെന്ന് അറിയിച്ചിരുന്നു. പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങളില്‍ പുതിയ "സവിശേഷതകൾ" എത്തുന്നതെങ്കിലും പിന്നീട് മറ്റെല്ലാ പ്രദേശങ്ങളിലേക്കും വന്നേക്കാം. എന്നാല്‍ നെറ്റ്ഫ്ലിക്സ് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.
സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകളിലെ വെവ്വേറെ പ്രൊഫൈലുകളും സ്ട്രീമുകളും പോലുള്ള സവിശേഷതകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നത് ഞങ്ങൾ എപ്പോഴും എളുപ്പമാക്കിയിട്ടുണ്ട്. എന്നാല്‍ എപ്പോള്‍, എങ്ങനെ പങ്കിടാം എന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്, പോസ്റ്റില്‍ പറയുന്നു.
എന്താണ് പുതിയ മാറ്റം
അക്കൗണ്ട് പങ്കിടുന്നത് തടയുന്നതിനായി രണ്ട് സവിശേഷതകളാണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്നത്. പുതിയ അംഗത്തെ ചേര്‍ക്കുക (Add Extra Member), പ്രൊഫൈല്‍ പുതിയ അക്കൗണ്ടിലേക്ക് മാറ്റുക (Transfer Profile to New Account) എന്നിവയാണ് സവിശേഷതകള്‍.
പുതിയ അംഗത്തെ ചേര്‍ക്കുക: സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകളനുസരിച്ച് ഉപയോക്താവിന് സ്വന്തം പ്രൊഫൈലില്‍ ഒപ്പം താമസിക്കുന്നതല്ലാത്ത രണ്ട് പേരെ വരെ ഉപ-അക്കൗണ്ടുകളായി ചേർക്കാൻ കഴിയും.
ഉപ അക്കൗണ്ടുകള്‍ക്ക് സ്വന്തമായി ലോഗ് ഇന്‍ ഐഡിയും പാസ്വേഡും ഉണ്ടായിരിക്കും. ഇതിന്റെ നിരക്കുകള്‍ കുറവായിരിക്കും. ചിലിയില്‍ 2,380 സിഎല്‍പിയാണ് വില. ഇന്ത്യയില്‍ ഏകദേശം 225 രൂപയായിരിക്കുമിത്.
പ്രൊഫൈല്‍ പുതിയ അക്കൗണ്ടിലേക്ക് മാറ്റുക: ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകളിലെ അംഗങ്ങൾക്ക് അവരുടെ അക്കൗണ്ട് പങ്കിടുന്ന ആളുകളെ ഒരു പുതിയ അക്കൗണ്ടിലേക്കോ അല്ലെങ്കിൽ ഒരു അധിക അംഗത്വ ഉപ അക്കൗണ്ടിലേക്കോ മാറ്റാന്‍ കഴിയും. ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍, സോണി ലിവ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളോട് മത്സരിക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു.
Also Read: കോൺഫറൻസ് കോൾ വിളിക്കേണ്ടതെങ്ങനെ?, അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.